കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ക്ക് അവസരം തരൂ; നടത്തി കാണിക്കാം എന്താണ് വികസനമെന്ന്; സുരേഷ് ഗോപി

Google Oneindia Malayalam News

തിരുവനന്തപുരം: എറണാകുളത്തിന്‍റെ അവസ്ഥ അതി ദയനീയമാണെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. എന്നാല്‍ ഇന്നത്തെ മഴയില്‍ ഉണ്ടായതല്ല അതൊന്നും എന്നും സുരേഷ് ഗോപി പറഞ്ഞു. ഇനിയെങ്കിലും ഈ വികസന മുരടിപ്പിന് മറുപടി തരാന്‍ ബിജെപിക്ക് ഒരു അവസരം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംപി.

sureshgopielection

എറണാകുളത്തെ കനാലുകളുടേയും കനാലുകളുടെ ചുറ്റും വസിക്കുന്നവരേടേയും ജീവിതത്തില്‍ കഴിഞ്ഞ 33 വര്‍ഷത്തിനിടയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇന്നത്തെ മഴ അക്കാര്യം വീണ്ടും വ്യക്തമായിരിക്കുകയാണ്.നിലവിലെ അവസ്ഥയ്ക്ക് കാരണം ഭരണത്തിന്‍റെ കരുതല്‍ കുറവാണ്. ഗ്രീന്‍ ബെല്‍ട്ട് എന്നൊരു സമ്പ്രദായം ഉണ്ടല്ലോ. കൊച്ചിയിലെ നാല് ഫ്ളാറ്റുകാരെ മാത്രം ശിക്ഷിച്ചത് കൊണ്ട് കാര്യമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.

'വര്‍ത്തമാനം' മാത്രമായ വികസനമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. മറ്റുളവര്‍ ഇത്രയും കാലം കൊട്ടിഘോഷിച്ച് നടന്നതും അത് തന്നെയാണ്. ഇത്രയും കാലം ഇതില്‍ ഒരു മാറ്റവും നടക്കാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ക്കൊരു അവസരം തരൂ. ഞങ്ങള്‍ നടത്തി കാണിക്കാം വികസനം.

മഴ അവഗണിച്ച് എല്ലാവരും വോട്ട് ചെയ്യാന്‍ എത്തണം. കാരണം വോട്ടിന്‍റെ എണ്ണം കുറഞ്ഞത് കൊണ്ട് വീണ്ടും നമ്മുടെ ജീവിതത്തിലേക്ക് കുറവുകള്‍ സമ്മാനിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ആകരുത് ഇത്.ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടുമുള്ള ഉത്തരവാദിത്തം ഈ അഞ്ച് മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഹൈബി ഈഡൻ തിരഞ്ഞെടുപ്പ് തിരക്കിൽ, കലൂരിലെ വീട് വെളളത്തിൽ, വാഹനങ്ങളടക്കം മുങ്ങി!ഹൈബി ഈഡൻ തിരഞ്ഞെടുപ്പ് തിരക്കിൽ, കലൂരിലെ വീട് വെളളത്തിൽ, വാഹനങ്ങളടക്കം മുങ്ങി!

ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരയ്ക്ക്, ആര് ആർക്ക് വോട്ട് ചെയ്തെന്നും അറിയാമെന്ന് ബിജെപി നേതാവ്

കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കി സിബിഐ; കേസ് ദില്ലിയിലേക്ക്... വിചാരണ നിര്‍ത്തി

English summary
Kerala by election; give us a chance says Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X