ബിജെപിക്ക് തിരിച്ചടി!!ചിലര്‍ പിന്തുണ പ്രഖ്യാപിച്ചത് ഔദ്യോഗിക നിലപാടല്ലെന്ന് ഓര്‍ത്തഡോക്സ് സഭ
കോന്നി: ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് സഭ വക്താവ് ഫാ ജോണ്‍സ് അബ്രഹാം. ഇപ്പോള്‍ ഉണ്ടായത് സഭ നിലപാടല്ല. ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണച്ച് ആരെങ്കിലും രംഗത്തെത്തിയിട്ടുണ്ടെങ്കില് അത് വ്യക്തിപരമായ നിലപാടാണെന്നും സഭ വക്താവ് പറഞ്ഞു.

പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് ആരാണ് സഭാ മക്കളെ ദ്രോഹിച്ചതെന്ന് മനസിലായിട്ടുണ്ട്. ഇതനുസരിച്ച് അവര്‍ ഉപതിരഞ്ഞെടുപ്പില്‍ വിധിയെഴുതും. ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യമെന്ന് ഇതുവരെ സഭ നിലപാട് എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കത്തോലിക ബാവയോ വക്താവോ മറ്റ് സഭാ നേതൃത്വമോ പറയുന്നതാണ് നിലപാട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങളെല്ലാം വ്യക്തിപരമാണെന്നും സഭ വക്താവ് ഫാ. ജോണ്‍സ് അബ്രഹാം പറഞ്ഞു.
യുഡിഎഫിന് എല്‍ഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ബിജെപിക്ക് പിന്തുണയുമായി സഭാ ഭാരവാഹികള്‍ രംഗത്ത് എത്തിയത്. യുഡിഎഫും എല്‍ഡിഎഫും സഭയെ വഞ്ചിച്ചെന്നും നീതി നിഷേധിക്കുകയാണെന്നും പിറവം പള്ളി മാനേജിങ് കമ്മറ്റി അംഗം ജോയ് തെന്നശേരിൽ, മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ മെമ്പർ പ്രകാശ് വർഗീസ് എന്നിവര്‍ ആരോപിച്ചത്.
ഇരുമുന്നണികളും സഭയെ അവഗണിക്കുന്ന പശ്ചാത്തലത്തില്‍ കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വിജയത്തിനായി പ്രചാരണം തുടരുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയും കോന്നി മണ്ഡലത്തിന്റെ ചുമതലക്കാരനായി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനും ഓര്‍ത്തഡോക്സ് സഭാധ്യക്ഷരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് ജോളി 14 വര്‍ഷം പോയത് എങ്ങോട്ട്? പുതിയ വെളിപ്പെടുത്തലുകള്‍
കുഞ്ഞ് 'ആല്‍ഫൈനെ' കൊന്നത് ജോളിയല്ല? ചോദ്യം ചെയ്യലിനിടെ വിഷമിച്ച് ജോളി? കൈയ്യബദ്ധം?
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications