കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാനില്ലെന്ന് പ്രമുഖ നേതാക്കള്‍: പിന്നില്‍ പരാജയ ഭീതി? ബിജെപിയില്‍ ആശയകുഴപ്പം തുടരുന്നു

Google Oneindia Malayalam News

കൊല്ലം: 5 മണ്ഡലങ്ങളലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാവാത്ത ഏക മുന്നണിയായി എന്‍ഡിഎ. അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള ഇടത് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്നലെ പ്രഖ്യാപനമുണ്ടായിരുന്നു.

എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍നിര നേതാക്കള്‍ തയ്യാറാവാത്തത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇപ്പോഴും വൈകിപ്പിക്കുകയാണ്. സ്ഥനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടെ അടിയന്തരയോഗം ഇപ്പോള്‍ കൊച്ചിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. യോഗശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മുന്‍ നിരനേതാക്കളുടെ പിന്‍വാങ്ങലിനെതിരെ വലിയ വിമര്‍ശനമാണ് പാര്‍ട്ടിക്ക് അകത്തും പുറത്തും ഉയരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

വിജയസാധ്യത

വിജയസാധ്യത

ഒക്ടോബര്‍ 21 തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിലും വിജയസാധ്യതയുണ്ടെന്നാണ് ബിജെപി വിലയിരുത്തല്‍. മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയാല്‍ 2016 ലെ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവും വിജയം കരസ്ഥമാക്കാമെന്നും കോന്നിയില്‍ മികച്ച മുന്നേറ്റം കാഴ്ച്ച വെക്കാമെന്നുമായിരുന്നു പാര്‍ട്ടി പ്രതീക്ഷ.

ചര്‍ച്ചയില്‍ ഇടം പിടിച്ച് പ്രമുഖര്‍

ചര്‍ച്ചയില്‍ ഇടം പിടിച്ച് പ്രമുഖര്‍

വിജയം ഉറപ്പിക്കാനായി പ്രമുഖ നേതാക്കളെ തന്നെ വീണ്ടും രംഗത്ത് ഇറക്കാനായിരുന്നു ബിജെപി തീരുമാനം. ഇതേ തുടര്‍ന്ന് കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍, ബി ഗോപാല കൃഷ്ണന്‍ എന്നിവരുടെ പേരുകളെല്ലാം ചര്‍ച്ചയില്‍ ഇടംപിടിച്ചു. എന്നാല്‍ മത്സരരംഗത്തിലേക്കില്ലെന്ന നിലപാടുമായി ഇവരില്‍ പലരും മാറിനില്‍ക്കാന്‍ തീരുമാനിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപിയില്‍ ആശയകുഴപ്പം രൂപപ്പെട്ടു.

ശോഭാ സുരേന്ദ്രന്‍ മാത്രം

ശോഭാ സുരേന്ദ്രന്‍ മാത്രം

ശോഭാ സുരേന്ദ്രന്‍ മാത്രമാണ് മത്സരംഗത്ത് ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചത്. പ്രമുഖ നേതാക്കള്‍ മത്സരത്തില്‍ നിന്ന് കൂട്ടത്തോടെ പിന്‍വാങ്ങുന്നതില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. പ്രമുഖരുടെ ഈ നിലപാട് പാര്‍ട്ടിയുടെ വിജയസാധ്യത കുറയ്ക്കുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞ ചരിത്രമുള്ളതുകൊണ്ടാണ് നേതാക്കള്‍ പിന്മാറുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 2016 ല്‍ മത്സരിച്ച പിഎസ് ശ്രീധരന്‍ പിള്ളയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും വോട്ടുകള്‍ കുറയുന്നതായിരുന്നു കണ്ടത്. ഒന്നര വര്‍ഷങ്ങള്‍ക്കപ്പുറം നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുന്നത് തിരിച്ചടിയാവുമെന്നതും നേതാക്കളുടെ പിന്മാറ്റത്തിന് കാരണമാകുന്നുവെന്നാണ് സൂചന.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കോന്നിയിലേക്കും മഞ്ചേശ്വരത്തേക്കും ചര്‍ച്ച ചെയ്തിരുന്ന പേരാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റേത്. 2016 ല്‍ മഞ്ചേശ്വരത്ത് 89 വോട്ടിന് പരാജയപ്പെട്ട കെ സുരേന്ദ്രന്‍ വീണ്ടും മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റമായിരുന്നു കോന്നിയിലേക്ക് പരിഗണിക്കാന്‍ കാരണം. എന്നാല്‍ മത്സരത്തിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കെ സുരേന്ദ്രന്‍.

കുമ്മനം രാജേശഖരന്‍

കുമ്മനം രാജേശഖരന്‍

ബിജെപിക്ക് ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ള വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജേശേഖരന്‍ മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ ജില്ലാ-മണ്ഡലം കമ്മറ്റികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് അദ്ദേഹവും സ്വീകരിച്ചത്. 2016 ല്‍ രണ്ടാംസ്ഥാനം പിടിച്ച മണ്ഡലത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും കുമ്മനം വോട്ടുനില ഉയര്‍ത്തിയിരുന്നു.

 കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപി പട്ടികയില്‍ അന്തിമ തീരുമാനം ഇന്ന് കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപി പട്ടികയില്‍ അന്തിമ തീരുമാനം ഇന്ന്

മഞ്ചേശ്വരത്ത് ലീഗില്‍ പൊട്ടിത്തെറി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്‍റ്, പ്രചരണത്തില്‍ സജീവമാകില്ലമഞ്ചേശ്വരത്ത് ലീഗില്‍ പൊട്ടിത്തെറി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്‍റ്, പ്രചരണത്തില്‍ സജീവമാകില്ല

English summary
kerala by election 2019- candidate issues in bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X