കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനെതിരായ സോഷ്യല്‍ മീഡിയാ പ്രചരണം; നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് പിള്ള

Google Oneindia Malayalam News

കൊച്ചി: കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയിയില്‍ നടക്കുന്ന പ്രചരണത്തിനെതിരെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് കെ സുരേന്ദ്രനെതിരെ നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇത്തരം പ്രചരണങ്ങളെ ബിജെപി നേതാക്കള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അരൂരില്‍ പട നയിച്ച് ഉപതിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റ്; ഷാനിമോളുടെ ഭൂരിപക്ഷം 5000 കടക്കുമെന്ന് കോണ്‍ഗ്രസ്അരൂരില്‍ പട നയിച്ച് ഉപതിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റ്; ഷാനിമോളുടെ ഭൂരിപക്ഷം 5000 കടക്കുമെന്ന് കോണ്‍ഗ്രസ്

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. 100 സീറ്റാണ് തിരുവന്തപുരം കോര്‍പ്പറേഷനില്‍ ഉള്ളത്. അതില്‍ 44 കൗണ്‍സിലര്‍മാര്‍ മാത്രമാണ് എല്‍ഡിഎഫിന് ഉള്ളത്. എന്നിട്ടും എങ്ങനെ വോട്ടെടുപ്പില്‍ വിജയിക്കാനും ബജറ്റ് പാസാക്കാനും സാധിക്കുന്നുവെന്ന് യുഡിഎഫ് ജനങ്ങളോട് വിശദീകരിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

ksurendra

സംസ്ഥാനത്ത് ഉടനീളം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ധാരണയുണ്ട്. മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകളിലും എല്‍ഡിഎഫും യുഡിഎഫും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഇരുപാര്‍ട്ടികളുടേയും അവിശുദ്ധ കൂട്ടുകെട്ടിന്‍രെ വ്യക്തമായ ഉദാഹരണമാണ് ഇത്. ഈ കൂട്ടുകെട്ടിന് ജനം മറുപടി നല്‍കും.

ജോളിയുടെ ഭാവം മാറുന്നു; കോടതി മുറിയില്‍ ചിരി; ലവലേശം കൂസലില്ല, പ്രസന്നവദ, മാത്യുവിന് പരാതിജോളിയുടെ ഭാവം മാറുന്നു; കോടതി മുറിയില്‍ ചിരി; ലവലേശം കൂസലില്ല, പ്രസന്നവദ, മാത്യുവിന് പരാതി

കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ പത്തൊമ്പത് സീറ്റില്‍ തോറ്റിട്ടും യുഡിഎഫിന്‍റെ മുന്നേറ്റത്തെക്കുറിച്ച് ചിന്തിക്കാനോ തടയിടാനോ സിപിഎം ശ്രമിച്ചില്ല. യുഡിഎഫ് മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കാതെ ബിജെപി മുന്നേറ്റത്തെ തടയാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

English summary
kerala by election 2019-sreedharan pillai on social media attack against k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X