കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയം ഉറപ്പെന്ന് കെ സുരേന്ദ്രന്‍; യുഡിഎഫ്-5000, എല്‍ഡിഎഫ്-10000, കോന്നിയിലെ ഭൂരിപക്ഷ പ്രതീക്ഷകള്‍

Google Oneindia Malayalam News

കോന്നി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയില്‍ മൂന്ന് മുന്നണികള്‍ക്കും ആകാംക്ഷയും പ്രതീക്ഷയും ഏറുകയാണ്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ കുറവുണ്ടായെങ്കിലും വിജയത്തെ ബാധിക്കില്ലെന്നാണ് മുന്നണികളുടെ അവകാശവാദം.

70.07 ശതമാനമാണ് ഉപതിരഞ്ഞെടുപ്പില്‍ കോന്നിയിലെ പോളിങ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 72.99 ശതമനവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 74.24 ശതമാനവുമായിരുന്നു കോന്നിയിലെ പോളിങ്. മൂന്ന് മുന്നണികളും തികഞ്ഞ വിജയ പ്രതീക്ഷയാണ് കോന്നിയില്‍ വെച്ചു പുലര്‍ത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ശക്തമായ ത്രികോണ മത്സര

ശക്തമായ ത്രികോണ മത്സര

മണ്ഡലം രൂപീകൃതമായതിന് ശേഷം കോന്നി കണ്ട ഏറ്റവും ശക്തമായ ത്രികോണ മത്സരമായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ നടന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം നടന്നിരുന്ന മണ്ഡലത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് ത്രികോണ മത്സരത്തിന് വഴിയൊരുങ്ങിയത്.

ഒരു കൈ നോക്കാന്‍

ഒരു കൈ നോക്കാന്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നടത്തിയ മുന്നേറ്റമായിരുന്നു കോന്നിയില്‍ ഒരു കൈ നോക്കാന്‍ ബിജെപിയേയും സുരേന്ദ്രനേയും പ്രേരിപ്പിച്ചത്. നേരിയ ഭൂരിപക്ഷത്തിനെങ്കിലും കോന്നിയില്‍ ജയം ഉറപ്പാണെന്നാണ് കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. എന്‍എഎസ് വോട്ടുകള്‍ ഇത്തവണയും ബിജെപിക്ക് ലഭിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കിട്ടാതിരുന്ന വോട്ടുകള്‍

കിട്ടാതിരുന്ന വോട്ടുകള്‍

ഒരു വിഭാഗം ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ പിന്തുണയും ശബരിമ വിഷയവും ഉപതിരഞ്ഞെടുപ്പിലും തുണയ്ക്കുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിലിയിരുത്തല്‍. യുഡിഎഫിലെ അടിയൊഴുക്ക് ബിജെപിക്ക് അനുകൂലമാവുമെന്നും കഴിഞ്ഞ തവണ കിട്ടാതിരുന്ന വോട്ടുകള്‍ ഇത്തവണ ലഭിക്കുമെന്നും കെ സുരേന്ദ്രന്‍ കരുതുന്നു.

ന്യൂനപക്ഷ വോട്ടുകളില്‍

ന്യൂനപക്ഷ വോട്ടുകളില്‍

പതിവില്‍ നിന്ന് വ്യത്യസ്തമായി ന്യൂനപക്ഷ വോട്ടുകളില്‍ കൂടുതലായി കടന്നു കയറാന്‍ ഇത്തവണ എന്‍ഡിഎയ്ക്ക് സാധിച്ചു. നായര്‍ വോട്ടുകള്‍ ഇത്തവണയും തങ്ങള്‍ക്ക് കിട്ടി. എന്നാല്‍ ചരിത്രത്തിലില്ലാത്ത വിധം യുഡിഎഫ് ജാതീയമായി പ്രചാരണം നടത്തുന്നതാണ് കോന്നിയില്‍ കണ്ടത്. എന്നാല്‍ ഈ പ്രചാരണം തിരഞ്ഞെടുപ്പില്‍ വിലപ്പോവില്ലെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

 യുഡിഎഫും

യുഡിഎഫും

മറുവശത്തും യുഡിഎഫും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടമായിട്ടില്ലെന്ന് യുഡിഎഫ് വിലയിരുത്തുന്നു. എന്‍എസ്എസിന്‍റെ ശരിദൂര നിലപാട് കോന്നിയിലും ഗുണം ചെയ്യും. അടൂര്‍ പ്രകാശിന് ലഭിച്ചുകൊണ്ടിരുന്ന ഈഴവ വോട്ടുകള്‍ നേടാന്‍ മോഹന്‍ രാജിന് സാധിച്ചെന്നും മുന്നണി അവകാശപ്പെട്ടുന്നു.

5000 വോട്ട്

5000 വോട്ട്

5000 വോട്ടിനെങ്കിലും കോന്നിയില്‍ നിന്ന് വിജയിച്ചു കയറാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. യുഡിഎഫില്‍ ഒരു തരത്തിലുള്ള അനൈക്യവും ഉണ്ടായിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആവര്‍ത്തിക്കുന്നു. കലാശക്കൊട്ടിലെ അടൂര്‍ പ്രകാശിന്‍റെ അസാന്നിധ്യമൊക്കെ ചര്‍ച്ചയാക്കുന്നത് അനാവശ്യമെന്നായിരുന്നു പി മോഹന്‍രാജിന്‍റെ പ്രതികരണം.

ജനീഷ് കുമാറിലൂടെ

ജനീഷ് കുമാറിലൂടെ

അതേസമയം, രണ്ട് പതിറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട മണ്ഡലം ജനീഷ് കുമാറിലൂടെ തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ശേഖരിച്ചുള്ള വിശകലനം സിപിഎം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മലയോരമേഖലകളിലടക്കം ശക്തികേന്ദ്രങ്ങളില്‍ മോശമില്ലാത്ത പോളിങ് ഉണ്ടായി എന്നതും ജനീഷ് കുമാറിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

ഇടത് വോട്ടുകള്‍

ഇടത് വോട്ടുകള്‍

മലയോര പ്രദേശങ്ങളായ സീതത്തോട്, ചിറ്റാര്‍, എന്നിവിടങ്ങള്‍ക്കൊപ്പം മലയാലപ്പുഴ, കലഞ്ഞൂര്‍, ഏനാദിമംഗലം എന്നീ മേഖലകളിലും ഇടത് വോട്ടുകള്‍ മിക്കവാറും പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അടൂര്‍ പ്രകാശിന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു ഈഴവ വോട്ടുകള്‍ ഇത്തവണ തങ്ങള്‍ക്കൊപ്പം നിന്നെന്നും ഇടതുപക്ഷം വിലയിരുത്തുന്നു.

മൗനം പാലിച്ചത്

മൗനം പാലിച്ചത്

അടൂര്‍ പ്രകാശിന്‍റെ അഭിപ്രായങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാതിരുന്ന യുഡിഎഫ് നേതൃത്വത്തോടുള്ള അനുയായികളുടെ വിയോജിപ്പ് ജനീഷ് കുമാറിന് വോട്ടായി മാറുമെന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. മുന്‍കാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി അടൂര്‍ പ്രകാശിനെതിരെ സിപിഎം മൗനം പാലിച്ചതും ഇതേ കണക്ക് കൂട്ടലില്‍ തന്നെയായിരുന്നു.

പതിനായിരം വോട്ട്

പതിനായിരം വോട്ട്

ന്യൂനപക്ഷ വോട്ടുകളിലെ നല്ല വിഹിതവും ഇത്തവണ ലഭിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. ബിജെപിയിലെ ഒരു വിഭാഗം കോണ്‍ഗ്രസിന് വോട്ട് ചെയ്തെന്ന് ആരോപിക്കുമ്പോഴും കുറഞ്ഞത് പതിനായിരം വോട്ടിനെങ്കിലും വിജയിച്ചു കയറാന്‍ സാധിക്കുമെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിന്‍റെ പ്രതീക്ഷ

 'പറ്റൂല സാറേ.. ആ ചോരയും ഈ ചോരയും ഒന്നായിപ്പോയി' ബിജെപിക്ക് വോട്ട് ചോദിച്ച സുരേഷ് ഗോപിയോട് വീട്ടമ്മ! 'പറ്റൂല സാറേ.. ആ ചോരയും ഈ ചോരയും ഒന്നായിപ്പോയി' ബിജെപിക്ക് വോട്ട് ചോദിച്ച സുരേഷ് ഗോപിയോട് വീട്ടമ്മ!

 'എവരിതിങ്ങ് ക്ലിയര്‍'; ഷാജുവിനെ കുരുക്കി ജോളിയുടെ മൊബൈല്‍ സന്ദേശം, സിലിയെ ഇല്ലാതാക്കിയത് ഇങ്ങനെ 'എവരിതിങ്ങ് ക്ലിയര്‍'; ഷാജുവിനെ കുരുക്കി ജോളിയുടെ മൊബൈല്‍ സന്ദേശം, സിലിയെ ഇല്ലാതാക്കിയത് ഇങ്ങനെ

English summary
kerala by election 2019: election expectations of konni constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X