കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്തിനെ മേയര്‍ പദവിയില്‍ നിലനിര്‍ത്താന്‍ സിപിഎം നീക്കം; നിയമവശങ്ങള്‍ പരിശോധിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ വികെ പ്രശാന്തിനെ മേയര്‍ സ്ഥാനത്ത് നിലനിര്‍ത്തുന്ന സാധ്യതകളും സിപിഎം പരിശോധിക്കുന്നു. ഇടതുപക്ഷത്തിന് കേവല ഭൂരിപക്ഷം ഇല്ലാത്ത നഗരസഭയില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് വരെ പ്രശാന്തിനെ തന്നെ മേയറായി നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് സിപിഎം നേതൃത്വം ഇപ്പോള്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച നിയമവശങ്ങളും പാര്‍ട്ടി പരിശോധിച്ച് വരികയാണ്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ശക്തമായ തിരിച്ചു വരവ്; ഹരിയാണയില്‍ ഭരണം നേടാന്‍ നീക്കം തുടങ്ങിദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ശക്തമായ തിരിച്ചു വരവ്; ഹരിയാണയില്‍ ഭരണം നേടാന്‍ നീക്കം തുടങ്ങി

എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് മേയര്‍ സ്ഥാനത്ത് തുടരുന്നതില്‍ നിയമ തടസ്സമില്ലെന്നാണ് 2017 ലെ മധ്യപ്രദേശ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിച്ച് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട മാലിനി ഗൗഡ് ഇന്‍ഡോര്‍ മേയര്‍ സ്ഥാനത്തും തുടരുന്നതിനിതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളുകയായിരുന്നു.

നിയമ വിരുദ്ധമല്ല

നിയമ വിരുദ്ധമല്ല

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാലിനി മേയര്‍ പദവിയില്‍ തുടരുന്നത് മുന്‍സിപ്പാലിറ്റി ചട്ടങ്ങള്‍ക്ക് എതിരാണെന്നായിരുന്നു എതിര്‍ കക്ഷിയുടെ ആരോപണം. എന്നാല്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച കോടതി ഒരേ സമയം എംഎല്‍എ ആയും മേയര്‍ പദവിയിലും തുടരുന്നതില്‍ നിയമ വിരുദ്ധമല്ലെന്ന് വിധിക്കുകയായിരുന്നു. ഈ വിധിയുടെ സാധ്യതകളാണ് തിരുവനന്തപുരത്ത് സിപിഎമ്മും പരിശോധിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലും

തദ്ദേശ തിരഞ്ഞെടുപ്പിലും

ഇ‍ഞ്ചോടിച്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ വികെ പ്രശാന്തിന്‍റെ ജനകീയത തദ്ദേശ തിരഞ്ഞെടുപ്പിലും ഉപയോഗിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. വികെ പ്രശാന്ത് മേയര്‍ പദവിയില്‍ തുടരുന്നതില്‍ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങള്‍ ഒന്നുമില്ലെങ്കിലും നിയമ വശങ്ങള്‍ കൂടി പരിഗണിച്ചേ ഇക്കാര്യത്തില്‍ സിപിഎം അന്തിമ തീരുമാനത്തില്‍ എത്തുകയുള്ളു.

 14251 വോട്ടിന്

14251 വോട്ടിന്

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലത്തില്‍ 14251 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയിച്ചു കയറിയത്. എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ തനിക്ക് കിട്ടിയെന്നാണ് വിജയമുറപ്പിച്ചതിന് പിന്നാലെ വികെ പ്രശാന്ത് അഭിപ്രായപ്പെട്ടത്.

നമ്മുടെ ഈ വിജയം

നമ്മുടെ ഈ വിജയം

നമ്മുടെ ഈ വിജയം ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ ശരിയായ രാഷ്ട്രീയത്തിനും, വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവർത്തനങ്ങൾക്കും നല്കിയ അംഗീകാരമാണ് ഈ വിജയമെന്നും. എല്ലാ വിഭാഗം ജനങ്ങളോടും വിജയത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിച്ച ജനങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിണറായി

പിണറായി

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി മൂന്നാമതായ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇവിടെയാണ് ആരേയും ആശ്ചര്യപ്പെടുത്തുന്ന കുതിപ്പ് നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരിക്കുന്നതെന്നായിരുന്നു പിണറായി അഭിപ്രായപ്പെട്ടത്. യുഡിഎഫ്, ബിജെപി ശക്തി കേന്ദ്രങ്ങള്‍ വട്ടിയൂര്‍ക്കാവിലുണ്ട്.

നല്ല ലീഡ് നേടി

നല്ല ലീഡ് നേടി

യുഡിഎഫ് കേന്ദ്രങ്ങളിലെല്ലാം നല്ല ലീഡ് നേടിയാണ് വികെ പ്രശാന്ത് മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍ യുവജനങ്ങളുടെ ഇടപെടല്‍ ശ്രദ്ധേയമാണ്.
കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ എല്‍ഡിഎഫുമായി ഉണ്ടായിരുന്നു വോട്ട് വ്യത്യാസം പതിനായിരത്തിലേറെയായിരുന്നു. ഇപ്പോള്‍ അതിനെ മറികടന്ന് 14465 വോട്ടിന്‍റെ ഭൂരിപക്ഷം നേടാന്‍ സാധിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുത്തും ആവേശവും

കരുത്തും ആവേശവും

മൂന്നരവര്‍ഷം പിന്നിട്ട സര്‍ക്കാറിന്‍റെ നവകേരള നിര്‍മ്മാണത്തിന് കരുത്തും ആവേശവും പകരുന്നതാണ് ഈ ജനവധി. ഈ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ ശിഥിലീകരിക്കുന്നതിന് ഇടയാക്കും എന്ന് പ്രചാരണ ഘട്ടത്തില്‍ തന്നെ പറഞ്ഞതാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് അപ്രസക്തമാകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ആരുടേയും മുണ്ടിന്‍റെ കോന്തലക്കല്‍ കെട്ടിയിടുന്നവരല്ല ജനങ്ങള്‍, അവര്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. ഇതിന് ഏറ്റവും മികച്ച ഉദാഹരണം വട്ടിയൂര്‍ക്കാവാണെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു

വീഡിയോ

വികെ പ്രശാന്തിന്‍റെ വിജയാഹ്ളാദം

English summary
kerala by election 2019: CPM moves to retain Prashant as mayor; Examining legal aspects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X