കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് മഴ മാറി നിൽക്കുന്നു; ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത് മികച്ച പോളിങ്!

Google Oneindia Malayalam News

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് മികച്ച പോളിങ്. കേരളത്തിൽ കനത്ത മഴയിൽ മറ്റ് നാല് മണ്ഡലങ്ങളിലും വളരെ മന്ദഗതിയിലാണ് പോളിങ് നടക്കുന്നത്. മഴ മാറി നില്‍ക്കുന്നതിനാല്‍ ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് സുഗമമായി പുരോഗമിക്കുന്നു. മികച്ച പോളിംഗ് ആണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തുന്നത്. ഇതുവരെ 12.18 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഴ ബുദ്ധിമുട്ടുണ്ടാക്കുന്നു... എറണാകുളത്ത് യുഡിഎഫിന് പ്രതീക്ഷയെന്നും പിസി ചാക്കോമഴ ബുദ്ധിമുട്ടുണ്ടാക്കുന്നു... എറണാകുളത്ത് യുഡിഎഫിന് പ്രതീക്ഷയെന്നും പിസി ചാക്കോ

മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർ റേ അങ്കടിമോഗറു സ്കൂളിലെ ബൂത്തിൽ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്‍ രാവിലെ ഏഴ് മണിക്ക് തന്നെ ഉപ്പള മുളിന്‍ജ ബൂത്ത് നമ്പര്‍ 73 (ഹിദായത്ത് ബസാര്‍) സന്ദര്‍ശിച്ചു എന്‍ഡിഎസ്ഥാനാര്‍ഥി രവിശ തന്ത്രി കുണ്ടാര്‍ ഏഴു മണിക്ക് കുമ്പള പഞ്ചായത്ത് 126 ബുത്ത് ബംബ്രാണ എല്‍പി സ്‌കൂളില്‍ എത്തി.

Manjeshwar

ആദ്യ മണിക്കൂറില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 168 ബൂത്തുകളിലെ പോളിങ് 5.3 ശതമാനം ആണ്. സ്ത്രീകള്‍ 5.12 പുരുഷന്മാര്‍ 5.14 ശതമാനം. കുമ്പള ഹയർ സെക്കൻഡറി സ്‌കൂൾ 140 നമ്പർ ബൂത്തിൽ വോട്ടിങ്ങ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് ഒന്നര മണിക്കൂർ വോട്ടിങ്ങ് മുടങ്ങി.
കേരളത്തിലെ ശക്തമായ മഴ എല്ലാ രാഷ്ട്രീയ മുന്നണികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ തവണ പോളിങ് ശതമാനം 76.33 ആയിരുന്നു. സംസ്ഥാന ശരാശരി തന്നെ 77.35 ശതമാനമായിരുന്നു. സ്ത്രീ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പല മര്‍ഗങ്ങളും പരീക്ഷിച്ചുവെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 75.87 ശതമാനത്തില്‍ പോളിങ് എത്തിക്കാനേ കഴി‍ഞ്ഞുള്ളൂ. യുഡിഎഫ് സ്ഥാനാര്‍ഥി എംസി ഖമറുദ്ദീനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ശങ്കര്‍ റൈയും എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറുമാണ് ഏറ്റുമുട്ടുന്നത്. ശ്രദ്ധേയമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. സ്വതന്ത്രരുള്‍പ്പെടെ ഏഴുപേരാണ് മത്സരരംഗത്തുള്ളത്.

English summary
Kerala by election 2019; Massive polling in Manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X