• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

' ഭൂരിപക്ഷം 7000 മുതല്‍ 10000 വരെ'; വട്ടിയൂര്‍ക്കാവില്‍ ഇടത് വിജയം ഉറപ്പെന്ന് വികെ പ്രശാന്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. മഞ്ചേശ്വരം ഒഴികേയുള്ള മണ്ഡലങ്ങളിലെല്ലാം മഴ വോട്ടെടുപ്പിനെ സാരമായി ബാധിച്ചു. എറണാകുളത്താണ് മഴ ഏറ്റവും രൂക്ഷവും. വെള്ളം കയറിയതിനെ തുടര്‍ന്ന് മണ്ഡലത്തിലെ നിരവധി ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. എറണാകുളത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

കോന്നിയിലും അരൂരിലും പുലര്‍ച്ചെ മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വട്ടിയൂര്‍ക്കാവിലും മഴ രൂക്ഷമാണ്. മഴ ശക്തമാണെങ്കിലും ചൂടേറിയ പ്രചാരണം വോട്ടായി മാറുമെന്നത് തന്നെയാണ് മുന്നണികളുടെ പ്രതീക്ഷ. മഴ പോളിങ്ങിനെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് അഭിപ്രായപ്പെടുന്നു. തന്‍റെ ഭൂരിപക്ഷവും അദ്ദേഹം പ്രവചിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ഇടത് വിജയത്തെ ബാധിക്കില്ല

ഇടത് വിജയത്തെ ബാധിക്കില്ല

മഴ തുടരുന്നുണ്ടെങ്കിലും ഇടതുമുന്നണിയുടെ വോട്ടുകളെ അത് ബാധിക്കില്ലെന്ന പ്രതീക്ഷയാണ് വികെ പ്രശാന്ത് പ്രകടിപ്പിക്കാന്‍ കഴിഞ്ഞു. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞു മറ്റ് കക്ഷികള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടായിട്ടുപോലും മണ്ഡലത്തില്‍ അത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും വികെ പ്രശാന്ത് പറഞ്ഞു.

പിന്തുണ എല്‍ഡിഎഫിന്

പിന്തുണ എല്‍ഡിഎഫിന്

യുവാക്കളുടേയും സ്ത്രീകളുടേയും പിന്തുണ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്‍എസ്എസ് ഉള്‍പ്പടെ എല്ലാ സമുദായങ്ങളുടേയും പിന്തുണ ലഭിക്കും. നഗരസഭയുടെയും സര്‍ക്കാരിന്‍റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. ഏഴായിരത്തിനും പതിനയ്യായിരത്തിനും ഇടയിലെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രശാന്ത് അവകാശപ്പെട്ടു.

പ്രബുദ്ധരായ വോട്ടര്‍മാര്‍

പ്രബുദ്ധരായ വോട്ടര്‍മാര്‍

സാമുദായിക വികാരങ്ങള്‍ക്ക് അപ്പുറം ചിന്തിക്കുന്ന പ്രബുദ്ധരായ വോട്ടര്‍മാരാണ് വട്ടിയൂര്‍ക്കാവിലേത്. ഇത്തരം ചിന്തകള്‍ക്ക് വോട്ടര്‍മാരുടെ മനസില്‍ ഇടമില്ല. യുവാക്കളാണ് ഇത്തവണ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണ്ണയിക്കുക. അവര്‍ സാമുദായിക ചിന്തക്ക് ഒപ്പം നില്‍ക്കില്ല. പൂര്‍ണ്ണ വിജയം പ്രതീക്ഷിക്കുന്നുവെന്നും ഇടത് സ്ഥാനാര്‍ത്ഥി പറഞ്ഞു.

എന്‍എസ്എസ് വോട്ടുകളും ലഭിക്കും

എന്‍എസ്എസ് വോട്ടുകളും ലഭിക്കും

യുഡിഎഫിന് അനുകൂലമായ എന്‍എസ്എസ് നിലപാട് തനിക്ക് തിരിച്ചടിയാവില്ല. എന്‍എസ്എസ് വോട്ടുകളും തനിക്ക് ലഭിക്കുമെന്നും വികെ പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവര്‍ എന്‍എസ്എസില്‍ ഉണ്ട്. അതിനാല്‍ തന്നെ എന്‍എസ്എസ് വോട്ടുകള്‍ തനിക്ക് ലഭിക്കും. ഒരു തീരുമാനവും ആര്‍ക്കും അടിച്ചേല്‍പ്പിക്കാനാവില്ല'- വികെ പ്രശാന്ത് പറഞ്ഞു.

ശക്തമായ ത്രികോണ മത്സരം

ശക്തമായ ത്രികോണ മത്സരം

ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണ് ഇടത്ക്യാംപിനുള്ളത്. 2016 ല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ വട്ടിയൂര്‍ക്കാവിലെ പോരാട്ടം ഇടതുമുന്നണിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് അഭിമാനപോരാട്ടമാണ്

2016 ല്‍

2016 ല്‍

2016 ല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ മുരളീധരനായിരുന്നു നിയമസഭയിലേക്ക് വിജയിച്ചു കയറിയത്. 7 622 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുരളീധരന്‍ തുടര്‍ച്ചയായ രണ്ടാംതവണയും മണ്ഡലത്തില്‍ നിന്ന് വിജയിച്ചു കയറിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാമതും സിപിഎം സ്ഥനാര്‍ത്ഥി ടി എന്‍ സീമ മൂന്നാം സ്ഥാനത്തും എത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിലും

ലോക്സഭാ തിരഞ്ഞെടുപ്പിലും

ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. യുഡി​എഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് 53,545 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടുപിറകിലായി 50,709 വോട്ടുകള്‍ പിടിക്കാന്‍ കുമ്മനം രാജശേഖരന് സാധിച്ചു. അപ്പോഴും വലിയ തിരിച്ചടിയായിരുന്നു ഇടതുമുന്നണിക്ക് സംഭവിച്ചത്. 29414 വോട്ടുകള്‍ മാത്രമായിരുന്നു സി ദിവാകരന് ലഭിച്ചത്.

പ്രതീക്ഷ

പ്രതീക്ഷ

വികെ പ്രശാന്ത് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ നിലവിലെ സ്ഥിതിക്ക് വലിയ മാറ്റം ഉണ്ടായെന്നാണ് സിപിഎം വിലയിരുത്തുന്നത്. എന്‍എസ്എസ് യുഡിഎഫിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചുട്ടുണ്ടെങ്കിലും വികെ പ്രശാന്തിന്‍റെ ജനപ്രീതിക്ക് ഇതിനെ മറികടക്കാന്‍ കഴിയുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

എറണാകുളമടക്കം ഒരിടത്തും നിലവില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട ആവശ്യമില്ലെന്ന് ടിക്കാറാം മീണ

കൊച്ചിക്ക് പിന്നാലെ കോന്നിയും; തോരാതെ മഴ.. വിവിധ ഇടങ്ങള്‍ വെള്ളത്തിനടിയില്‍

English summary
kerala by election 2019: vk prasanth about polling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X