Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ ലാഭം നോക്കിയാണ് എന്‍എസ്എസ് സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് വന്നത് ഒ രാജഗോപാല്‍

കോന്നി: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ച എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. എന്‍എസ്എസിന്‍റെ ശരിദൂരം നിലപാട് ജനങ്ങലുടെ കണ്ണില്‍ പൊടിയിടാനുള്ള ഏര്‍പ്പാടാണെന്നും അദ്ദേഹം തുറന്നടിച്ചു. കണക്കുകളും രാഷ്ട്രീയ ലാഭവും നോക്കി അതിന് കൊടുത്ത പേരാണ് ശരിദൂരമെന്നും ഒ രാജഗോപാല്‍ വിമിര്‍ശിച്ചു.

രാഷ്ട്രീയ ലാഭം നോക്കിയാണ് സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് വന്നത്. സമുദായ നേതൃത്വങ്ങള്‍ ഒരാള്‍ക്ക് വേണ്ടി വോട്ട് തേടുന്നത് നിയമവിരുദ്ധമാണ്. ഈ രീതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

rajagopal

എന്‍എസ്എസിനെതിരെ കഴിഞ്ഞ ദിവസവും ഒ രാജഗോപാല്‍ രംഗത്ത് വന്നിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് വട്ടിയൂര്‍ക്കാവിനെ മാത്രം പറഞ്ഞതല്ല. സംസ്ഥാനത്ത് മൊത്തം അവരുടെ നിലപാടാണത്. ജാതി-മത സംഘടനകള്‍ ഒരു പാര്‍ട്ടിക്ക് മാത്രം വോട്ടഭ്യത്ഥിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനവര്‍ക്ക് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു

സമുദായ സംഘടനകള്‍ക്ക് അവരുടേതായ പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ല. വ്യക്തിപരമായി ആര്‍ക്ക് വേണമെങ്കിലും പ്രവര്‍ത്തിക്കാം.എന്നാല്‍ മത-ജാതി-സമുദായ സംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+