• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അരൂരിൽ ആർഎസ്എസുമായി സിപിഎമ്മിന്റെ വോട്ട് കച്ചവടം', ചുട്ട മറുപടിയുമായി ഐസക്!

അരൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ ഏക സിറ്റിംഗ് സീറ്റാണ് അരൂര്‍. മണ്ഡലത്തില്‍ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ പത്ത് തവണയും ഇടതുപക്ഷത്തെ കേരള നിയമസഭയിലെത്തിച്ച മണ്ഡലം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാന് എതിരെ ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശവും ഷാനിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതും അടക്കമുളള സംഭവങ്ങള്‍ മണ്ഡലത്തിലെ പോരിനെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്.

അരൂരില്‍ കോണ്‍ഗ്രസും സിപിഎമ്മും വോട്ട് കച്ചവടം നടത്തുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ വോട്ട് കച്ചവടം സിപിഎമ്മും ആര്‍എസ്എസും തമ്മിലാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. തുറവൂരില്‍ നിന്നുളള ഒരു ചിത്രവും ഈ ആരോപണത്തിനൊപ്പം പ്രചരിക്കുന്നുണ്ട്. പി ജയരാജനും മന്ത്രി തോമസ് ഐസകുമാണ് വോട്ട് കച്ചവടത്തിന് പിന്നില്‍ എന്നാണ് ആരോപണം.

'അരൂരിൽ രഹസ്യ വോട്ടുകച്ചവടം'

'അരൂരിൽ രഹസ്യ വോട്ടുകച്ചവടം'

അരൂരില്‍ ആര്‍എസ്എസുമായി വോട്ട് കച്ചവടം നടത്തുന്നു എന്ന ആരോപണത്തിന് മറുപടിയുമായി തോമസ് ഐസക് രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വിശദീകരണം. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: ' ആര്‍എസ്എസുമായി അരൂരിൽ രഹസ്യ വോട്ടുകച്ചവടം നടത്തി എന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് കോൺഗ്രസ്. ഈ കച്ചവടത്തിന് പിന്നിൽ ഞാനും സഖാവ് പി ജയരാജനും ആണത്രേ. തെളിവ് ആയി ഉയർത്തി കാണിക്കുന്നത് ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളും. രഹസ്യകച്ചവടം നടത്തി ഞങ്ങൾ ഫേസ്ബുക്കിൽ പരസ്യപ്പെടുത്തിയിരിക്കുന്നു പോലും.

ജയകുമാർ ആർആർഎസ് പ്രവർത്തകനാണത്രെ

ജയകുമാർ ആർആർഎസ് പ്രവർത്തകനാണത്രെ

കഴിഞ്ഞദിവസം തുറവൂരിൽ ഞങ്ങൾ ഒരുമിച്ച് നടത്തിയ സന്ദർശനത്തെ കുറിച്ച് പി ജയരാജൻ വിശദമായ പോസ്റ്റ് ഇട്ടിട്ടുണ്ട്. തീപ്പെട്ടി കമ്പനി, തുരിശു കമ്പനി, തൊഴിലുറപ്പ് സംഘങ്ങൾ ഇവരെയൊക്കെ സന്ദർശിച്ചശേഷം തുറവൂരെ പ്രമുഖ ഗൌഡ സാരസ്വത കുടുംബമായ ജയകുമാറിന്‍റെ വീട് സന്ദർശിച്ച വിവരണവും നൽകിയിരുന്നു. ജയകുമാർ ആർആർഎസ് പ്രവർത്തകനാണത്രെ. ജയകുമാറിന്‍റെ അച്ഛൻ ഗൗരിയമ്മയുടെയും ആദ്യകാല കമ്മ്യൂണിസ്റ്റുകാരുടെയും സുഹൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയും ആയിരുന്നു.

ആദ്യത്തെ കമ്മ്യൂണിസ്റ്റ് അനുഭാവി

ആദ്യത്തെ കമ്മ്യൂണിസ്റ്റ് അനുഭാവി

തന്‍റെ അച്ഛന്‍ ഗൌഡ സാരസ്വത സമുദായത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നു എന്നാണ് ജയകുമാർ പറഞ്ഞത്. ജയകുമാറിന്‍റെ മകന്‍ ജയപ്രകാശ് അദ്ധ്യാപകനും കെ എസ് ടി എ അംഗവുമാണ്. അതീവഹൃദ്യമായ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. സംഭാഷണത്തിൽ നല്ലൊരു പങ്കും ജൈവകൃഷിക്കു സർക്കാരും പാർട്ടിയും നൽകുന്ന പ്രോത്സാഹനത്തെ കുറിച്ചായിരുന്നു. തുറവൂർ പഞ്ചായത്തിലെ അറിയപ്പെടുന്ന ജൈവകർഷകൻ ആണ് ജയകുമാർ.

 നെല്ല് മാത്രമല്ല, പച്ചക്കറി കൃഷിയും

നെല്ല് മാത്രമല്ല, പച്ചക്കറി കൃഷിയും

ഈ പ്രദേശത്ത് നെല്‍കൃഷി ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇപ്പോൾ ചെമ്മീൻ കൃഷിയിൽ മാത്രമേ നോട്ടമുള്ളൂ. പക്ഷേ ജയകുമാർ നെല്ലിനെ കൈവിടാൻ തയ്യാറല്ല. തന്‍റെ കുടുംബത്തിലുള്ള മറ്റുള്ളവരുടെ കൂടി ഓഹരിസ്ഥലം എല്ലാം ചേർത്ത് അത് അവിടെ എല്ലാം കൃഷി ചെയ്യാനുള്ള ചുമതല ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹം. നെല്ല് മാത്രമല്ല, പച്ചക്കറി കൃഷിയും അദ്ദേഹത്തിന് ഹരമാണ്. മികച്ച പച്ചക്കറി കർഷകനുള്ള പഞ്ചായത്ത് അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്.

എന്തിനാണ് ഇത്ര വെപ്രാളം?

എന്തിനാണ് ഇത്ര വെപ്രാളം?

ദിവസവും ഈ പ്രായത്തിലും സൈക്കിളിലാണ് അദ്ദേഹം കൃഷിയിടത്തിലേക്ക് പോകുന്നത്. കൃഷിപ്പണിയിൽ കൂടുതൽ ശ്രദ്ധിക്കുന്നത് കൊണ്ട് മറ്റു പൊതുപ്രവർത്തനം കുറച്ചിരിക്കുകയാണ്. കൃഷി തന്നെ ആഹ്ളാദം എന്നാണ് അദ്ദേഹം പറയുന്നത്. ഈയൊരു ഗൃഹസന്ദർശനം ആണ് വോട്ടുകച്ചവടം എന്ന് കോൺഗ്രസുകാർ വക്രീകരിച്ച് അവതരിപ്പിക്കുന്നത്. തോൽവിയുടെ ചൂട് യു ഡി എഫിന്‍റെ മൂക്കിൽ തട്ടി തുടങ്ങി എന്ന് വ്യക്തം. അല്ലെങ്കിൽ എന്തിനാണ് ഇത്ര വെപ്രാളം? എന്നാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ജോളിക്ക് പെൺകുട്ടികളോട് വെറുപ്പ്, റെഞ്ചിയുടെ മകളെയും കൊല്ലാൻ ശ്രമം, പല തവണ ഗർഭഛിദ്രം നടത്തിയെന്നും!

English summary
Kerala By Election 2019: Thomas Isaac's facebook post about allegations of CPM-RSS vote sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more