കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് നേതൃത്വത്തിനെതിരെ കെ സുധാകരൻ; പരാജയം ചോദിച്ച് വാങ്ങിയത്, ഇതൊരു ഷോക് ട്രീറ്റ്മെന്റ്!

Google Oneindia Malayalam News

കണ്ണൂർ: വട്ടിയൂർക്കാവിലേയും കോന്നിയിലെയും കോൺഗ്രസിന് ഏറ്റ തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺ‌ഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനവുമായാണ് കെ സുധാകരൻ രംഗത്തെത്തിയത്. തോൽവി ജനം തന്നതല്ല. ഇതൊരു ഷോക് ട്രീറ്റ്മെന്റാണ്. ഇതിൽ നിന്നും സംസ്ഥാന നേതാക്കൾ ഒരു പാഠം പഠിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.

ശബരിമലയുടെ താഴ് വാരത്ത് കെ സുരേന്ദ്രൻ എരിഞ്ഞടങ്ങി; കോന്നിയിലെ ഇടതുവിജയം ഉറച്ച രാഷ്ട്രീയ സന്ദേശം!ശബരിമലയുടെ താഴ് വാരത്ത് കെ സുരേന്ദ്രൻ എരിഞ്ഞടങ്ങി; കോന്നിയിലെ ഇടതുവിജയം ഉറച്ച രാഷ്ട്രീയ സന്ദേശം!

യുഡിഎഫിലെ തമ്മിലടിയാണ് കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ്സിന് തിരിച്ചടിയായതെന്ന ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്ത് വന്നത്. ചില നേതാക്കള്‍ കോണ്‍ഗ്രസ്സിനും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കി. എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നടപടിയെടുക്കണം അങ്ങനെയുണ്ടായാല്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

K Sudhakaran

വട്ടിയൂര്‍ക്കാവില്‍ അശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതാണ് പരാജയ കാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായിരുന്ന പിതാബരക്കുറുപ്പും പ്രതികരിച്ചിരുന്നു. കെപിസിസിയുടെ മുറ്റത്ത് വെച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയാല്‍ ഇങ്ങനെയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സ്വഭാവത്തിന്റെ പേരിലാണ് തന്നെ മാറ്റി നിര്‍ത്തിയത്. തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിന്നവരുടെ സ്വഭാവം പാര്‍ട്ടി പരിശോധിക്കണമെന്നും പീതാംബരക്കുറുപ്പ് തിരഞ്ഞെടുപ്പ് ഫലം പുിറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു.

വട്ടിയൂർക്കാവിലും കോന്നിലും വൻ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാർ വിജയിച്ച് കയറിയത്. 54099 വോട്ടാണ് ജനീഷ് കുമാർ നേടയത്. 44146 വോട്ടുകൾ നേടി പി മോഹൻരാജ് രണ്ടാം സ്ഥാനത്തുണ്ട്. വളരെ പ്രതീക്ഷയോടെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് 39786 വോട്ടുകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 23 വർഷമായി യുഡിഎഫ് കൈയ്യടക്കിയ മണ്ഡലമാണ് എൽഡിഎഫിന്റെ യുവ നേതാവ് തിരിച്ച് പിടിച്ചിരിക്കുന്നത്.

Recommended Video

cmsvideo
അയ്യപ്പന് പ്രിയം പിണറായിയുടെ പാര്‍ട്ടിയോട്

14465 വോട്ടുകൾക്കാണ് പ്രശാന്ത് വട്ടിയൂർക്കാവിൽ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ പ്രാവശ്യം കെ മുരളീധരൻ പതിനാറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചിരുന്നത്. അതിനടുത്ത തന്നെ എത്താൻ വികെ പ്രശാന്തിന് കഴിഞ്ഞു. എപ്പോഴും എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തുന്ന മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. കോൺഗ്രസിന് 40365 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്കാകട്ടെ 27453 വോട്ടുകളാണ് നേടിയത്.

English summary
Kerala by election 2019; K Sudhakaran's statement against congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X