കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഎസ്എസിനെതിരെ ഒ രാജഗോപാൽ; എൻഎസ്എസ് സമുദായ സംഘടന, വോട്ട് തേടുന്നത് നിയമവരുദ്ധം!

Google Oneindia Malayalam News

തിരുവനന്തപുരം: എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി ഒ രാജഗോപാൽ എംഎൽഎ. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി എൻഎസ്എസ് കഴിഞ്ഞ ദിവസം പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിനെതിരെയാണ് നേമം എംഎൽഎ ഒ രാജഗോപാൽ രംഗത്തെത്തിയത്.

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് വട്ടിയൂര്‍ക്കാവിനെ മാത്രം പറഞ്ഞതല്ല. സംസ്ഥാനത്ത് മൊത്തം അവരുടെ നിലപാടാണത്. ജാതി-മത സംഘടനകള്‍ ഒരു പാര്‍ട്ടിക്ക് മാത്രം വോട്ടഭ്യത്ഥിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനവര്‍ക്ക് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഒരു നിലപാട് പറഞ്ഞിട്ടുണ്ട്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതാണ് ചട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

O Rajagopal

സമുദായ സംഘടനകള്‍ക്ക് അവരുടേതായ പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ലെന്നും ഒ രാജഗോപാൽ‌ പറഞ്ഞു. വ്യക്തിപരമായി ആര്‍ക്ക് വേണമെങ്കിലും പ്രവര്‍ത്തിക്കാം.എന്നാല്‍ മത-ജാതി-സമുദായ സംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസിന്റഎ പരസ് പ്രഖ്യാപനത്തിനെതിരെ മുഖ്യ തിരഞ്ഞെടുപപ് കമ്മീഷണറും രംഗത്ത് എത്തിയിരുന്നു. സമുദായ സംഘടനകൾ പരസ്യമായി വോട്ട് അഭ്യർ‌ത്ഥിക്കുന്നത് ചട്ട വിരുദ്ധമാണെന്നും പരാതി കട്ടിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി രംഗത്തെത്തിയിരുന്നു. സമുദായ സംഘടനകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യാമെന്നും അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു മുരളീധരന്റെ വാദം.

English summary
Kerala by election 2019: O Rajagopal MLA against NSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X