വികെ പ്രശാന്തിന്‍റെ ജനപ്രീതിയില്‍ പ്രതിപക്ഷത്തിന് വെപ്രാളമെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. വികെ പ്രശാന്തിനെതിരെ യുഡിഎഫും ബിജെപിയും നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടായിരുന്നു പിണറായി വിജയന്‍റെ വോട്ടുതേടല്‍. വികെ പ്രശാന്തിന്‍റെ പ്രതിച്ഛായയില്‍ ആധി പൂണ്ടാണ് എതിരാളികള്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.
പ്രശാന്തിന്‍റെ ജനപ്രീതിയില്‍ യുഡിഎഫിന് ആശങ്കയാണ്. ഇവിടെ എന്ത് സംഭവിക്കുമെന്ന ആധിയാണ് പ്രതിപക്ഷ നേതാക്കളെക്കൊണ് ഇങ്ങനെ പറയിപ്പിക്കുന്നത്. മതമോ ജാതിയോ കക്ഷി രാഷ്ട്രീയത്തിനോ അപ്പുറം പ്രശംസ നേടിയ നേതാവാണ് വികെ പ്രശാന്ത്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നാല് ശതമാനം വോട്ട് വിഹിതം കൂടിയത് ജനങ്ങളുടെ സമീപനത്തിന്‍റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് എറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിമാറി. രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളം നമ്പര്‍ വണ്‍ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications