കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നിയില്‍ ഇരട്ടവോട്ടുകള്‍ പതിനായിരത്തിലേറെ... ആരോപണം ശരിവച്ച് കളക്ടര്‍, പരിശോധിക്കുന്നു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത്. പതിനായിരത്തിലേറെ ഇരട്ടവോട്ടുകള്‍ പട്ടികയില്‍ ഉണ്ടെന്നാണ് അടൂര്‍ പ്രകാശ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹനരാജും ആരോപിച്ചിരുന്നത്.

Evm

പരിശോധനയില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിരുന്നു. പരിശോധിച്ചപ്പോള്‍ 175 ഇരട്ട വോട്ടുകള്‍ കണ്ടെത്തി. പരിശോധന തുടരുകയാണ്. ഒരേ വ്യക്തികള്‍ വ്യത്യസ്ത വിലാസത്തില്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആരുടെ വീഴ്ചയാണെന്ന് പിന്നീട് പരിശോധിക്കും.

കശ്മീരിനായി കണ്ണൻ ഗോപിനാഥൻ ഐഎഎസ്, വാ മൂടിക്കെട്ടി ജുഹു ബീച്ചിൽ പ്രതിഷേധിക്കും!കശ്മീരിനായി കണ്ണൻ ഗോപിനാഥൻ ഐഎഎസ്, വാ മൂടിക്കെട്ടി ജുഹു ബീച്ചിൽ പ്രതിഷേധിക്കും!

ഇരട്ടുവോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കള്ളവോട്ടിനുള്ള സാധ്യത ഏറെയാണ്. കള്ളവോട്ട് തടയാന്‍ കര്‍ശന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. കോന്നി മണ്ഡലത്തില്‍ 212 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 22 എണ്ണം പ്രശ്‌നസാധ്യതയുള്ളതാണ്. ഒമ്പത് പോളിങ് സ്‌റ്റേഷനുകളില്‍ വീഡിയോ റെക്കോര്‍ഡിങ് സൗകര്യം ഏര്‍പ്പെടുത്തി.

സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് സ്‌റ്റേഷനുമുണ്ട്. എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ് സ്‌കൂളിലാണ് വോട്ടെണ്ണുക. മണ്ഡലത്തിന് പുറത്തുള്ളവര്‍ പരസ്യ പ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച വൈകീട്ട് ആറിന് മടങ്ങണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Kerala By election: Double Vote found in Konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X