കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ്; മഞ്ചേശ്വരത്ത് 3 മുന്നണികളും വിജയ പ്രതീക്ഷയിൽ, പ്രചാരണത്തിന് മുഖ്യമന്ത്രി എത്തും!

Google Oneindia Malayalam News

കാസർകോട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പോര് മുറുകുന്നു. പ്രചാരണത്തിനായി പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിലെത്തിയിട്ടുണ്ട്. പ്രചാരണം അവസാന ഘട്ടത്തിലെത്തിനിൽക്കുകയാണ്. മൂന്ന് മുന്നണികളും മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ്. ഉറച്ച വിജയ പ്രതീക്ഷയിലാണ് എല്ലാ മുന്നണികളും പ്രചാരണം മഞ്ചേശ്വരം മണ്ഡലത്തിൽ നടത്തുന്നത്.

ആന്റണി പെരുമ്പാവൂരിനും നടിക്കുമെതിരെ അഭിഭാഷകൻ; ധാർമ്മിക പക്വതയില്ല, എസ്പിക്ക് പരാതി നൽകി!ആന്റണി പെരുമ്പാവൂരിനും നടിക്കുമെതിരെ അഭിഭാഷകൻ; ധാർമ്മിക പക്വതയില്ല, എസ്പിക്ക് പരാതി നൽകി!

യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ധീന്റെ പ്രചാരണത്തിനായി ഡീന്‍ കുര്യാക്കോസ് എംപി, ദക്ഷിണ കന്നഡ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മിഥുന്‍ റായ് തുടങ്ങിയ യുവ നേതാക്കള്‍ വെള്ളിയാഴ്ച മണ്ഡലത്തിലെത്തും. വലിയ ആവേശത്തിലാണ് യുഡിഎഫിന്റെ പ്രചാരണം പുരോഗമിക്കുന്നത്.

മുഖ്യമന്ത്രി എത്തും

മുഖ്യമന്ത്രി എത്തും

എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർ റൈയുടെ മണ്ഡലത്തിലെ പൊതു പര്യടന പരിപാടി വെള്ളിയാഴ്ച ആരംഭിക്കും. കുമ്പള പഞ്ചായത്തിലാണ് ഇന്നത്തെ പര്യടനം. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും.

വിജയപ്രതീക്ഷയിൽ എൻഡിഎ

വിജയപ്രതീക്ഷയിൽ എൻഡിഎ

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ മണ്ഡലത്തിലെ പ്രചാരണവും സജീവമാണ്. കുമ്പള പഞ്ചായത്തിൽ തന്നെയാണ് രവീശ തന്ത്രിയുടെയും പ്രചാരണം വെള്ളിയാഴ്ച നടക്കുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് എന്‍ഡിഎ സ്ഥാനാര്‍‍ത്ഥിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബിജെപിക്ക് വൻ പ്രതീക്ഷയുള്ള മണ്ഡലമാണ് മഞ്ചേശ്വരം.

അണികളെ ആവേശത്തിലാക്കി ചെന്നിത്തല

അണികളെ ആവേശത്തിലാക്കി ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രണ്ടു ദിവസം മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇത് കോൺഗ്രസ് കേന്ദ്രങ്ങളെ ആവേശത്തിലാക്കിയിട്ടുണ്ട്. ചെന്നിത്തലയ്ക്ക് പുറമെ പികെ കുഞ്ഞാലിക്കുട്ടി എംപി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തിയിരുന്നു.

പ്രത്യേക നിരീക്ഷണം

പ്രത്യേക നിരീക്ഷണം


എൽഡിഎഫ് പ്രചാരണത്തിനായി മന്ത്രി ഇ ചന്ദ്രശേഖരൻ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ബിനോയ് വിശ്വം എംപി എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എത്തിയിരുന്നു. അതേസമയം സംസ്ഥാന അതിർത്തിയിലുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കിയിട്ടുണ്ട്.കർണാടകവുമായി ചേർന്ന പോളിങ് സ്‌റ്റേഷനുകളിലും അതിർത്തി കടന്നെത്തി വോട്ടിങ് നടത്താനുള്ള സാധ്യതകൾ തടയാൻ ശക്തമായ സംവിധാനമൊരുക്കും. തിനായി ശക്തമായ നിരീക്ഷണം, വെബ്കാസ്റ്റിങ്, അതിർത്തിയിൽ പരിശോധന എന്നിവ ഏർപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

പ്രസംഗങ്ങൾ റെക്കോർഡ് ചെയ്യും

പ്രസംഗങ്ങൾ റെക്കോർഡ് ചെയ്യും


മണ്ഡലത്തിൽ 16 അതിർത്തി ബൂത്തുകളും 101 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ട്. മണ്ഡലങ്ങളിൽ ബുർഖ ധരിച്ചവർ ഉൾപ്പെടെ സ്ത്രീകളെ പരിശോധിക്കാൻ പ്രത്യേക വനിത ഓഫിസർമാരെ നിയോഗിക്കും. ദ്യോഗസ്ഥര്‍ നിഷ്പക്ഷവും നീതിപൂർവവുമായി പെരുമാറുന്നെന്ന് ഉറപ്പാക്കണം. ആരെങ്കിലും പക്ഷപാതപരമായി പെരുമാറിയാൽ ശക്തമായ നടപടിയെടുക്കാൻ ജില്ല തിരഞ്ഞെടുപ്പ് ഓഫിസർക്ക് തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശം നൽകി. പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കണമെന്നും പ്രധാനപ്പെട്ട നേതാക്കളുടെ പ്രസംഗങ്ങൾ റെക്കോർഡ് ചെയ്യണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

English summary
Kerala by election 2019; Election campaign in Manjeswaram constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X