യുഡിഎഫ് നേതൃത്വത്തിനെതിരെ കെ സുധാകരൻ; പരാജയം ചോദിച്ച് വാങ്ങിയത്, ഇതൊരു ഷോക് ട്രീറ്റ്മെന്റ്!
കണ്ണൂർ: വട്ടിയൂർക്കാവിലേയും കോന്നിയിലെയും കോൺഗ്രസിന് ഏറ്റ തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനവുമായാണ് കെ സുധാകരൻ രംഗത്തെത്തിയത്. തോൽവി ജനം തന്നതല്ല. ഇതൊരു ഷോക് ട്രീറ്റ്മെന്റാണ്. ഇതിൽ നിന്നും സംസ്ഥാന നേതാക്കൾ ഒരു പാഠം പഠിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.
യുഡിഎഫിലെ തമ്മിലടിയാണ് കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ്സിന് തിരിച്ചടിയായതെന്ന ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്ത് വന്നത്. ചില നേതാക്കള്‍ കോണ്‍ഗ്രസ്സിനും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കി. എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നടപടിയെടുക്കണം അങ്ങനെയുണ്ടായാല്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

വട്ടിയൂര്‍ക്കാവില്‍ അശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതാണ് പരാജയ കാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായിരുന്ന പിതാബരക്കുറുപ്പും പ്രതികരിച്ചിരുന്നു. കെപിസിസിയുടെ മുറ്റത്ത് വെച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയാല്‍ ഇങ്ങനെയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സ്വഭാവത്തിന്റെ പേരിലാണ് തന്നെ മാറ്റി നിര്‍ത്തിയത്. തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിന്നവരുടെ സ്വഭാവം പാര്‍ട്ടി പരിശോധിക്കണമെന്നും പീതാംബരക്കുറുപ്പ് തിരഞ്ഞെടുപ്പ് ഫലം പുിറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
വട്ടിയൂർക്കാവിലും കോന്നിലും വൻ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാർ വിജയിച്ച് കയറിയത്. 54099 വോട്ടാണ് ജനീഷ് കുമാർ നേടയത്. 44146 വോട്ടുകൾ നേടി പി മോഹൻരാജ് രണ്ടാം സ്ഥാനത്തുണ്ട്. വളരെ പ്രതീക്ഷയോടെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് 39786 വോട്ടുകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 23 വർഷമായി യുഡിഎഫ് കൈയ്യടക്കിയ മണ്ഡലമാണ് എൽഡിഎഫിന്റെ യുവ നേതാവ് തിരിച്ച് പിടിച്ചിരിക്കുന്നത്.
14465 വോട്ടുകൾക്കാണ് പ്രശാന്ത് വട്ടിയൂർക്കാവിൽ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ പ്രാവശ്യം കെ മുരളീധരൻ പതിനാറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചിരുന്നത്. അതിനടുത്ത തന്നെ എത്താൻ വികെ പ്രശാന്തിന് കഴിഞ്ഞു. എപ്പോഴും എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തുന്ന മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. കോൺഗ്രസിന് 40365 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്കാകട്ടെ 27453 വോട്ടുകളാണ് നേടിയത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications