കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ അടിപതറി ബിജെപി? തലവേദന ഒഴിയാതെ എന്‍ഡിഎ ക്യാമ്പ്, കത്തികയറി യുഡിഎഫ്

Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചിടങ്ങളില്‍ ഏറ്റവും അധികം ഉറ്റുനോക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റില്‍ ഇക്കുറി അട്ടിമറി വിജയമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. യുവ നേതാവും ജനകീയനുമായ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വഴി മണ്ഡലത്തില്‍ മുന്നേറാനാകുമെന്ന് എല്‍ഡിഎഫ് കരുതുന്നു. അതേസമയം സിറ്റിങ്ങ് സീറ്റ് കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. പ്രചരണ രംഗത്ത് നേതാക്കള്‍ സജീവമല്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.

കൂടത്തായി കൊലപാതകം; ചുരുളഴിച്ച് പോലീസ്!! 3 പേര്‍ അറസ്റ്റില്‍!! ജോളിക്ക് സയനേഡ് നല്‍കിയത് മാത്യുകൂടത്തായി കൊലപാതകം; ചുരുളഴിച്ച് പോലീസ്!! 3 പേര്‍ അറസ്റ്റില്‍!! ജോളിക്ക് സയനേഡ് നല്‍കിയത് മാത്യു

അതേസമയം ബിജെപിയില്‍ കാര്യങ്ങള്‍ ഒട്ടും പന്തിയല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ ബിജെപിയെ മണ്ഡലത്തില്‍ കിതപ്പിക്കുകയാണ്. ബിജെപിയുടെ കിതപ്പ് തങ്ങള്‍ക്ക് കുതിപ്പ് പകരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍.

കാര്യങ്ങള്‍ മാറി മറിഞ്ഞു

കാര്യങ്ങള്‍ മാറി മറിഞ്ഞു

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലം. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വെറും 3000ത്തോളം വോട്ടിന്‍റെ മാത്രം വ്യത്യാസം, ബിജെപിയുടെ രണ്ടാം എംഎല്‍എയെന്ന പ്രതീക്ഷയ്ക്ക് മണ്ഡലത്തില്‍ ചിറക് മുളപ്പിച്ച ഘടകങ്ങള്‍ ഇതൊക്കെയായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ ബിജെപിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.

അതൃപ്തി രൂക്ഷം

അതൃപ്തി രൂക്ഷം

കുമ്മനം രാജശേഖരനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ ബിജെപിക്ക് ഇക്കുറി വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ചിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍ അവസാന നിമിഷം കുമ്മനത്തെ തഴഞ്ഞ് വിജയ സാധ്യത തീരെയില്ലാത്ത ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി പുകയുകയാണ്.

തിരിഞ്ഞ് നേക്കാതെ നേതൃത്വം

തിരിഞ്ഞ് നേക്കാതെ നേതൃത്വം

ഒരു വിഭാഗം ബിജെപി നേതാക്കള്‍ അതൃപ്തി പരസ്യമാക്കി പ്രചരണത്തില്‍ പിന്നോടടിച്ചിട്ടുണ്ട്. ഇതിനിടെ നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കി പ്രചരണത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് ആര്‍എസ്എസും.കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ആര്‍എസ്എസ് ഭാരവാഹികള്‍ക്കായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല. എന്നാല്‍ ഇക്കുറി പ്രചരണത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും പ്രചരണം തിരിഞ്ഞ് നോക്കാന്‍ പോലും നേതാക്കള്‍ തയ്യാറായിട്ടില്ല.

വിജയ സാധ്യത ഇല്ല

വിജയ സാധ്യത ഇല്ല

വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന് പകരം എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ആര്‍എസ്എസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ഇപ്പോഴും അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥിയായ എസ് സുരേഷിന് പ്രചരണത്തില്‍ പോലും മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ഇക്കൂട്ടരുടെ വിമര്‍ശം.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

പ്രചരണത്തിന് ഇറങ്ങാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആര്‍എസ്എസ് ഇതുവരെ തയ്യാറായില്ല. പദസഞ്ചലനം നടക്കുന്ന വിജയദശി കഴിയട്ടെ എന്നാണ് ആര്‍എസ്എസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

ചര്‍ച്ചയ്ക്കൊരുങ്ങി ബിജെപി

ചര്‍ച്ചയ്ക്കൊരുങ്ങി ബിജെപി

എന്നാല്‍ പദസഞ്ചലം എന്ന് പറയുമ്പോഴും കോന്നിയിലും മഞ്ചേശ്വരത്തും പ്രചരണത്തില്‍ ആര്‍എസ്എസ് സജീവമാണെന്നാത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. ഇതോടെ ആര്‍എസ്എസിനെ അനുനയിപ്പിക്കാന്‍ വീണ്ടും നാളെ ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ബിജെപി നേതൃത്വം.

യുഡിഎഫ് ക്യാമ്പില്‍ ആശ്വാസം

യുഡിഎഫ് ക്യാമ്പില്‍ ആശ്വാസം

അതേസമയം ബിജെപി കിതയ്ക്കുകയാണെങ്കിലും മണ്ഡലത്തില്‍ പ്രചരണത്തില്‍ കത്തി കയറുകയുകയാണ് യുഡിഎഫ്. കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വട്ടിയൂര്‍ക്കാവില്‍ എത്തുന്നില്ലെന്നും പ്രചരണത്തിന് വേഗമില്ലെന്നുമുള്ള പരാതി സ്ഥാനാര്‍ത്ഥിയായ കെ മോഹന്‍ കുമാര്‍ ഉയര്‍ത്തിയിരുന്നു.

വാരിക്കോരി നല്‍കി മുരളി

വാരിക്കോരി നല്‍കി മുരളി

മണ്ഡലം മുന്‍ എംഎല്‍എയും തിരുവനന്തപുരം എംപി ശശി തരൂരിനേയും ഉന്നം വെച്ചായിരുന്നു മോഹന്‍കുമാറിന്‍റെ വിമര്‍ശനം. എന്നാല്‍
പരാതിക്ക് പിന്നാലെ വിഷയത്തില്‍ കെപിസിസി ഇടപെട്ടു. ഇതോടെ പിണക്കങ്ങളെല്ലാം മറന്ന് മണ്ഡലത്തിലേക്ക് പറന്നെത്തിയിരിക്കുകയാണ് കെ മുരളീധരന്‍ എംപി.

'ബ്രോക്ക്' പരിഹാസം

'ബ്രോക്ക്' പരിഹാസം

ശബരിമലയും കോടിയേരിക്കെതിരായ മാണി സി കാപ്പന്‍റെ മൊഴിയും പ്രചരണ വിഷയമാക്കിക്കൊണ്ടായിരുന്നു മണ്ഡലത്തില്‍ കെ മുരളീധരന്‍ കസറിയത്. പ്രളയ സഹായം ഉയര്‍ത്തി കാട്ടി എല്‍ഡിഎഫ് നടത്തുന്ന പ്രചരണത്തെ മുരളീധരന്‍ പരിഹസിച്ചു. സംഭാവനായി കിട്ടിയ സാധനങ്ങള്‍ ലോറിയില്‍ കയറ്റി അയക്കുന്നതാണോ മികവെന്ന് മുരളീധരന്‍ ചോദിച്ചു.

ശബരിമല നിലപാട്

ശബരിമല നിലപാട്

ആദ്യ പ്രളയകാലത്ത് അന്നത്തെ കളക്ടര്‍ വാസുകി അയച്ച പകുതി പോലും അവര്‍ ഈ ബ്രോ അയച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമല വിഷയത്തിലെ നിലപാട് വ്യക്തമാക്കാന്‍ വികെ പ്രശാന്ത് തയ്യാറാകണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

ബിജെപിക്കും പരിഹാസം

ബിജെപിക്കും പരിഹാസം

മാണി സി കാപ്പന്‍റെ കോടിയേരിക്കെതിരായ മൊഴിയേയും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ചെക്ക് കേസിലെ പ്രതിയെ വേദിയിലിരുത്തിയാണ് അഴിമതിക്കെതിരെ പിണറായി പ്രസംഗിച്ചതെന്ന് മുരളീധരന്‍ പരിഹസിച്ചു. ബിജെപിയേയും മുരളീധരന്‍ വേദിയില്‍ കണക്കറ്റ് പരിഹസിച്ചു. ഇത്തവണ ബിജെപി മണ്ഡലത്തില്‍ മൂന്നാമതെത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

അരൂരില്‍ ഷാനിമോളെ സിപിഎം തന്നെ എംഎല്‍എയാക്കും? പ്രചാരണത്തില്‍ കത്തികയറി യുഡിഎഫ്, ആവേശം

English summary
Kerala by-election; BJP still facing crisis in Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X