Get Updates
Get notified of breaking news, exclusive insights, and must-see stories!

കോന്നിയിൽ 11 പഞ്ചായത്തുകളിലും ബിജെപി ലീഡ് ചെയ്യും, രാഷ്ടീയ അയിത്തം അവസാനിക്കുന്നുവെന്ന് സുരേന്ദ്രൻ

കോന്നി: കനത്ത മഴ തുടരുമ്പോഴും കോന്നിയില്‍ ബിജെപിക്ക് നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് കെ സുരേന്ദ്രന്‍. മഴയാണെങ്കിലും ആളുകള്‍ പോളിംഗ് ബൂത്തുകളിലെത്തും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളേയും അപേക്ഷിച്ച് വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുന്ന തിരഞ്ഞെടുപ്പാകുമിത്. കേരളത്തിലെ തന്നെ രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ അയിത്തം അവസാനിക്കുന്നു കേരളത്തില്‍ എന്നതിന്റെ സൂചന കൂടിയാവും തിരഞ്ഞെടുപ്പ് ഫലം.

ബിജെപി വിജയിക്കും എന്ന് തോന്നിയപ്പോഴാണ് തനിക്കെതിരെ പല തരത്തിലുളള ആക്രമണങ്ങള്‍ നടക്കുന്നത്. ഇത്രയും നീചമായ പ്രചാരണങ്ങള്‍ ഇതിന് മുന്‍പുണ്ടായിട്ടില്ല. കാതോലിക്ക ബാവയുടെയും തന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് വെച്ച് വീഡിയോ ഇറക്കിയിരിക്കുകയാണ്. അതാരാണ് ഇറക്കിയതെന്ന് മനസ്സിലായിട്ടുണ്ട്.

bjp

സിപിഎം സൈബര്‍ സംഘങ്ങളാണ് ഈ പ്രചാരണം തുടങ്ങിയത്. യുഡിഎഫ് അതേറ്റെടുക്കുകയായിരുന്നു. വളരെ ആസൂത്രിതമായ നീക്കമായിരുന്നു. തിരുമേനിക്കും വിശ്വാസികള്‍ക്കും അക്കാര്യം മനസ്സിലായിട്ടുണ്ട്. ബിജെപിക്ക് വിജയ സാധ്യത ഉളളത് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Recommended Video

cmsvideo
    kerala By Election 2019 - Heavy Rain At Ernakulam, Voting interrupts | Oneindia Malayalam

    സൈബര്‍ ആക്രമണങ്ങളൊന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 4 പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനത്തും നാല് പഞ്ചായത്തുകളില്‍ തൊട്ടടുത്തുമെത്തി. ഇക്കുറി എല്ലാ പഞ്ചായത്തുകളിലും ബിജെപി മുന്നിലെത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ ശക്തമായ മുന്നേറ്റം ബിജെപി നടത്തും. 11 പഞ്ചായത്തുകളിലും ബിജെപിക്ക് നല്ല ഭൂരിപക്ഷം ലഭിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+