കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളവോട്ടിന് ശ്രമിച്ചിട്ടില്ല: ആരോപണം തള്ളി അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ്

Google Oneindia Malayalam News

കാസര്‍കോഡ്: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി അറസ്റ്റിലായ സ്ത്രീയുടെ കുടുബം. സ്ലിപ്പ് മാറി ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ ആശയകുഴപ്പമാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. മുമ്പ് ഈ ബൂത്തില്‍ വോട്ട് ഉണ്ടായിരുന്നെന്നും കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും പോലീസ് അറസ്റ്റ് ചെയ്ത നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ പറഞ്ഞു.

വോട്ടിങ്ങ് മെഷനില്‍ വ്യാപക തകരാറ്; തിരഞ്ഞെടുപ്പ് കമ്മീഷന് 187 പരാതികളയച്ച് കോണ്‍ഗ്രസ്വോട്ടിങ്ങ് മെഷനില്‍ വ്യാപക തകരാറ്; തിരഞ്ഞെടുപ്പ് കമ്മീഷന് 187 പരാതികളയച്ച് കോണ്‍ഗ്രസ്

40,42 എന്നിങ്ങനെ രണ്ട് ബൂത്തുകളാണ് ബാക്രയിലെ സ്കൂളില്‍ ഉള്ളത്. ഇതില്‍ 40-ാം നമ്പര്‍ ബൂത്തില്‍ നബീസയ്ക്ക് നേരത്തെ വോട്ടുണ്ടായിരുന്നു. വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വോട്ട് 42-ാം ബൂത്തിലേക്ക് മാറിയെന്നും അബൂബക്കര്‍ പറഞ്ഞു. സ്ലിപ്പ് മാറി ലഭിച്ചതാണ് ആശയക്കുഴപ്പത്തിലേക്കും കള്ളവോട്ട് ശ്രമം നടത്തിയെന്ന ആരോപണത്തിലേക്കുമെത്താന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

elections

അതേസമയം, പോലീസ് അറസ്റ്റ് ചെയ്ത നബീസയെ ജാമ്യത്തില്‍ വിട്ടു. പ്രിസൈഡിങ് ഓഫീസറുടെ പേരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത നബീസയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. വോട്ട് ചെയ്യാനെത്തിയ നബീസയുടെ കയ്യില്‍ പാര്‍ട്ടിക്കാര്‍ നല്‍കിയ സ്ലിപ് മാത്രമാണ് ഉണ്ടായിരുന്നു. വോട്ട് ചെയ്യാനായി ഇവര്‍ ബൂത്തില്‍ കയറിയതോടെ ചില ബൂത്ത് ഏജന്‍റുമാര്‍ പ്രിസൈഡിങ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി കസ്റ്റഡിയില്‍, നടന്നത് കള്ളവോട്ട് ശ്രമമല്ലെന്ന് ഉണ്ണിത്താന്‍മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി കസ്റ്റഡിയില്‍, നടന്നത് കള്ളവോട്ട് ശ്രമമല്ലെന്ന് ഉണ്ണിത്താന്‍

തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മഞ്ചേശ്വരം പോലീസ് നബീസയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. അതേസമയം നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്നും സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തത് അനാവശ്യമായാണെന്നും കോണ്‍ഗ്രസ് നേതാവ് ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു ഒരു വീട്ടില്‍ രണ്ട് നബീസമാര്‍ ഉള്ളതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Kerala by election 2019: not tried for bogus vote says family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X