കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിദൂരത്തിലേക്ക് കടന്നു... വട്ടിയൂർക്കാവിൽ യുഡിഎഫിന് വേണ്ടി പരസ്യപ്രചാരണവുമായി എന്‍എസ്എസ്

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടിപ്പിൽ യുഡിഎഫിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങി എൻഎസ്എസ്. പൊതുയോഗം വിളിക്കാന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. യുഡിഎഫിന് വോട്ട് ചെയ്യാന്‍ സമുദായ അംഗങ്ങളോട് ആഹ്വനം ചെയ്യുന്നതിനാണ് പൊതുയോഗം വിളിക്കുന്നത്.

തീവ്രവാദ ഭീഷണി; ശബരിമലയെ 11 സുരക്ഷ മേഖലകളാക്കി വിജ്ഞാപനം, ലക്ഷ്യം ആചാര ലംഘനമോ? തീവ്രവാദ ഭീഷണി; ശബരിമലയെ 11 സുരക്ഷ മേഖലകളാക്കി വിജ്ഞാപനം, ലക്ഷ്യം ആചാര ലംഘനമോ?

തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രചാരണത്തിനിറങ്ങിയത്. ഈ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ശരിദൂരത്തിലേക്ക് കടന്നരിക്കുകയാണ്. അതിന്റെ സന്ദേശം സമുദായ അംഗങ്ങളിലേക്ക് എത്തിക്കുന്നത് തങ്ങളുടെ ദൗത്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Congress

എന്‍എസ്എസ് വളരെ ആലോചിച്ചേ തീരുമാനങ്ങള്‍ കൈക്കൊള്ളാറുള്ളൂ. അത് കൊണ്ട് തന്നെ സമുദായ അംഗങ്ങള്‍ നിര്‍ദേശങ്ങള്‍ക്ക് എതിര് നില്‍ക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നായര്‍ സമുദായത്തിന് ഈശ്വര വിശ്വാസം വൈകാരികമായ വിഷയമാണ്. നിലവില്‍ താലൂക്ക് യൂണിയനിലെ 38 കരയോഗങ്ങളും വനിതാ സമാജങ്ങളുമാണ് യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുക. ആവശ്യം വന്നാൽ മറ്റ് യൂണിറ്റുകളിൽ നിന്നു ആളുകൾ പ്രഛാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ശരി ദൂരവുമായി എൻഎസ്എസ് വട്ടിയൂർക്കാവിൽ മുന്നോട്ട് പോകുമെന്നും യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കഴിഞ്ഞ ദിവനസം തന്നെ എൻഎസ്എസ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. എൻഎസ്എസ് എന്ന സംഘടനയിൽ എല്ലാ തരത്തിലുള്ള രാഷ്ട്രീയ വിശ്വസികളുമുണ്ടെന്നും അവർക്ക് ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന് വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

English summary
kerala by election 2019; NSS campaign for UDF in Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X