സമുദായ സംഘടനകളുടെ ജാതി പറഞ്ഞുള്ള വോട്ട് പിടിത്തം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി
ആലപ്പുഴ: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പരസ്യമായി എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
നഗ്നമായി ജാതി പറഞ്ഞുള്ള വോട്ട് പിടിത്തമാണ് വട്ടിയൂര്‍ക്കാവില്‍ നടക്കുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കാറാം മീണയ്ക്ക് പരാതി നല്‍കുമെന്നും കോടിയേരി പറഞ്ഞു. ജാതി സംഘടനകള്‍ പരസ്യമായി വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്ന് കഴിഞ്ഞ ദിവസം ടീക്കാറാം മീണ പറഞ്ഞിരുന്നു. അതേസമയം എന്‍എസ്എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും മീണ വ്യക്തമാക്കിയിരുന്നു.

വട്ടിയൂര്‍ക്കാവില്‍ തങ്ങളുടെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍എസ്എസ്. തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കായി പരസ്യപ്രചരണം തന്നെ നടക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ നായര്‍ സമുദായം ഇപ്പോള്‍ പ്രതികരണമെന്നും ശബരിമല പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്.
ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എന്‍എസ്എസ് പ്രഖ്യാപിച്ച ശരിദൂര നിലപാടിയില്‍ കടുത്ത പ്രതിസന്ധിയിലാണ് ബിജെപിയും എല്‍ഡിഎഫും ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഉള്‍പ്പെടെ എന്‍എസ്എസിന്‍റെ നിലപാട് നിര്‍ണായകമാകും.












Click it and Unblock the Notifications