കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടുറപ്പിക്കാന്‍ നെട്ടോട്ടം; അരൂരില്‍ നിശബ്ദ പ്രചാരണ ദിനത്തിലും സജീവമായി സ്ഥാനാര്‍ത്ഥികള്‍

Google Oneindia Malayalam News

ആലപ്പുഴ: നിശബ്ദ പ്രചാരണ ദിനത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അരൂരിലെ സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫും എന്‍ഡിഎയും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വോട്ട് തേടലും പ്രചാരണവും ആരഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രചരണം നടത്തുന്നത്.

കോന്നിയില്‍ സുരേന്ദ്രന് 'വീഡിയോ കെണി'; കൃത്രിമമായി നിര്‍മ്മിച്ചതെന്ന് സുരേന്ദ്രന്‍, പരാതികള്‍കോന്നിയില്‍ സുരേന്ദ്രന് 'വീഡിയോ കെണി'; കൃത്രിമമായി നിര്‍മ്മിച്ചതെന്ന് സുരേന്ദ്രന്‍, പരാതികള്‍

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കൂടുതലുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ അവസാനവട്ട പ്രചാരണത്തിന് തുടക്കം കുറിച്ചത്. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് ശ്രമമെന്നും വോട്ടര്‍മാരുടെ പ്രതികരണം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

 aroor-

യുഡിഎഫിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ പറയുന്നത്. ഓരോ സമയത്തും പിന്തുണയേറിക്കൊണ്ടിരിക്കുകയാണ്. വിജയം ഉറപ്പാണെന്നും ഭൂരിപക്ഷത്തെക്കുറിച്ച് ഇപ്പോള്‍ പറയനാല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒടുവില്‍ സയനൈഡിന്‍റെ ഉറവിടം കണ്ടെത്തി പോലീസ്, തേടി ചെന്നപ്പോള്‍ ആള്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ചുഒടുവില്‍ സയനൈഡിന്‍റെ ഉറവിടം കണ്ടെത്തി പോലീസ്, തേടി ചെന്നപ്പോള്‍ ആള്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ചു

തുറവൂരിലെ ക്ഷേത്രത്തില്‍ നിന്നാണ് അരൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ ഇന്നത്തെ പ്രചാരണം ആരംഭിച്ചത്. അരൂരിലെ 10 പഞ്ചായത്തുകളിലും എത്തി പ്രധാന വോട്ടര്‍മാരെ നേരില്‍ കാണാനാണ് സ്ഥാനാര്‍ത്ഥിയുടെ തീരുമാനം. എല്ലാവ മത വിശ്വാസികളുടേയും എന്‍എസ്എസിന്‍റെയും എസ്എന്‍ഡിപിയുടേയും വോട്ടുകളും തനിക്ക് ലഭിക്കുമെന്നും പ്രകാശ് ബാബു അവകാശപ്പെട്ടു.

English summary
kerala by election 2019: last round vote seeking in aroor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X