കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ തന്ത്രം പുറത്തെടുത്ത് തുഷാര്‍; അമിത് ഷായുമായി കൂടിക്കാഴ്ച! അരൂരില്‍ അറ്റകൈക്കൊരുങ്ങി ബിജെപി

Google Oneindia Malayalam News

തിരുവനന്തപരും: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ പെട്ട് ഉഴലുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. കുമ്മനവും കെ സുരേന്ദ്രനും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പാര്‍ട്ടിക്ക് വിജയ സാധ്യത ഉള്ള മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന ആവശ്യമാണ് നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ ഇവരെല്ലാം തന്നെ മത്സരത്തിനില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ്.

പാലാ 'ചുവന്ന'പ്പോള്‍ കരിഞ്ഞ് ഉണങ്ങി 'താമര'.. ഒളിയമ്പുമായി ശ്രീധരന്‍ പിള്ള!! പൊട്ടിത്തെറിയിലേക്ക്?പാലാ 'ചുവന്ന'പ്പോള്‍ കരിഞ്ഞ് ഉണങ്ങി 'താമര'.. ഒളിയമ്പുമായി ശ്രീധരന്‍ പിള്ള!! പൊട്ടിത്തെറിയിലേക്ക്?

അതിനിടെ സഖ്യകക്ഷിയായ ബിഡിജെഎസിന് നല്‍കിയ അരൂര്‍ സീറ്റും ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. അരൂര്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. കേന്ദ്ര നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി ഇടഞ്ഞ് നില്‍ക്കുന്നത്. ഇതോടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ദില്ലിയില്‍ അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കൂടിക്കാഴ്ച നടത്തും.

ഇടഞ്ഞ് തുഷാര്‍

ഇടഞ്ഞ് തുഷാര്‍

ബിഡിജെഎസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് അരൂര്‍. ഇക്കുറി തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ആവശ്യമായിരുന്നു നേരത്തേ തന്നെ ബിജെപി സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് തുഷാര്‍. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ലെന്നാരോപിച്ചാണ് തുഷാര്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നത്.

 സമ്മര്‍ദ്ദ തന്ത്രം

സമ്മര്‍ദ്ദ തന്ത്രം

രാജ്യസഭാംഗത്വവും ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും ബിജെപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഈ വാക്കുകളൊന്നും പാലിച്ചില്ലെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്ന് വെള്ളാപ്പള്ളി വിട്ട് നിന്നിരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കുകയാണെങ്കില്‍ തന്നെ തുഷാര്‍ മത്സരിക്കുന്ന കാര്യം സംശയമാണെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 അംഗീകരിക്കില്ല?

അംഗീകരിക്കില്ല?

അതേസമയം തുഷാര്‍ മത്സരിച്ചില്ലേങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി അനിയപ്പന്‍ തന്നെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് വിവരം. എന്നാല്‍ തുഷാര്‍ അല്ലാത്തൊരു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ ബിജെപി നേതൃത്വം അംഗീകരിക്കുമോയെന്നതും വിഷയമാണ്.

 അമിത് ഷായുമായി കൂടിക്കാഴ്ച

അമിത് ഷായുമായി കൂടിക്കാഴ്ച

അതിനിടെ പ്രശ്നം രൂക്ഷമായതോടെ ഇന്ന് വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനൊപ്പമാണ് തുഷാര്‍ അമിത് ഷായെ കാണുക. ആവശ്യങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിച്ചില്ലേങ്കില്‍ ബിഡിജെഎസ് മുന്നണി വിട്ടേക്കുമെന്ന രീതിയില്‍ ഉള്‍പ്പെടെ അഭ്യൂഹങ്ങള്‍ ശക്തമാണ്.

 യുവ നേതാവ്

യുവ നേതാവ്

അതേസമയം ബിഡിജെഎസ് ഇടഞ്ഞാല്‍ അരൂരില്‍ ബദല്‍ മാര്‍ഗങ്ങളും ബിജെപി തേടുന്നുണ്ട്. ബിഡിജെഎസില്‍ നിന്ന് സീറ്റ് എടുത്ത് സമുദായ സമവാക്യങ്ങള്‍ പരിഗണിച്ച് മറ്റൊരു നേതാവിനെ മത്സരിപ്പിക്കാനാണ് സാധ്യതയെന്നാണ് വിവരം. ഒരു യുവ നേതാവിനെ ബിജെപി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

ഏഷ്യാനെറ്റ് ന്യൂസിനും വിനുവിനും അടപടലം ട്രോളുകൾ!!! ത്രിപുരയിൽ നിന്നിറക്കി ചാണക്യൻ 6000 കൊണ്ടുപോയി!!

വട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍; വിജയം മാത്രം ലക്ഷ്യമിട്ട് ബിജെപി പട്ടിക

English summary
Kerala by election; Amit Shah Thushar meeting today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X