കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നിയിലെ ജനങ്ങളുടെ ആവേശത്തെ മഴയ്ക്ക് തളർത്താനാകില്ല; വൻ ഭൂരിപക്ഷത്തിൽ ജയിക്കും,പ്രതീക്ഷയിൽ യുഡിഎഫ്

Google Oneindia Malayalam News

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയിലും ശക്തമായ മഴ. എന്നാൽ മഴയ്ക്ക് ആളുകളുടെ ആവേശത്തെ തണുപ്പിക്കാനാകില്ലെന്ന് കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻരാജ് പറഞ്ഞു. അതേസമയം കോന്നിയിൽ താൻ ഇല്ലാത്തത് ചർച്ച ആക്കുന്നത് മാധ്യമങ്ങൾ മാത്രമെന്ന് അടൂര്‍ പ്രകാശ്. തന്റെ വോട്ട് അടൂരാണെന്നും അദ്ദേഹം വ്യക്തമാക്കി. കോന്നിയിൽ നിന്ന് വിട്ടു നിൽക്കുന്നില്ല. കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബീഹാറില്‍ കനത്ത മഴ തുടരുന്നു; അവസരം മുതലെടുത്ത് ബംഗാളിലെ കന്നുകാലി കള്ളക്കടത്തുകാര്‍ബീഹാറില്‍ കനത്ത മഴ തുടരുന്നു; അവസരം മുതലെടുത്ത് ബംഗാളിലെ കന്നുകാലി കള്ളക്കടത്തുകാര്‍

കോന്നിയിൽ കൊട്ടി കലാശം നടക്കുമ്പോൾ താൻ എത്തിയിരുന്നില്ല എന്നത് മണ്ഡലത്തിൽ ചർച്ചയായിട്ടില്ല. നിങ്ങൾ‌ മാധ്യമങ്ങൾ ചർച്ചയാക്കാതിരുന്നാൽ മതിയെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. കോന്നിയിൽ വൈദ്യുതചി പ്രശ്നം കാരണം വോട്ടിങ് തടസ്സപ്പെട്ടിരുന്നു. കോന്നിയില്‍ പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി ഇല്ലാത്ത പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 5 ഇടങ്ങളിലുണ്ടായ യന്ത്രതകരാർ പരിഹരിച്ചെന്നും ജില്ലാ കലക്ടർ പിബി നൂഹ് വ്യക്തമാക്കി.

Congress

Recommended Video

cmsvideo
മഴയിൽ കുതിർന്ന് കേരളത്തിലെ വോട്ടെടുപ്പ് | Oneindia Malayalam

സിറ്റിങ് സീറ്റ് നിലനിർത്താനാണ് യുഡിഎഫ് നീക്കമെങ്കിൽ 1996ൽ നഷ്ടമായ സീറ്റ് പിടിച്ചെടുക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. അടൂർ പ്രകാശ് പാർലമെന്റിലേക്ക് ചുവടുമാറിയതും എൽഡിഎഫിന് പ്രതീക്ഷ നൽകുന്നുണ്ട്. കരുത്തരായ സ്ഥാനാർഥികളെ ഉയർത്തിക്കാട്ടാനില്ലാത്തതാണ് ഇരു മുന്നണികളും നേരിടുന്ന വെല്ലുവിളി. സിപിഎം പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴും യുഡിഎഫ് ക്യാംപ് ഉണർന്നിരുന്നില്ല. കോനോനിയിലെ എൻഡിഎ ക്യാംപും അമിത പ്രതീക്ഷയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോന്നിയിൽ വോട്ടുവിഹിതം ക്രമാതീതമായി ഉയർന്നത് ബിജെപി നേതൃത്വം പ്രതീക്ഷയോടെയാണ് കാണുന്നത്.

English summary
Kerala by election 2019; Konni UDF candidate's statement about rain in poll day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X