കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ്; അരൂരിൽ ബിഡിജെഎസ് വിട്ട് നിൽക്കാൻ കാരണമെന്ത്? മുന്നണി മാറ്റം തള്ളാതെ തുഷാർ!!

Google Oneindia Malayalam News

ആലപ്പുഴ: ബിഡിജെഎസിന്റെ മുന്നണി മാറ്റം തള്ളാതെ തുഷാർ വെള്ളാപ്പള്ളി. ഇപ്പോള്‍ എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കാനാണ് ബിഡിജെഎസ് തീരുമാനം എന്ന് പറഞ്ഞെങ്കിലും മുന്നണി മാറ്റത്തിനുള്ള സാധ്യതകൾ അദ്ദേഹം തള്ളിക്കളഞ്ഞില്ല. ബിഡിജെഎസിന്റെ എൽഡിഎഫ് മുന്നണി പ്രവേശനം കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനും തള്ളി കളഞഞിരുന്നു. രാഷ്ട്രീയമല്ലേ, എന്തും സംഭവിക്കാമെനന്നായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്.

കൂടത്തായി കൂട്ട കൊലപാതകം; രാഷ്ട്രീയ നേതാക്കൾക്കും പങ്ക്? മുസ്ലീം ലീഗ്-കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ?കൂടത്തായി കൂട്ട കൊലപാതകം; രാഷ്ട്രീയ നേതാക്കൾക്കും പങ്ക്? മുസ്ലീം ലീഗ്-കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ?

രാഷ്ട്രീയത്തില്‍ ആരോടും സ്ഥിരമായ ശത്രുത ഇല്ല. എല്‍ഡിഎഫും യുഡിഎഫും ബിഡിജെഎസിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അരൂരില്‍ വിട്ട് നില്‍ക്കാനുള്ള കാരണം പാലാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിച്ച സമീപനമാണ്. കേരളത്തിലെ സംഭവവികാസങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിനെത്തുമോ?

പ്രചാരണത്തിനെത്തുമോ?


ബിഡിജെഎസ് മുന്നണി വിട്ടേക്കും എന്ന അഭ്യൂഹങ്ങളെ തള്ളി ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രംഗത്തെത്തി. എന്‍ഡിഎ മുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അരൂരിൽ പ്രചാരണത്തിനെത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ‌

ആവേശമില്ലാതെ ബിഡിജെഎസ്

ആവേശമില്ലാതെ ബിഡിജെഎസ്

മോദി സർ‌ക്കാർ രണ്ടാം വട്ടം അധികാരത്തിലെത്തിയിട്ടും ബിഡിജെഎസ് മുന്നോട്ട് വെച്ച പ്രധാനകാര്യങ്ങളൊന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതാണ് ബിഡെജെഎസിനെ ചൊടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാനമായ മുന്നണി യോഗത്തിൽ പോലും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നില്ല. അരൂർ സീറ്റിൽ മത്സരിക്കുന്ന കാര്യത്തിലും ബിഡിജെഎസ് അത്ര ആവേശം കാണിച്ചിരുന്നില്ല.

ബിജെപി ചർച്ചയ്ക്ക് തയ്യാറായില്ല

ബിജെപി ചർച്ചയ്ക്ക് തയ്യാറായില്ല

അരൂര്‍ സീറ്റിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവുമെന്നായിരുന്നു ബിഡിജെഎസിന്റെ പ്രതീക്ഷികരുന്നത്. എന്നാൽ ബിഡിജെഎസിന്റെ പ്രതീക്ഷകൾ തെറ്റിച്ച് പെട്ടെന്ന് തന്നെ അരൂരിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുകയായിരുന്നു. പരാതിയുമായി ബിഡിജെഎസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ കണ്ടെങ്കിലും അവിടെ നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല.

പാലാ സംഭവം

പാലാ സംഭവം

പാലായില്‍ ബിഡിജെഎസ് ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ട് മറിച്ചെന്ന വിലയിരുത്തലാണ് ബിജെപിയുടെ അതൃപ്തിക്ക് പ്രധാന കാരണം. പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് വേണ്ട വിധത്തില്‍ സഹകരിച്ചില്ലെന്ന റിപ്പോര്‍ട്ടും കേന്ദ്ര നേതൃത്വത്തിന്‍റെ അതൃപ്തിക്കിടയാക്കി. എന്നാൽ പാലായിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബിഡിജെഎസിനെ പരിഗണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മണ്ഡലത്തില്‍ നാലിടത്ത് പ്രചാരണത്തിന് വന്നെങ്കിലും അടുത്ത് തന്നെയുണ്ടായിരുന്ന സ്ഥാനാര്‍ത്ഥി ഹരി അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും ബിഡിജെഎസിനുണ്ട്.

മുന്നണി വിടുന്നെങ്കിൽ വിടട്ടേ...

മുന്നണി വിടുന്നെങ്കിൽ വിടട്ടേ...


ഇതിനു പിന്നാലെയാണ് അരൂര്‍ സീറ്റിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളും ഉടലെടുത്തത്. ബിഡിജെഎസ് മുന്നണി വിട്ടുപോവുകയാണെങ്കില്‍ പോവട്ടേയെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങല്‍ പാലിക്കാന്‍ തയ്യാറാവണമെന്നായിരുന്നു ബിഡിജെഎസിന്റെ ആവശ്യം. ഇതിനായി നേതൃത്വവുമായി സംസാരിക്കാൻ തുഷാർ ദില്ലിയിലേക്ക് പോയിരുന്നു. എന്നാൽ ദില്ലിയിലെത്തിയ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് ആയിരുന്നു.

നിലപാട് മയപ്പെടുത്തി

നിലപാട് മയപ്പെടുത്തി

ഒക്ടോബര്‍ 21 ലെ ഉപതിരഞ്ഞെടുപ്പിനു മുൻപ് ബിഡിജെഎസിനു സ്ഥാനമാനങ്ങൾ നൽകാനാകില്ലെന്നും അദ്ദേഹം തുഷാര്‍ വെള്ളാപ്പള്ളിയെ ബോധ്യപ്പെടുത്തുകയായിരുന്നു. സമ്മര്‍ദ്ദത്തിന് ബിജെപി വഴങ്ങില്ലെന്ന് വ്യക്തമായതോടെയാണ് നിലപാട് മയപ്പെടുത്തി ഉപതിരഞ്ഞെടുപ്പുമായി സഹകരിക്കാന്‍ ബിഡിജെഎസ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. അതോടൊപ്പം മുന്നണി മാറ്റത്തെ എതിർക്കുന്നുമില്ല. ബിഡിജെഎസ് എൽഡിഎഫിലേക്ക് വരുമെന്ന സൂചനകൾ തന്നെയാണ് ലഭിക്കുന്നത്.

English summary
kerala by election 2019; Thushar Vellappally on chance to alliance change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X