കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തിരിച്ചടി!!ചിലര്‍ പിന്തുണ പ്രഖ്യാപിച്ചത് ഔദ്യോഗിക നിലപാടല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

Google Oneindia Malayalam News

കോന്നി: ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ ജോണ്‍സ് അബ്രഹാം. ഇപ്പോള്‍ ഉണ്ടായത് സഭ നിലപാടല്ല. ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണച്ച് ആരെങ്കിലും രംഗത്തെത്തിയിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമായ നിലപാടാണെന്നും സഭ വക്താവ് പറഞ്ഞു.

mitsreedddnew

പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് ആരാണ് സഭാ മക്കളെ ദ്രോഹിച്ചതെന്ന് മനസിലായിട്ടുണ്ട്. ഇതനുസരിച്ച് അവര്‍ ഉപതിരഞ്ഞെടുപ്പില്‍ വിധിയെഴുതും. ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യമെന്ന് ഇതുവരെ സഭ നിലപാട് എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കത്തോലിക ബാവയോ വക്താവോ മറ്റ് സഭാ നേതൃത്വമോ പറയുന്നതാണ് നിലപാട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങളെല്ലാം വ്യക്തിപരമാണെന്നും സഭ വക്താവ് ഫാ. ജോണ്‍സ് അബ്രഹാം പറഞ്ഞു.

യുഡിഎഫിന് എല്‍ഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ബിജെപിക്ക് പിന്തുണയുമായി സഭാ ഭാരവാഹികള്‍ രംഗത്ത് എത്തിയത്. യുഡിഎഫും എല്‍ഡിഎഫും സഭയെ വഞ്ചിച്ചെന്നും നീതി നിഷേധിക്കുകയാണെന്നും പിറവം പള്ളി മാനേജിങ് കമ്മറ്റി അംഗം ജോയ് തെന്നശേരിൽ, മലങ്കര ഓർത്തഡോക്സ്‌ അസോസിയേഷൻ മെമ്പർ പ്രകാശ് വർഗീസ് എന്നിവര്‍ ആരോപിച്ചത്.

ഇരുമുന്നണികളും സഭയെ അവഗണിക്കുന്ന പശ്ചാത്തലത്തില്‍ കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍റെ വിജയത്തിനായി പ്രചാരണം തുടരുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും കോന്നി മണ്ഡലത്തിന്‍റെ ചുമതലക്കാരനായി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനും ഓര്‍ത്തഡോക്സ് സഭാധ്യക്ഷരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അരിഷ്ടമല്ല, ആട്ടിന്‍ സൂപ്പ്, ജോളിയുടെ തന്ത്രപരമായ നീക്കം.. നടുക്കം, വെളിപ്പെടുത്തല്‍അരിഷ്ടമല്ല, ആട്ടിന്‍ സൂപ്പ്, ജോളിയുടെ തന്ത്രപരമായ നീക്കം.. നടുക്കം, വെളിപ്പെടുത്തല്‍

എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് ജോളി 14 വര്‍ഷം പോയത് എങ്ങോട്ട്? പുതിയ വെളിപ്പെടുത്തലുകള്‍

കുഞ്ഞ് 'ആല്‍ഫൈനെ' കൊന്നത് ജോളിയല്ല? ചോദ്യം ചെയ്യലിനിടെ വിഷമിച്ച് ജോളി? കൈയ്യബദ്ധം?

English summary
orthodox church won't support BJP; says spoke person,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X