Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്; അഞ്ചിൽ മൂന്നിടത്തും എൻഡിഎ ജയിക്കും, സൂരേന്ദ്രന് 10000 ഭൂരിപക്ഷമെന്ന് സെൻകുമാർ!

കോന്നി: കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ മൂനന് മണ്ഡലങ്ങളിലും എൻഡിഎക്ക് വിജയസാധ്യതയുണ്ടെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കോന്നിയിൽ കെ സുരേന്ദ്രൻ ജയിക്കാനുള്ള സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോന്നിയിൽ കെ സുരേന്ദ്രന്‍റെ പ്രചാരണത്തിന്റെ ഭാഗമായി കുടുംബ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു സെൻ കുമാർ.

ശബരിമല തന്നെയാണ് കോന്നിയിൽ പ്രധാന ചർച്ച വിഷയമെന്നും സെൻകുമാർ വ്യക്തമാക്കി. കടുത്ത ത്രികോണ മത്സരമായിരിക്കും കോന്നയിൽ നടക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിച്ച മന്ത്രി എംഎം മണിക്ക് തന്നെയാണ് സിപിഎം കോന്നിയുടേയും ചുമതല നല്‍കിയിരിക്കുന്നത്.വീട് കയറി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതാണ് മണിയുടെ രീതി.

TP Senkumar

പ്രചാരണം പൂര്‍ത്തിയാവുന്നതിനുള്ളില്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനാണ് എംഎം മണി ശ്രമിക്കുന്നത്. ഇടത് സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കിയുള്ള വോട്ട് തേടലില്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും മന്ത്രി നല്‍കുന്നു. കോന്നിയില്‍ ഇടതുമുന്നണി ജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട ജയിക്കാന്‍ വേണ്ടി തന്നെയാണ് ഇടതുപക്ഷം രംഗത്ത് ഇറങ്ങുന്നത്. എല്‍ഡിഎഫിന്‍റെ അഞ്ച് സ്ഥാനാര്‍ത്ഥികളും യുവാക്കളാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം കോന്നിയില്‍ എല്‍ഡിഎഫ് മുതലാക്കുമെന്നും എംഎം മണി അഭിപ്രായപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+