കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രികോണപ്പോരില്‍ മഞ്ചേശ്വരം പഴയ മഞ്ചേശ്വരം തന്നെ; എന്തും സംഭവിക്കാം, പ്രതീക്ഷയോടെ മൂവരും

Google Oneindia Malayalam News

കാസര്‍ഗോഡ്: പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കയും ത്രികോണപ്പോരിന്‍റെ സസ്പെന്‍സ് നിലനിര്‍ത്തി മഞ്ചേശ്വരം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈയുടെ ആത്മവിശ്വാസത്തില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മറുവശത്ത് കഴിഞ്ഞ തവണ വഴുതിപ്പോയ വിജയം ഇത്തവണ എന്ത് വിലകൊടുത്തും പിടിച്ചെടുക്കുമെന്ന വാശിയിലാണ് ബിജെപി. അതേസമയം 2006 ആവര്‍ത്തിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

ഹിന്ദുസമാജ് നേതാവിന്റെ മൃതദേഹം സംസ്കരിച്ചില്ല: ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തീകൊളുത്തുമെന്ന്ഹിന്ദുസമാജ് നേതാവിന്റെ മൃതദേഹം സംസ്കരിച്ചില്ല: ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തീകൊളുത്തുമെന്ന്

അവസാന നിമിഷത്തില്‍ വിട്ടുപോയ സ്ഥലങ്ങളിലും വീടുകളിലും ഒടിയെത്തി വോട്ടുറപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പ്രധാന സ്ഥലങ്ങളിലെ പ്രചരണത്തില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ ബിജെപി ശ്രദ്ധയൂന്നുന്നത്. എന്നാല്‍ അവസാന ലാപ്പിലും മുടക്കമില്ലാതെ പര്യടനവുമായി സജീവമാണ് ഇടത് സ്ഥാനാര്‍ത്ഥി.

manjeswar

ത്രികോണ മത്സരം എന്നത് കോന്നിയും വട്ടിയൂര്‍ക്കാവുമൊക്കെ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതാണെങ്കില്‍ മഞ്ചേശ്വരം അത് പതിറ്റാണ്ടുകള്‍ക്ക് മുന്നേ കണ്ട് തുടങ്ങിയതാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെങ്കിലും അവസാനം ചെറിയ ഭൂരിപക്ഷത്തിനെങ്കിലും 1987 മുതല്‍ യുഡിഎഫ് വിജയിച്ചു പോരുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം.

അഞ്ചിലങ്കത്തിനൊരുങ്ങി കേരളം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വോട്ടെടുപ്പ് മറ്റന്നാള്‍അഞ്ചിലങ്കത്തിനൊരുങ്ങി കേരളം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വോട്ടെടുപ്പ് മറ്റന്നാള്‍

മണ്ഡലത്തിലെ യുഡിഎഫ് ആധിപത്യത്തിന് ആദ്യമായി ഒരു മാറ്റം ഉണ്ടായത് 2006 ലായിരുന്നു. സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പുവായിരുന്നു അന്ന് വിജയിച്ചത്. പിന്നീട് 2011 ല്‍ സീറ്റ് തിരിച്ച് പിടിച്ച യുഡിഎഫ് 2016 ലും മഞ്ചേശ്വരം നിലനിര്‍ത്തി. ബിജെപിയിലെ കെ സുരേന്ദ്രനെതിരെ കേവലം 89 വോട്ടുകള്‍ക്ക് മാത്രമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖ് വിജയിച്ചത്. 1987 മുതല്‍ മണ്ഡലത്തില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തുന്ന ബിജെപി ഇത്തവണ വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

English summary
kerala by election 2019; manjeswaram| open campaign ending today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X