• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സഖാക്കളെ, നമ്മളൊരുമിച്ച് അങ്ങിറങ്ങുവല്ലേ..; ഈ വിജയം ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണെന്ന് പ്രശാന്ത്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ അട്ടിമറി വിജയം സമ്മാനിച്ച വോട്ടര്‍മാരോടുള്ള നന്ദി പ്രകടിപ്പിച്ച് വികെ പ്രശാന്ത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലത്തില്‍ 14251 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയിച്ചു കയറിയത്. എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ തനിക്ക് കിട്ടിയെന്നാണ് വിജയമുറപ്പിച്ചതിന് പിന്നാലെ വികെ പ്രശാന്ത് അഭിപ്രായപ്പെട്ടത്.

നമ്മുടെ ഈ വിജയം ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ ശരിയായ രാഷ്ട്രീയത്തിനും, വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവർത്തനങ്ങൾക്കും നല്കിയ അംഗീകാരമാണ് ഈ വിജയമെന്നും വികെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നന്ദി

നന്ദി

അഭിമാനാർഹമായ വിജയം സമ്മാനിച്ചതിന് നന്ദി

ഈ വിജയം വട്ടിയൂർക്കാവിലെ ഓരോ വ്യക്തികൾക്കും, അതോടൊപ്പം കേരളത്തിനകത്തും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും, നിരവധി വിദേശരാജ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെയും, നേരിട്ടും പ്രചരണത്തിനും, പ്രവർത്തനങ്ങൾക്കും പിന്തുണ നല്കിയ മുഴുവൻ സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു.

എടുത്ത് പറയേണ്ടത്

എടുത്ത് പറയേണ്ടത്

എടുത്ത് പറയേണ്ടത് എന്‍റെ യുവസുഹൃത്തുക്കളോടാണ്. മതജാതി വിഭാഗീയ ചിന്തകളൊക്കെ മാറ്റിവച്ച് നാടിന്‍റെ മുന്നേറ്റത്തെ സഹായിക്കാനായി വോട്ടുചെയ്തവരും നിരവധിയാണ്. കക്ഷിരാഷ്ട്രീയം മാറ്റിവച്ചും എല്‍ഡിഎഫിന് വോട്ടുചെയ്യാന്‍ നിരവധി ആളുകള്‍ മുന്നോട്ടുവന്നിട്ടുണ്ട് അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

പ്രിയപ്പെട്ട സഖാക്കള്‍

പ്രിയപ്പെട്ട സഖാക്കള്‍

ഏറ്റവും പ്രധാനമായി എണ്ണയിട്ട യന്ത്രം പോലെ, രാത്രിയെ പകലാക്കി കൈമെയ്യ് മറന്ന് പ്രവർത്തിച്ച എന്റെ പ്രിയപ്പെട്ട സഖാക്കളെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു. സഖാക്കളെ, നമ്മുടെ ഈ വിജയം ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ ശരിയായ രാഷ്ട്രീയത്തിനും, വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവർത്തനങ്ങൾക്കും നല്കിയ അംഗീകാരം.

പരിഹാരം കാണാൻ ശ്രമിക്കാം

പരിഹാരം കാണാൻ ശ്രമിക്കാം

തുടർന്നും നമുക്കതെല്ലാം കൂടുതൽ ശക്തമായി ഏറ്റെടുത്ത് മുന്നോട്ട് പോകണം. മുഴുവൻ സഖാക്കളും മണ്ഡലത്തിലെ ഓരോ വിഷയങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിച്ച് നമുക്കൊരുമിച്ച് പരിഹാരം കാണാൻ ശ്രമിക്കാം.

cmsvideo
  വട്ടിയൂർക്കാവിൽ ചെങ്കൊടിയേറ്റം
  നമ്മളൊരുമിച്ച് അങ്ങിറങ്ങുവല്ലേ

  നമ്മളൊരുമിച്ച് അങ്ങിറങ്ങുവല്ലേ

  പ്രിയമുള്ളവരേ, തുടർന്നും നിങ്ങളുടെ പിന്തുണ അനിവാര്യമാണ്. ഒറ്റയാൾ പ്രകടനങ്ങളല്ല, മനുഷ്യരുടെ കൂട്ടായ പോരാട്ടങ്ങളാണ് ചരിത്രമെഴുതിയിട്ടുള്ളത്. വട്ടിയൂർക്കാവിന്റെ വികസന ചരിത്രം നമുക്കൊരുമിച്ച് എഴുതാം. അഭിവാദ്യങ്ങള്‍.

  #അപ്പോ_നമ്മളൊരുമിച്ച്_അങ്ങിറങ്ങുവല്ലേ

  ഫേസ്ബുക്ക് പോസ്റ്റ്

  വികെ പ്രശാന്ത്

  വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്ത് എല്‍ഡിഎഫ്, മേയര്‍ ബ്രോ വികെ പ്രശാന്തിന് അട്ടിമറി വിജയം!

  മഞ്ചേശ്വരത്ത് ഖമറുദ്ദീന്റെ ലീഡ് പതിനായിരം കടന്നു... സിപിഎം മൂന്നാം സ്ഥാനത്ത്, നേട്ടമില്ലാതെ ബിജെപി

  English summary
  kerala by election 2019; vk prasanth vattiyoorkavu by election result
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X