Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേശ്വരത്ത് ബിജെപിക്ക് തിരിച്ചടി; പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

കാസര്‍കോഡ്: ഉപതിര‍ഞ്ഞെടുപ്പിന് ദിനങ്ങള്‍ മാത്രം ശേഷി മഞ്ചേശ്വത്ത് ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്ക്. പാര്‍ട്ടിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള എന്‍മകജെ പഞ്ചായത്തില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കെ കുഞ്ഞണ്ണ നായക്ക്, കെ ഹരീഷ് എന്നവരുടെ നേതൃത്വത്തില്‍ ബിജെപി ബന്ധം ഉപേക്ഷിച്ചെത്തിയ പ്രവര്‍ത്തകരെ ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

ഇനിയും ഒട്ടേറെ ബിജെപി കുടുംബങ്ങള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പാര്‍ട്ടി വിട്ടവരും കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടുള്ള പ്രശ്നം തന്നെയാണ് പാര്‍ട്ടിവിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി രവീശ തന്ത്രി കുണ്ടാറിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബിജെപിയില്‍ പൊട്ടിത്തെറി നടന്നിരുന്നു.

bjp

രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് മഞ്ചേശ്വരത്തെ പ്രാദേശിക നേതൃത്വം നടത്തിയത്. തന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ നിഷ്പക്ഷ വോട്ടുകള്‍ ലഭിച്ചേക്കില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ ആശങ്ക. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി നടത്തിയ ദയനീയ പ്രകടനവും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിന്‍റെ പ്രധാന കാരണമാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്ന യുഡിഎഫിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് പതിനൊന്നായിരത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ രവീശതന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്നായിരുന്നു പ്രാദേശിക ഘടകത്തിന്‍റെ വികാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+