കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് പോളിങ്ങ് സമയം രാത്രി 8 വരെ ദീര്‍ഘിപ്പിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്!

Google Oneindia Malayalam News

കൊച്ചി: അതിശക്തമായ മഴ തുടരുന്ന എറണാകുളത്ത് പോളിങ്ങ് സമയം രാത്രി എട്ട് മണി വരെ ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ജില്ലാ റിട്ടേണിങ്ങ് ഓഫീസറോട് കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടു.വോട്ടര്‍മാര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത ബൂത്തുകളില്‍ റീ പോളിങ്ങ് വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

chenniummendd

ഉച്ചയ്ക്ക് രണ്ട് മണി വരെ 33.79 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. കനത്ത മഴ കാരണം പോളിങ്ങ് തുടങ്ങിയ ആദ്യ മൂന്ന് മണിക്കൂറില്‍ വളരെ കുറവ് ആളുകള്‍ മാത്രമാണ് വോട്ട് ചെയ്യാന്‍ എത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ വോട്ടിങ്ങ് സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരുമാനം എടുക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. മണ്ഡലത്തിലെ സാഹചര്യം സംബന്ധിച്ച് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
മഴയിൽ കുതിർന്ന് കേരളത്തിലെ വോട്ടെടുപ്പ് | Oneindia Malayalam

എറണാകുളത്ത് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്ര നിരീക്ഷകയുടെ നിലപാടാണ് തടസം നില്‍ക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ആദ്യം വോട്ടെടുപ്പ് മാറ്റി വെയ്ക്കുന്നത് സംബന്ധിച്ച് അനുകൂലമായ നിലപാടായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര നിരീക്ഷകയുടെ നിലപാടാണ് പുതിയ തിരുമാനത്തിന് കാരണമെന്നാണ് കരുതുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
എറണാകുളത്ത് ഉള്‍പ്പെടെ വോട്ടിങ്ങ് മാറ്റിവെയ്ക്കേണ്ട സാഹചര്യം ഇല്ല. ആവശ്യമെങ്കില്‍ പോളിങ്ങ് സമയം നീട്ടില്‍ നല്‍കാം. എല്ലാ വോട്ടര്‍മാരും സഹകരിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞത്.

English summary
Kerala by election; Ernakulam Polling time to be extended says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X