കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നിയില്‍ ത്രികോണ പോരാട്ടം...കരുത്ത് കൂട്ടി ബിജെപിയും എല്‍ഡിഎഫും, യുഡിഎഫിന് അഭിമാനപ്പോരാട്ടം!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് കോന്നി മണ്ഡലമാണ്. ഒക്ടോബര്‍ 21നാണ് കോന്നിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാതി സമവാക്യങ്ങള്‍ മാറി മറിയുന്ന മണ്ഡലമായത് കൊണ്ട് മൂന്ന് മുന്നണികള്‍ക്കും വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. യുഡിഎഫിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ് നടക്കുന്നത്. വിജയിച്ചില്ലെങ്കില്‍ മുന്നണിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടം തുടരാനായില്ലെന്ന ചീത്തപ്പേര് കേള്‍ക്കേണ്ടി വരും.

അതേസമയം എല്‍ഡിഎഫും എന്‍ഡിഎയും അട്ടിമറിക്കാനാണ് ഇറങ്ങുന്നത്. അതേസമയം ശബരിമല വിഷയം ഏത് രീതിയില്‍ പ്രതിഫലിക്കും എന്ന ആശങ്കയാണ് മുന്നിലുള്ളത്. എസ്എന്‍ഡിപിയുടെ പിന്തുണ അടക്കമുള്ള കാര്യങ്ങളും മണ്ഡലത്തില്‍ പ്രതിഫലിക്കും. അടൂര്‍ പ്രകാശിന്റെ വോട്ടുബാങ്കാണ് ബിജെപിയും ഇത്തവണ ലക്ഷ്യമിടുന്നത്. അതുകൊണ്ട് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ബിജെപി വിജയിക്കുമോ ഇനി വോട്ടുശതമാനം വര്‍ധിപ്പിക്കുമോ എന്നാണ്.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

ശക്തമായ പോരാട്ടം കോന്നിയില്‍ നടക്കുമെന്ന് നൂറു ശതമാനം ഉറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ കോണ്‍ഗ്രസിനെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്. കോന്നി നിയമസഭാ മണ്ഡലത്തില്‍ വെറും 2721 വോട്ടിനാണ് യുഡിഎഫ് ലീഡ് ചെയ്തത്. യുഡിഎഫ് 49667 വോട്ട് നേടിയപ്പോള്‍, എല്‍ഡിഎഫ് 46946 വോട്ടും എന്‍ഡിഎ 46506 വോട്ടും നേടി. ഇനി കൃത്യം ഒരു മാസമാണ് തിരഞ്ഞെടുപ്പിനായി ഉള്ളത്. യുഡിഎഫിന് എത്രത്തോളം പൊരുതാന്‍ സാധിക്കുമെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

ഇടതുകോട്ടയായ മണ്ഡലം

ഇടതുകോട്ടയായ മണ്ഡലം

എല്‍ഡിഎഫിന്റെ കോട്ടയായിരുന്നു മുമ്പ് കോന്നി. എന്നാല്‍ 1996ല്‍ യുഡിഎഫ് ഈ മണ്ഡലം പിടിച്ചെടുത്ത ശേഷം പിന്നെ ഈ മണ്ഡലം ഇടതിന് ലഭിച്ചിട്ടില്ല. തുടര്‍ച്ചയായ ജയങ്ങളുമായി അടൂര്‍ പ്രകാശ് ഇടതുപക്ഷത്തെ മുട്ടുകുത്തിക്കുകയും ചെയ്തു. അടൂര്‍ പ്രകാശ് പാര്‍ലമെന്റിലേക്ക് കളം മാറ്റിയത് മാത്രമാണ് സിപിഎമ്മിന് ആശ്വാസം നല്‍കുന്ന കാര്യം. ഇത്തവണ മണ്ഡലം പിടിക്കാന്‍ ചെങ്ങന്നൂര്‍ മോഡല്‍ പ്രചാരണത്തിന് സിപിഎം തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം

നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 20748 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശം വിജയിക്കുന്നത്. അതേസമയം അടൂര്‍ പ്രകാശിന്റെ വിശ്വസ്തനായ നേതാവിനെ കളത്തിലിറക്കി വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണെന്ന് നേരത്തെ തന്നെ അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിന്‍ പീറ്റര്‍, അംഗങ്ങളായ എലിസബത്ത്, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ട്.

സൂക്ഷിക്കേണ്ടത് ബിജെപിയെ

സൂക്ഷിക്കേണ്ടത് ബിജെപിയെ

ബിജെപി രണ്ടും കല്‍പ്പിച്ചാണ് കോന്നിയില്‍ ഇറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനം ഉയര്‍ന്നത് വലിയ പ്രതീക്ഷയായി കാണുന്നുണ്ട്. ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് കോന്നിയിലെ തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. കോന്നി മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ നാലിടത്ത് പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിഞ്ഞതും വിജയസാധ്യതയായി വിലയിരുത്തുന്നു. ശബരിമല വിഷയത്തിലെ നിലപാട് ഏത് വിധത്തില്‍ ഗുണം ചെയ്യുമെന്ന ആശങ്ക ബിജെപിക്കുണ്ട്.

<strong>രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!</strong>രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!

English summary
kerala by election konni set for a triangular contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X