കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരൂരിലെ 10 ല്‍ 7 പഞ്ചായത്തും ഭരിക്കുന്നത് സിപിഎം, ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 6 ലും ഷാനിമോള്‍

Google Oneindia Malayalam News

ആലപ്പുഴ: യുഡിഎഫിനുള്ളിലെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനുള്ളിലെ കെട്ടുറപ്പാണ് ഇടത് കോട്ടയായ അരൂര്‍ പിടിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായകമായത്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ആഭ്യന്തര പ്രശ്നങ്ങള്‍ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നതില്‍ പ്രധാന ഘടകമായപ്പോള്‍ അരൂര്‍ പിടി തോമസിന്‍റെ നേതൃത്വത്തില്‍ ഒത്തൊരുമിച്ച് നിന്നാണ് അരൂരില്‍ യുഡിഎഫ് വിജയം പിടിച്ചെടുത്തത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ അരൂരില്‍ പിടി തോമസ് പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുന്നവരെയെല്ലാം അദ്ദേഹം വീണ്ടും പാര്‍ട്ടിയോട് അടുപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒരേയൊരു പരാജയത്തിന്റെ പഴികേട്ട ഡിസിസി പ്രസിഡന്റ് എം ലിജുവും എല്ലാവിധ പിന്തുണയുമായി ഒപ്പം ചേര്‍ന്നപ്പോള്‍ അരൂരില്‍ അഭിമാനകമായ വിജയം യുഡിഎഫിന് ഒപ്പം പോന്നു. ഇടത് കോട്ടകളെല്ലാം തകര്‍ത്തെറിഞ്ഞു കൊണ്ടായിരുന്നു ഷാനിമോള്‍ ഉസ്മാന്‍റെ അഭിമാനകരമായ വിജയം. വിശദാംശങ്ങള്‍ ഇങ്ങനെ..

 6 പഞ്ചായത്തില്‍

6 പഞ്ചായത്തില്‍

ആരൂര്‍ മണ്ഡലത്തിലെ പത്തില്‍ ഏഴ് പഞ്ചായത്തുകളിലെ ഭരിക്കുന്നത് എല്‍ഡിഎഫാണ്. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ അംഗബലമുള്ള അരൂര്‍ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിന് ലഭിച്ചത്. ബാക്കിയുള്ള മൂന്നിടത്ത് മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പത്തില്‍ 6 പഞ്ചായത്തിലും മേധാവിത്വം നേടിയത് യുഡിഎഫാണ്.

എല്‍ഡിഎഫിനെ കൈവിട്ടു

എല്‍ഡിഎഫിനെ കൈവിട്ടു

ഏത് തിരിച്ചടിയിലും ഒപ്പം നില്‍ക്കുമെന്ന് കരുതിയ പഞ്ചായത്തുകളെല്ലാം എല്‍ഡിഎഫിനെ കൈവിട്ടു. അരൂർ, അരൂക്കുറ്റി, എഴുപുന്ന, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് മേൽക്കൈ നേടിയത്. ഇടതിനൊപ്പം നിന്നതാവട്ടെ പാണാവള്ളി, പെരുമ്പളം, പള്ളിപ്പുറം, കോടംതുരുത്ത് പഞ്ചായത്തുകളും.

അരൂര്‍ പഞ്ചായത്തില്‍

അരൂര്‍ പഞ്ചായത്തില്‍

അരൂര്‍ പഞ്ചായത്തില്‍ 1595 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2001 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു ഈ പഞ്ചായത്തില്‍ ഷാനിമോള്‍ക്ക് ലഭിച്ചത്. 2016 ല്‍ 4000 ത്തിലധികം വോട്ടിന്റെ മേൽക്കൈ നേടിയ തുറവൂര്‍ പഞ്ചായത്തില്‍ ഇക്കുറി യുഡിഎഫിന് 674 വോട്ടിന്‍റെ ലീഡാണ് ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 101 വോട്ടിന്‍റെ ലീഡായിരുന്നു ഇവിടെ യുഡിഎഫിന് ലഭിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎം ആരിഫ് 2000ത്തോളം വോട്ടിന്‍റെ ലീഡ് നേടിയ കുത്തിയതോട് ലോക്സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും യുഡിഎഫിന് ഒപ്പം നിന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 568 വോട്ടിന്‍റെ ലീഡ് നേടിയ പഞ്ചായത്തില്‍ ഉപതിരഞ്ഞടുപ്പില്‍ ഷാനിമോള്‍ നേടിയത് 609 വോട്ടിന്‍റെ മേല്‍ക്കൈ.

ഇടത് പ്രതീക്ഷ കാത്തു

ഇടത് പ്രതീക്ഷ കാത്തു

കോടംതുരുത്ത് പതിവുപോലെ ഇടത് പ്രതീക്ഷ കാത്തു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നല്‍കിയ മേല്‍ക്കൈ നല്‍കിയില്ലെങ്കിലും 844 വോട്ടിന്‍റെ മുന്‍ത്തൂക്കം ലഭിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ 704 വോട്ടിന്റെ മുൻതൂക്കം നൽകി.

യുഡിഎഫിന്‌ ഒപ്പം

യുഡിഎഫിന്‌ ഒപ്പം

ലോകസഭാ തിരഞ്ഞെടുപ്പിലേത് പോലെ അരൂക്കുറ്റി യുഡിഎഫിന്‌ ഒപ്പം നിന്നെങ്കിലും മേല്‍ക്കൈ കുറഞ്ഞു. നേരത്തെ 1,907 വോട്ടിന്റെ മുൻതൂക്കം ലഭിച്ച പഞ്ചായത്തില്‍ ഇക്കുറി അത് 1,029 ആയി കുറഞ്ഞു. ഇവിടെ 434 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപിക്ക് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ച പഞ്ചായത്തും ഇതാണ്.

വലിയ തിരിച്ചടി

വലിയ തിരിച്ചടി

ഇടതുമുന്നണിക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ പഞ്ചായത്തുകളിലൊന്നാണ് പാണവാള്ളി. ഇടത് കോട്ട എന്നറയിപ്പെടുന്ന പാണാവള്ളിയില്‍ 846 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ നിയമസഭയിൽ 5,000-ത്തിനുമേലും, പാർലമെന്റിൽ ആ മികവ്‌ നിലനിർത്താനായില്ലെങ്കിലും 1,171 വോട്ടിന്റെ മുൻതൂക്കം എല്‍ഡിഎഫിന് ലഭിച്ചു.

പെരുമ്പളത്തും

പെരുമ്പളത്തും

പെരുമ്പളത്തും ഇതേ തകര്‍ച്ച യുഡിഎഫിന് നേരിടേണ്ടി വന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് നല്‍കിയ പിന്തുണ ഇത്തവണ പെരുമ്പളത്ത് നിന്ന് ലഭിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിന്‌ 1,102 വോട്ടിന്റെ മുൻതൂക്കം നൽകിയ പഞ്ചായത്തില്‍ ഇക്കുറി 649 വോട്ടിന്റെ മേൽക്കൈ ആണ് എൽഡിഎഫ് നേടിയത്.

തൈക്കാട്ടുശ്ശേരി

തൈക്കാട്ടുശ്ശേരി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതിന്‌ നിർണായക മേൽക്കൈ നൽകിയിരുന്നു തൈക്കാട്ടുശ്ശേറിയില്‍ ഇക്കുറി 83 വോട്ടിന്റെ ആധിപത്യം യുഡിഎഫ്. നേടി. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും 1,511 വോട്ടിന്റെ മേൽക്കൈ എൽഡിഎഫ് നേടിയ പള്ളിപ്പുറത്ത് ഇക്കുറി നേട്ടം 553-ൽ ഒതുങ്ങി. ഇവിടെ 1470 വോട്ടാണ് ബിജെപി നേടിയത്.

ഷാജുവിനെ വെട്ടിലാക്കി ജോളി; 'സിലിയെ വധിക്കാന്‍ അലമാരയില്‍ നിന്ന് അരിഷ്ടമെടുത്ത് തന്നത് ഷാജു'ഷാജുവിനെ വെട്ടിലാക്കി ജോളി; 'സിലിയെ വധിക്കാന്‍ അലമാരയില്‍ നിന്ന് അരിഷ്ടമെടുത്ത് തന്നത് ഷാജു'

യുഡിഎഫിന് വേണ്ടി എന്‍എസ്എസ് വോട്ട് പിടിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍; എല്ലാം തെറ്റായ പ്രചരണംയുഡിഎഫിന് വേണ്ടി എന്‍എസ്എസ് വോട്ട് പിടിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍; എല്ലാം തെറ്റായ പ്രചരണം

English summary
kerala by election 2019: UDF leads in six panchayats in Aroor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X