കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കനത്ത മഴ; വോട്ടെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

Google Oneindia Malayalam News

കൊച്ചി: ഉപതരിഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഉദ്യോഗസ്ഥരുടേയും സ്ഥാനാര്‍ത്ഥികളുടേയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയതിന് ശേഷം 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മഞ്ചേശ്വരം ഒഴികേയുള്ള 4 മണ്ഡലങ്ങളിലും കനത്ത മഴ പെയ്യുന്നത് വോട്ടെടുപ്പിനെ ബാധിക്കുമോയെന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അഞ്ചിലങ്കത്തിന് കേരളം: 5 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികള്‍അഞ്ചിലങ്കത്തിന് കേരളം: 5 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികള്‍

മഴയെ തുടര്‍ന്ന് എറണാകുളം മണ്ഡലത്തിലെ പല ബൂത്തുകളിലും രാവിലെ ആളുകള്‍ എത്തിയില്ല. വെളിച്ചക്കുറവും വെള്ളക്കെട്ടും മൂലം മണ്ഡലത്തിലെ ആറ് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. മഴ ഇടതുപക്ഷത്തിന്‍റെ വോട്ടുകളെ ബാധിക്കില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മനുറോയി അഭിപ്രായപ്പെട്ടു. അരൂരിലും കോന്നിയിലും തിങ്കളാഴ്ച്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. വട്ടിയൂര്‍ക്കാവിലും മഴ ശക്തമാണ്.

rain

Recommended Video

cmsvideo
മഴയിൽ കുതിർന്ന് കേരളത്തിലെ വോട്ടെടുപ്പ് | Oneindia Malayalam

അരൂര്‍ മണ്ഡലത്തിലെ നിരവധി ബൂത്തുകളില്‍ വൈദ്യുതി ബന്ധം തകരാറിലായത് പോളിങ് വൈകാന്‍ ഇടയാക്കിയേക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കലാവസ്ഥ വകുപ്പ് ഇന്ന് ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിയാണയിലും മഹാരാഷ്ട്രയിലും അധികാരം നിലനിർത്താൻ ബിജെപി, മടങ്ങിവരവിന് കോൺഗ്രസ്നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിയാണയിലും മഹാരാഷ്ട്രയിലും അധികാരം നിലനിർത്താൻ ബിജെപി, മടങ്ങിവരവിന് കോൺഗ്രസ്

English summary
kerala by election 2019: Heavy rain hits kerala, may effect election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X