കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നി; നേതൃത്വത്തിനെതിരെ അടൂര്‍ പ്രകാശ്!! റോബിന്‍ പീറ്റര്‍ വിമതനായേക്കും?

Google Oneindia Malayalam News

പത്തനംതിട്ട: ഏറെ തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ് തിരുമാനിച്ചത്. കോന്നിയും അരൂരും എ,ഐ ഗ്രൂപ്പുകള്‍ വെച്ച് മാറിക്കൊണ്ടായിരുന്നു നേതൃത്വത്തിന്‍റെ തിരുമാനം. എ ഗ്രൂപ്പുകാരനാണ് മോഹന്‍രാജ്. ഇതോടെ അരൂരില്‍ ഷാനി മോള്‍ ഉസ്മാന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവും. അതേസമയം മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തിരുമാനത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

പാലാ 'ചുവന്ന'പ്പോള്‍ കരിഞ്ഞ് ഉണങ്ങി 'താമര'.. ഒളിയമ്പുമായി ശ്രീധരന്‍ പിള്ള!! പൊട്ടിത്തെറിയിലേക്ക്?പാലാ 'ചുവന്ന'പ്പോള്‍ കരിഞ്ഞ് ഉണങ്ങി 'താമര'.. ഒളിയമ്പുമായി ശ്രീധരന്‍ പിള്ള!! പൊട്ടിത്തെറിയിലേക്ക്?

അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലാണ് നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ റോബിന്‍ പീറ്റര്‍ വിമതനായി രംഗത്ത് വന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. വിശദാംശങ്ങളിലേക്ക്

തുടക്കത്തിലേ തര്‍ക്കം

തുടക്കത്തിലേ തര്‍ക്കം

തന്‍റെ പിന്‍ഗാമിയായി വിശ്വസ്തനായ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററെ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ അടൂര്‍ പ്രകാശിന്‍റെ ആവശ്യം. എന്നാല്‍ അദ്ദേഹത്തിന്‍റെ ആവശ്യത്തിനെതിരെ തുടക്കം മുതല്‍ തന്നെ കടുത്ത എതിര്‍പ്പാണ് ഡിസിസിയില്‍ ഉയര്‍ന്നത്. കോന്നിയില്‍ സമുദായ സമവാക്യങ്ങള്‍ പരിഗണിച്ച് കൊണ്ടുള്ള ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു ഡിസിസി അധ്യക്ഷന്‍റെ ബാബു ജോര്‍ജ്ജിന്‍റെ ആവശ്യം.

 എതിര്‍പ്പുമായി ഡിസിസി

എതിര്‍പ്പുമായി ഡിസിസി

സമുദായ സ്ഥാനാര്‍ത്ഥിയ്ക്കായി എസ്എന്‍ഡിപി നേതൃത്വവും രംഗത്തെത്തി. ഹിന്ദു സ്ഥാനാര്‍ത്ഥി വേണമെന്ന സമ്മര്‍ദ്ദം എന്‍എസ്എസിന്‍റെ ഭാഗത്ത് നിന്നും കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ അടൂര്‍ പ്രകാശ് രംഗത്തെത്തി. അടൂര്‍ പ്രകാശിന്‍റെ ആവശ്യം നേതൃത്വം തള്ളിക്കളയില്ലെന്നായിരുന്നു കണക്കാക്കപ്പെട്ടത്. എന്നാല്‍ അവസാന നിമിഷം അടൂര്‍ പ്രകാശിനെ തള്ളി മോഹന്‍ രാജിനെ നേതൃത്വം സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

 ജയിക്കില്ലെന്ന് മുന്നറിയിപ്പ്

ജയിക്കില്ലെന്ന് മുന്നറിയിപ്പ്

എന്നാല്‍ നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു. റോബിന്‍ പീറ്ററിനെ അല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. റോബിന്‍ പീറ്റര്‍ അല്ലാതെ മറ്റൊരു കോണ്‍ഗ്രസ് നേതാവും കോന്നിയില്‍ നിവിലെ സാഹചര്യത്തില്‍ ജയിക്കില്ലെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. റോബിന്‍ പീറ്ററിനെ അല്ലാതെ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയ്ക്കായി സഹകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കി.

 അതൃപ്തിയുമായി അടൂര്‍ പ്രകാശ്

അതൃപ്തിയുമായി അടൂര്‍ പ്രകാശ്

അതിനിടെ കടുത്ത എതിര്‍പ്പുമായി അടൂര്‍ പ്രകാശും രംഗത്തെത്തി. മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പാര്‍ട്ടി തിരുമാനം താന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും തന്നെ ഇക്കാര്യം അറിയിക്കാത്തതില്‍ അതൃപ്തിയുണ്ടെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ റോബിന്‍ പീറ്ററും പ്രതികരിച്ചു. പാര്‍ട്ടിയിലെ ഒരു വിഭാഗം തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് റോബിന്‍ പീറ്റര്‍ ആരോപിച്ചു.

 ഇടഞ്ഞ് ഓര്‍ത്തഡോക്സ് സഭ

ഇടഞ്ഞ് ഓര്‍ത്തഡോക്സ് സഭ

റോബിന്‍ പീറ്ററെ മാറ്റിയ നടപടിയില്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. അതേ പ്രാദേശിക എതിര്‍പ്പുകളെ മറി കടന്ന് മുന്നോട്ട് പോകാനാണ് കെപിസിസി തിരുമാനമെങ്കില്‍ വിമത സ്ഥാനാർഥിയെ മത്സരിപ്പിക്കാന്‍ കോൺഗ്രസ് പ്രാദേശിക നേത്യത്വം തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് ശ്യാം എസ് കോന്നിയാവും വിമതനായി മത്സരിക്കുക. റോബിന്‍ പീറ്റര്‍ തന്നെ വിമതനായി വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. നിലവിലെ സാഹചര്യത്തില്‍ കോന്നിയില്‍ കാര്യങ്ങള്‍ യുഡിഎഫിന് അത്ര എളുപ്പമായേക്കില്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

പഴയ തന്ത്രം പുറത്തെടുത്ത് തുഷാര്‍; അമിത് ഷായുമായി കൂടിക്കാഴ്ച! അരൂരില്‍ അറ്റകൈക്കൊരുങ്ങി ബിജെപി

എസ്എഫ്ഐ കോട്ടകള്‍ തകരും; ഏഴില്‍ നിന്ന് 589 ആയെങ്കില്‍ അടുത്ത വര്‍ഷം സീറ്റ് നേടും: കെ എസ് യുഎസ്എഫ്ഐ കോട്ടകള്‍ തകരും; ഏഴില്‍ നിന്ന് 589 ആയെങ്കില്‍ അടുത്ത വര്‍ഷം സീറ്റ് നേടും: കെ എസ് യു

English summary
Kerala by election; local congress leaders against KPCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X