കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂർക്കാവിൽ കുമ്മനം ഇല്ലെങ്കിൽ ശ്രീധരൻ പിളള? യോഗത്തിൽ നിന്നിറങ്ങിപ്പോയി കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രമുഖ നേതാക്കള്‍ തയ്യാറാകാത്തതോടെ ബിജെപി നേതൃത്വം കുഴപ്പത്തിലായിരിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് മത്സരിക്കാന്‍ തയ്യാറല്ലെന്ന് കെ സുരേന്ദ്രനും നിലപാടെടുത്തതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്. കുമ്മനം ഇല്ലെങ്കില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള തന്നെ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അറബിക്കടലിൽ ഇന്ത്യയും പാകിസ്താനും നേർക്ക് നേർ, യുദ്ധക്കപ്പലുകൾ വിന്യസിച്ചു, അതീവ ജാഗ്രതഅറബിക്കടലിൽ ഇന്ത്യയും പാകിസ്താനും നേർക്ക് നേർ, യുദ്ധക്കപ്പലുകൾ വിന്യസിച്ചു, അതീവ ജാഗ്രത

വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും ബിജെപി ഇക്കുറി ഏറ്റവും അധികം വിജയ സാധ്യത കാണുന്ന മണ്ഡലങ്ങളാണ്. ഇവിടങ്ങളില്‍ സംസ്ഥാന നേതാക്കള്‍ തന്നെ മത്സരിക്കണം എന്നാണ് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനമായത്. സുരേന്ദ്രന്‍ മത്സരിക്കണം എന്ന ആവശ്യം യോഗത്തില്‍ ശക്തമായതോടെ അദ്ദേഹം യോഗം അവസാനിക്കും മുന്‍പ് മടങ്ങിപ്പോയി.

bjp

മഞ്ചേശ്വരത്തോ കോന്നിയിലോ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണം എന്നാണ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും മത്സരിക്കുന്നതില്‍ പിന്മാറിയതിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളള രൂക്ഷമായി വിമര്‍ശിച്ചു. സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറല്ല എന്ന് പറയുന്ന നേതാക്കളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ശ്രീധരന്‍ പിളള പറഞ്ഞു..

നരേന്ദ്ര മോദിയെ ഉപദേശിച്ച് ഡൊണാൾഡ് ട്രംപ്! പാകിസ്താനുമായുളള പ്രശ്നം പരിഹരിക്കണം, എന്ത് സഹായവും നൽകാംനരേന്ദ്ര മോദിയെ ഉപദേശിച്ച് ഡൊണാൾഡ് ട്രംപ്! പാകിസ്താനുമായുളള പ്രശ്നം പരിഹരിക്കണം, എന്ത് സഹായവും നൽകാം

ശബരിമല വിഷയവും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് ശ്രീധരന്‍ പിളള വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു. അരൂര്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും മത്സരിക്കുക. ബിഡിജെഎസ് അരൂരില്‍ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.

English summary
Kerala By Election 2019: BJP yet to decide about the candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X