കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവ് ബിജെപി ഉറപ്പിച്ചു; സ്ഥാനാര്‍ഥി കുമ്മനം മതിയെന്ന് കമ്മിറ്റികള്‍, അപ്പോള്‍ എസ് സുരേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക വട്ടിയൂര്‍ക്കാവില്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുമ്മനം മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്നും പാര്‍ട്ടി യോഗത്തില്‍ വിലയിരുത്തലുണ്ടായി.

എറണാകുളത്ത് ഉച്ചയ്ക്ക് ശേഷം കോര്‍കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. പ്രാദേശിക കമ്മിറ്റികള്‍ നിര്‍ദേശിച്ച പേര് തള്ളാന്‍ സാധ്യത കുറവാണെന്ന് നേതാക്കള്‍ പറയുന്നു. മല്‍സരിക്കുന്നതില്‍ കുമ്മനത്തിന് തടസമില്ലെന്നാണ് വിവരം. അതേസമയം, കുമ്മനമല്ലെങ്കില്‍ ആര് മല്‍സരിക്കുമെന്ന ചോദ്യവും യോഗത്തില്‍ ഉയര്‍ന്നു. അപ്പോള്‍ രണ്ട് പേരാണ് ഉയര്‍ന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

വിജയസാധ്യത കൂടുതല്‍

വിജയസാധ്യത കൂടുതല്‍

ബിജെപിക്ക് വിജയസാധ്യത കൂടുതലുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞതവണ 7622 വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. പുതിയ സാഹചര്യത്തില്‍ കുമ്മനം മല്‍സരിച്ചാല്‍ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നും ബിജെപി വിലയിരുത്തുന്നു.

ശക്തമായ ത്രികോണ മല്‍സരം

ശക്തമായ ത്രികോണ മല്‍സരം

ശക്തമായ ത്രികോണ മല്‍സരത്തിനാണ് വട്ടിയൂര്‍ക്കാവ് ഒരുങ്ങുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് ബിജെപി ജില്ലാകമ്മിറ്റി യോഗത്തിന്റെ പൊതുവികാരം. കഴിഞ്ഞദിവസം മണ്ഡലം കമ്മിറ്റിയും ഇതേ അഭിപ്രായമാണ് മുന്നോട്ട് വച്ചത്.

എതിര്‍ത്തത് ഒരംഗം മാത്രം

എതിര്‍ത്തത് ഒരംഗം മാത്രം

മണ്ഡലം കമ്മിറ്റിയില്‍ ഒരംഗം മാത്രമാണ് കുമ്മനത്തിന് എതിരായ നിലപാട് എടുത്തത്. ബാക്കി 27 പേരും കുമ്മനത്തെ പിന്തുണച്ചു. ജില്ലാകമ്മിറ്റിയും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. എറണാകുളത്ത് ഇന്ന് നടക്കുന്ന കോര്‍കമ്മിറ്റിയില്‍ ജില്ലാകമ്മിറ്റിയുടെ നിലപാട് അറിയിക്കും.

 എസ് സുരേഷിന്റെ പേരും

എസ് സുരേഷിന്റെ പേരും

ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ പേരും പരിഗണനയിലുണ്ട്. കൂടാതെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വിവി രാജേഷിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കുമ്മനത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തടസവാദം ഉയര്‍ന്നാല്‍ മാത്രമാകും കോര്‍ കമ്മിറ്റി ഇവരുടെ പേരുകള്‍ ചര്‍ച്ചയ്ക്ക് എടുക്കുക.

ഒരു സീറ്റിലെങ്കിലും

ഒരു സീറ്റിലെങ്കിലും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലമെങ്കിലും ജയിക്കണമെന്ന തീരുമാനത്തിലായിരുന്നു ബിജെപി. പക്ഷേ സാധിച്ചില്ല. അതുകൊണ്ടുതന്നെ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ കേരളത്തിലെ നേതാക്കള്‍ക്ക് ശക്തി തെളിയിക്കേണ്ട സാഹചര്യം കൂടിയാണ് ഉപതിരഞ്ഞെടുപ്പ്. എന്തുവില കൊടുത്തും ഒരു സീറ്റിലെങ്കിലും ജയിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

21ന് വോട്ടെടുപ്പ്, 24ന് ഫലം

21ന് വോട്ടെടുപ്പ്, 24ന് ഫലം

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. 24ന് വോട്ടെണ്ണും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മല്‍സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണ് നാല് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് എംഎല്‍എ പിവി അബ്ദുല്‍ റസാഖിന്റെ വിയോഗമാണ് ഇവിടെ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

75ലധികം സീറ്റ് നേടാന്‍ ബിജെപിക്ക് കഴിയുമോ? നിര്‍ണായക ചോദ്യം ഇതാണ്, ഗ്രൂപ്പിസം മറന്ന് കോണ്‍ഗ്രസ്75ലധികം സീറ്റ് നേടാന്‍ ബിജെപിക്ക് കഴിയുമോ? നിര്‍ണായക ചോദ്യം ഇതാണ്, ഗ്രൂപ്പിസം മറന്ന് കോണ്‍ഗ്രസ്

English summary
Kerala By Election: Kummanam Rajashekharan likely to BJP Candidate in Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X