Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ഉപതിര‍ഞ്ഞെടുപ്പ്; എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മനു സി റോയി

എറണാകുളം: ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം സംസാരിക്കാനില്ലെന്ന് എറണാകുളം മണ്ഡ‍ലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയി. ശക്തമായ മത്സരം നടക്കുന്ന മണ്ഡ‍ലത്തില്‍ എല്‍ഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പാണെന്നും കറപുരളാത്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് താന്‍ നടത്താന്‍ ആഗ്രഹിക്കുന്നത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനുറോയി വ്യക്തമാക്കി.

കടുത്ത മത്സരമാണ് എറണാകുളം മണ്ഡ‍ലത്തില്‍ നടക്കുന്നതെങ്കിലും വിജയം ഉറപ്പാണ്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സാനു മാഷിന്‍റെയും സെബാസ്റ്റ്യന്‍ പോളിന്‍റേയും പിന്തുടര്‍ച്ചയെന്നോണം മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്താമെന്നും മനു റോയി പ്രതീക്ഷിക്കുന്നു. പിതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെഎം റോയിയുടെ ബന്ധങ്ങളും വോട്ടെടുപ്പില്‍ തനിക്ക് അനുകൂലമാവുമെന്ന് മനു വിശ്വസിക്കുന്നു.

manu

കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും ഇത്തവണ എറണാകുളത്ത് മാറ്റം പ്രകടമാകും. വോട്ട്യഭ്യര്‍ത്ഥനയുമായി ചെല്ലുന്ന എല്ലാ സ്ഥലങ്ങളിലും ജനങ്ങള്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അത് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അവരുടെ എന്ത് ആവശ്യത്തിന് വേണ്ടിയും ഞാന്‍ നിലകൊള്ളും. വോട്ട് നല്‍കി ജയിപ്പിച്ചുവിടുമ്പോള്‍ അവരോട് പ്രതിബദ്ധതയുള്ള നേതാവായിരിക്കും ഞാനെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.

സീറ്റ് വാഗ്ദാനം നേരത്തെ തന്നെയുണ്ടായിരുന്നു. എങ്കിലും നിയമസഭയിലോ കോര്‍പ്പേറഷനിലോ മത്സരിച്ച് പരിചയമില്ല. കോളേജ് യൂണിയനിലേക്കും അഡ്വക്കേറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും മത്സരിച്ച പരിചയം മാത്രമേയുള്ളൂ. എന്നാല്‍ 20 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ളതുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവരോടൊപ്പം നില്‍ക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+