സുരേന്ദ്രനെതിരായ സോഷ്യല്‍ മീഡിയാ പ്രചരണം; നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് പിള്ള
കൊച്ചി: കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയിയില്‍ നടക്കുന്ന പ്രചരണത്തിനെതിരെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് കെ സുരേന്ദ്രനെതിരെ നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇത്തരം പ്രചരണങ്ങളെ ബിജെപി നേതാക്കള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. 100 സീറ്റാണ് തിരുവന്തപുരം കോര്‍പ്പറേഷനില്‍ ഉള്ളത്. അതില്‍ 44 കൗണ്‍സിലര്‍മാര്‍ മാത്രമാണ് എല്‍ഡിഎഫിന് ഉള്ളത്. എന്നിട്ടും എങ്ങനെ വോട്ടെടുപ്പില്‍ വിജയിക്കാനും ബജറ്റ് പാസാക്കാനും സാധിക്കുന്നുവെന്ന് യുഡിഎഫ് ജനങ്ങളോട് വിശദീകരിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഉടനീളം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ധാരണയുണ്ട്. മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകളിലും എല്‍ഡിഎഫും യുഡിഎഫും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഇരുപാര്‍ട്ടികളുടേയും അവിശുദ്ധ കൂട്ടുകെട്ടിന്രെ വ്യക്തമായ ഉദാഹരണമാണ് ഇത്. ഈ കൂട്ടുകെട്ടിന് ജനം മറുപടി നല്‍കും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തൊമ്പത് സീറ്റില്‍ തോറ്റിട്ടും യുഡിഎഫിന്റെ മുന്നേറ്റത്തെക്കുറിച്ച് ചിന്തിക്കാനോ തടയിടാനോ സിപിഎം ശ്രമിച്ചില്ല. യുഡിഎഫ് മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കാതെ ബിജെപി മുന്നേറ്റത്തെ തടയാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications