കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയിലും ചോരാത്ത ആവേശത്തിൽ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം, വിജയ പ്രതീക്ഷയിൽ മുന്നണികൾ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശം ആഘോഷമാക്കി മൂന്ന് മുന്നണികളും കളം നിറഞ്ഞു. പ്രമുഖ നേതാക്കൾ പങ്കെടുത്ത റോഡ് ഷോയോടുകൂടിയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശം കൊഴുപ്പിക്കാനായി അണി നിരന്നത്.

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം, കോമഡി സര്‍ക്കസ് കളിക്കരുത്, തുറന്നടിച്ച് പ്രിയങ്കസര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം, കോമഡി സര്‍ക്കസ് കളിക്കരുത്, തുറന്നടിച്ച് പ്രിയങ്ക

ത്രികോണ മത്സരത്തിന്റെ വീര്യം പ്രകടമാക്കുന്നതായിരുന്നു കോന്നിയിലും വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും നടന്ന കൊട്ടിക്കലാശം. കനത്ത മഴയെ അവഗണിച്ചായിരുന്നു കോന്നിയിലെ കൊട്ടിക്കലാശം. വാഹനജാഥയായാണ് നേതാക്കളും സ്ഥാനാർത്ഥികളും എത്തിയത്. അതേ സമയം യുഡിഎഫിൽ ക്യാമ്പിൽ അടൂർ പ്രകാശിന്റെയും റോബിൻ പീറ്ററിന്റെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി വി മുരളീധരൻ എത്തിയിരുന്നു.

campaign

കോന്നിയിൽ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘർഷവും ഉണ്ടായി. ഓരോ മുന്നണികൾക്കും കൊട്ടിക്കലാശത്തിനായി നിശ്ചിത സ്ഥലം അനുവദിച്ചിരുന്നു. അനുവദിച്ച സ്ഥലം മറികടന്ന് യുഡിഎഫ് പ്രവർത്തകർ മുന്നോട്ട് പോയതോടെയാണ് പോലീസുകാർ എതിർപ്പുമായി രംഗത്ത് എത്തിയത്. പോലീസ് ലാത്തി വീശിയതോടെയ നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു.

അരൂരിൽ ബൈക്ക് റാലികളും കലാപ്രകടനങ്ങളുമൊക്കെയാണ് മുന്നണികൾ കലാശക്കൊട്ട് ആവേശമാക്കി. ഇടത് സ്ഥാനാർത്ഥി മനു സി പുളിക്കലിനൊപ്പം അരൂർ എംഎൽഎ ആയിരുന്ന എഎം ആരിഫും എത്തി. ആലപ്പുഴയിൽ എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് അരൂർ മണ്ഡലം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എഎം ആരിഫ് മത്സരിച്ച് വിജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്നും വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്നും എറണാകുളത്തെ കലാശക്കൊട്ടിൽ പങ്കെടുതത് ഹൈബി ഈഡൻ എംപി പറഞ്ഞു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. 23ന് ഫലം അറിയാം.

English summary
Kerala by-election 2019: Last day of campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X