എറണാകുളമടക്കം ഒരിടത്തും നിലവില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട ആവശ്യമില്ലെന്ന് ടിക്കാറാം മീണ
എറണാകുളം: നിലവിലെ സാഹചര്യത്തില്‍ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. മഴയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും വോട്ടെടുപ്പ് സുഗമമായി മുന്നോട്ട് കൊണ്ടുപോവാനുള്ള ശ്രമം തുടരും. ആവശ്യമെങ്കില്‍ വോട്ടെടുപ്പ് സമയം നീട്ടി നല്‍ല്‍കുമെന്ന് വോട്ടര്‍മാര്‍ സഹകരിക്കണമെന്നും ടിക്കാറാം മീണ അഭ്യര്‍ത്ഥിച്ചു.
എറണാകുളം നിയമസഭാ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍ മാത്രമാണ് കാര്യമായ പ്രശ്നങ്ങള്‍ ഉള്ളത് രാവിലെ മുതല്‍ മണ്ഡലത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ജില്ലാ കളക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജില്ലാ ഭരണകൂടം അവിടെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വെള്ളം കയറിയ 10 ബുത്തുകള്‍ മാറ്റി സ്ഥാപിച്ചു. എല്ലായിടത്തും പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോന്നി മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ മാത്രമാണ് പ്രശ്നങ്ങളുള്ളത്. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും പോളിങ് സുഗമമായി നടക്കുന്നുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് കോന്നിയിലും ചില ബൂത്തുകള്‍ മുകള്‍ നിലയിലേക്ക് മാറ്റിയിട്ടുണ്ട്. മുകള്‍ നിലയിലെ ബൂത്തുകളിലേക്ക് പോവാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് പ്രത്യേക സഹായം ലഭ്യമാക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.












Click it and Unblock the Notifications