കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് ഇടതു സ്ഥാനാര്‍ത്ഥി സിഎച്ച് കുഞ്ഞമ്പു അല്ല മറ്റൊരാള്‍? സുരേന്ദ്രനും മഞ്ചേശ്വരത്തേക്ക്?

  • By Aami Madhu
Google Oneindia Malayalam News

കാസര്‍ഗോഡ്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തകൃതിയാക്കിയിരിക്കുകയാണ് മുന്നണികള്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. '89' വോട്ടിന്‍റെ പ്രതീക്ഷയില്‍ ഇക്കുറി മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം മണ്ഡലത്തില്‍ ശക്തമായ തിരിച്ചുവരവിനാണ് ശ്രമം നടത്തുന്നത്.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്‍റെ സസ്പെന്‍സ് ജ്യോതി വിജയകുമാര്‍?പ്രശാന്തെങ്കില്‍ വെട്ടാന്‍ കോണ്‍ഗ്രസ്വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്‍റെ സസ്പെന്‍സ് ജ്യോതി വിജയകുമാര്‍?പ്രശാന്തെങ്കില്‍ വെട്ടാന്‍ കോണ്‍ഗ്രസ്

ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേരത്തേ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനായതിന്‍റെ ആത്മവിശ്വാസം ഇടതുക്യാമ്പിനുണ്ട്. പുതുമുഖത്തെ സ്ഥാനാര്‍ത്ഥിയാക്കനൊരുങ്ങുകയാണ് മുന്നണി. വിശദാംശങ്ങളിലേക്ക്

പ്രതീക്ഷയോടെ ഇടത് ക്യാമ്പ്

പ്രതീക്ഷയോടെ ഇടത് ക്യാമ്പ്

2006 ല്‍ സിഎച്ച് കുഞ്ഞമ്പുവിലൂടെ വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയായി സിപിഎം മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ ഇതിനൊരു മാറ്റം ഉണ്ടാവുമെന്ന് തന്നെയാണ് ഇടത് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കാതെ ബ്രഞ്ച് തലം മുതലുള്ള പ്രചാരണ പരിപാടികള്‍ നേരത്തേ തന്നെ മണ്ഡലത്തില്‍ സിപിഎം തുടങ്ങിയിരുന്നു

സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ

സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ

സിഎച്ച് കുഞ്ഞമ്പുവിനെ തന്നെ സിപിഎം ഇറക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് കുഞ്ഞമ്പു പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ എം ശങ്കര്‍ റൈയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ജയാനന്ദന്‍റെ പേരാണ് അവസാന വട്ട ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ന് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം ജയാനന്ദന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.

ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

നിലവില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജയാനന്ദ. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തിരുമാനമാകും. അതേസമയം യുഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചുള്ള ഭിന്നതകള്‍ ഇപ്പോഴും തുടരുകയാണ്. യുവാക്കള്‍ മത്സരിക്കണമെന്ന ആവശ്യമാണ് മുസ്ലീം ലീഗില്‍ നിന്നും ഉയരുന്നത്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് എംസി കമറുദ്ദീനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

ജില്ലാ സെക്രട്ടറി എ അബ്ദുള്‍ റഹ്മാന്‍, യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് എകെഎം അഷറഫ്, മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി , സി മുനീര്‍ ഹാജി എന്നിവരുടെ പേരുകളും ചര്‍ച്ചയാകുന്നുണ്ട്. അതിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ തന്നെ എത്തുമോയെന്ന സാധ്യതകളാണ് മണ്ഡലത്തില്‍ ഉയരുന്നത്.

കെ സുരേന്ദ്രന്‍ തന്നെ?

കെ സുരേന്ദ്രന്‍ തന്നെ?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിനോട് സുരേന്ദ്രന്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടത്. സിപിഎം യുഡിഎഫിന് വോട്ട് മറിച്ചതും തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നതിലാണ് സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടതെന്നായിരുന്നു ബിജെപിയുടെ വിലിയുത്തല്‍.ഇക്കുറി സുരേന്ദ്രന്‍ തന്നെ ഇറങ്ങിയാല്‍ വിജയം അനായസമാണെന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ചേര്‍ന്ന ബിജെപിയുടെ കോര്‍ കമ്മിറ്റിയിലും ആവശ്യം ശക്തമായത്.

സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് കെ സുരേന്ദ്രന്‍ പാര്‍ട്ടിയെ അറിയിച്ചെന്നാണ് സൂചന. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രന്‍റെ പേര് പരിഗണിക്കുന്നത് കൊണ്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചാല്‍ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. സുരേന്ദ്രന്‍ അല്ലേങ്കില്‍ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ കെ ശ്രീകാന്ത്, ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന ഭാരവാഗു പി സുരേഷ് കുമാര്‍ ഷെട്ടി എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ട; അരൂര്‍ മണ്ഡലത്തില്‍ ഷാനി മോള്‍ ഉസ്മാന് സാധ്യതയെന്നും മുരളീധരന്‍വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ട; അരൂര്‍ മണ്ഡലത്തില്‍ ഷാനി മോള്‍ ഉസ്മാന് സാധ്യതയെന്നും മുരളീധരന്‍

 <strong>അരൂര്‍ പിടിക്കാന്‍ ഷാനിമോള്‍ ഉസ്മാന്‍? കൊച്ചിയില്‍ ചര്‍ച്ച, സാധ്യത ഇവര്‍ക്ക്</strong> അരൂര്‍ പിടിക്കാന്‍ ഷാനിമോള്‍ ഉസ്മാന്‍? കൊച്ചിയില്‍ ചര്‍ച്ച, സാധ്യത ഇവര്‍ക്ക്

English summary
Kerala by election; LDF to consider cpm dist committee member in Manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X