കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയും സഭാധ്യക്ഷനെ കണ്ടു; കോന്നിയില്‍ സാമുദായിക വോട്ടുറപ്പിക്കാന്‍ മുന്നണികളുടെ നെട്ടോട്ടം

Google Oneindia Malayalam News

പത്തനംതിട്ട: പതിറ്റാണ്ടുകള്‍ക്ക് ശേഷം കോന്നി കാണുന്ന ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത്. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വോട്ടര്‍മാരെ തങ്ങളോട് അടുപ്പിക്കാന്‍ മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും ഓടിയെത്തുകയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും.

ജോളി എങ്ങനെ 6 പേരെ കൊന്ന കൊടും ക്രിമിനല്‍ ആയി: ഉത്തരം തേടി അന്വേഷണ സംഘം, പിടികൊടുക്കാതെ പ്രതിജോളി എങ്ങനെ 6 പേരെ കൊന്ന കൊടും ക്രിമിനല്‍ ആയി: ഉത്തരം തേടി അന്വേഷണ സംഘം, പിടികൊടുക്കാതെ പ്രതി

രാഷ്ട്രീയ വോട്ടുകള്‍ക്കപ്പുറം സാമൂദായിക വോട്ടുകള്‍ക്കും ഇത്തവണ വലിയ പ്രധാന്യമാണ് കോന്നിയിലുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പൊതുവേ സ്വീകരിച്ചിരിക്കുന്ന നിലപാട് കോന്നിയിലും തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മണ്ഡ‍ലത്തിലെ മറ്റൊരു പ്രബല വിഭാഗമായ ഓര്‍ത്തഡോക്സ് വോട്ടുകള്‍ ഉറപ്പിക്കാന്‍ അവസാന നിമിഷത്തിലും നെട്ടോട്ടം ഓടുകയാണ് മുന്നണികള്‍.

congress

പള്ളിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന പരാതിയുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് നേരിട്ട് എത്തിയത്. മൈലപ്ര ആശ്രമം സുപ്പീരിയർ റവ നഥാനിയേൽ റമ്പാൻ, മാനേജർ ഫാദർ പി വൈ ജസൺ, ഫാ റോയി മാത്യു, ഫാ മർക്കോസ്, മറ്റ് വൈദികർ, അത്മായ നേതാക്കൾ എന്നിവരുമായാണ് കോടിയേരി കൂടിക്കാഴ്ച്ച നടത്തിയത്.

'ജോളിയുടെ മകന്‍ ഷിംലയിലേക്ക് മടങ്ങും; ആ 2 കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പിന്‍മാറിയേനെ''ജോളിയുടെ മകന്‍ ഷിംലയിലേക്ക് മടങ്ങും; ആ 2 കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പിന്‍മാറിയേനെ'

യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഓര്‍ത്തഡോക്സ് സഭ ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകുലമായി ചിന്തിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. സഭാ സെക്രട്ടറി അടക്കമുള്ളവര്‍ നേരത്തെ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ പതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ലെന്നായിരുന്നു ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ ജോണ്‍സ് അബ്രഹാം പിന്നീട് അഭിപ്രായപ്പെട്ടത്.

English summary
kerala by election 2019; kodiyeri meet orthodox sabha representatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X