• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടത് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടു; കാലവാസ്ഥ വിജയത്തെ ബാധിക്കില്ലെന്ന് മനു സി റോയി

കൊച്ചി: പ്രതികൂല കാലവാസ്ഥ എറണാകുളം ഉപതിരഞ്ഞെടുപ്പിലെ തന്‍റെ വിജയത്തെ ബാധക്കില്ലെന്ന് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു സി റോയി. ഇടതുമുന്നണിയുടെ വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്യിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എറണാകുളത്ത് ഇത്തവണ അട്ടിമറി വിജയം ഉണ്ടാവുമെന്നും മനു സി റോയി അവകാശപ്പെട്ടു.

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി കസ്റ്റഡിയില്‍, നടന്നത് കള്ളവോട്ട് ശ്രമമല്ലെന്ന് ഉണ്ണിത്താന്‍

മഴകൊണ്ട് മാത്രം പോളിങ് തടസപ്പെട്ടു എന്ന് പറയാന്‍ സാധിക്കില്ല. മഴ മാറി നിന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രാവിലെ വെള്ളക്കെട്ട് നിലനിന്നിരുന്ന അയ്യപ്പന്‍കാവ് ബുത്തില്‍ 25 ശതമാനം പോളിങ് മാത്രമാണ് നടന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ വിജയ പ്രതീക്ഷയുണ്ടായിരുന്നു. മുവായിരത്തിനടുത്ത് ഭൂരിപക്ഷമാണ് ഇടത് ക്യംപുകള്‍ നേരത്തെ കണക്ക് കൂട്ടിയിരുന്നത്. മഴകൂടി വന്നതോടെ സാഹചര്യം കൂടുതല്‍ അനുകൂലമാവുകയാണ് ചെയ്തതെന്നും മനു സി റോയി പറഞ്ഞു.

കാലാവാസ്ഥ ഒരു തരത്തിലും എല്‍ഡിഎഫിനെ ബാധിച്ചിട്ടില്ല. പോളിങ് കുറയാന്‍ മറ്റ് പല കാരണങ്ങളുമുണ്ട്. മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടിയതോടെ പലരും നാട്ടില്‍ പോയിട്ടുണ്ടാകാം. ഈ തിരഞ്ഞെടുപ്പുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാവാന്‍ പോവുന്നില്ല. ഭരിക്കുന്ന മുന്നണിയുടെ പ്രതിനിധിയാണ് വരുന്നതെങ്കില്‍ മണ്ഡലത്തിന് ഗുണമുണ്ടാകും എന്നത് മാത്രമാണ് ജനങ്ങള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ടിന് ശ്രമിച്ചിട്ടില്ല: ആരോപണം തള്ളി അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ്

English summary
Kerala By election 2019; ldf candidate manu roy on polling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more