കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ബിജെപി സംശയിക്കരുതെന്ന് കുമ്മനം രാജശേഖരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എന്‍ഡിഎയെ സംശയിക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശരിദൂരമെന്ന എന്‍എസ്എസ് നിലപാട് എന്‍ഡിഎ വിരുദ്ധമാണെന്ന് കരുതുന്നില്ല. യുഡിഎഫിനായി എന്‍എസ്എസ് വോട്ട് ചോദിക്കുമെന്ന് വിശ്വസിക്കുന്നില്ല. തെറ്റിദ്ധാരണയുണ്ടാക്കി വോട്ട് നേടാനുള്ള ശ്രമം ബാലിശമാണെന്നും കുമ്മനം രാജശേഖരന്‍ കാസര്‍ക്കോട്ട് പറഞ്ഞു.

മുൻ വൈസ് ചാൻസിലർ‌ കൊല്ലപ്പെട്ട നിലയിൽ; കുത്തിക്കൊന്നത് മുഖ്യമന്ത്രിക്കെതിരെ പരാതിനൽകിയ വ്യക്തിയെ!!മുൻ വൈസ് ചാൻസിലർ‌ കൊല്ലപ്പെട്ട നിലയിൽ; കുത്തിക്കൊന്നത് മുഖ്യമന്ത്രിക്കെതിരെ പരാതിനൽകിയ വ്യക്തിയെ!!

വട്ടിയൂര്‍ക്കാവ് അടക്കമുള്ള മണ്ഡലങ്ങളില്‍ എന്‍എസ്എസ് യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കുമ്മനം രാജശേഖരന്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. 42 ശതമാനം നായര്‍ വോട്ടുള്ള മണ്ഡലത്തില്‍ എന്‍എസ്എസിന്‍റെ പിന്തുണ നിര്‍ണ്ണായകമാണ്. എന്‍എസ്എസിന്‍റെ കൂടി പിന്തുണയിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെല്ലാം വട്ടിയൂര്‍ക്കാവില്‍ ബിജെപി നേട്ടമുണ്ടാക്കിയത്.

kummana

എന്‍എസ്എസുമായി ചര്‍ച്ച നടത്തുമെന്ന് കുമ്മനം നേരത്തെ പറഞ്ഞിരുന്നു. പ്രാദേശിക കരയോഗ തലം മുതല്‍ വോട്ടുചോര്‍ച്ച ഒഴിവാക്കാന്‍ ബിജെപി പ്രവര്‍ത്തനങ്ങല്‍ തുടങ്ങിയിട്ടുണ്ട്. എന്‍എസ്എസ് നേതാക്കള്‍ യുഡിഎഫിനായി ഗൃഹസന്ദര്‍ശനങ്ങള്‍ തുടങ്ങിയതിന് ബദലായി സമുദായ അംഗങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകകരെ രംഗത്ത് ഇറക്കി ബിജെപിയും ബദല്‍ സ്ക്വാഡുകള്‍ സജീവമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ആര് നയിക്കും? പോരാട്ടത്തിന് ബിജെപി- ജെഡിയു സഖ്യമെന്ന് ഷായുടെ മറുപടിബീഹാര്‍ തിരഞ്ഞെടുപ്പില്‍ ആര് നയിക്കും? പോരാട്ടത്തിന് ബിജെപി- ജെഡിയു സഖ്യമെന്ന് ഷായുടെ മറുപടി

English summary
kerala by election 2019: Kummanam Rajasekharan on nss stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X