കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപിയുടെ പ്രധാന മണ്ഡലം! 30 വര്‍ഷമായി രണ്ടാം സ്ഥാനത്ത്, 2016ല്‍ കിടുകിടാ വിറപ്പിച്ചു

Google Oneindia Malayalam News

മഞ്ചേശ്വരം: കേരളത്തില്‍ ബിജെപി ഒരു നിയമസഭ സീറ്റ് സ്വന്തമാക്കുന്നത് 2016 ലെ തിരഞ്ഞെടുപ്പില്‍ ആണ്. നേമത്ത് ഒ രാജഗോപാല്‍ അട്ടിമറിച്ചത് സിപിഎം സ്ഥാനാര്‍ത്ഥിയായ വി ശിവന്‍കുട്ടിയെ. അക്ഷരാര്‍ത്ഥത്തില്‍ ഒരു അട്ടിമറി വിജയം തന്നെ ആയിരുന്നു അത്.

എന്നാല്‍ 1987 മുതല്‍ ഇങ്ങോട്ട് നടന്ന ഓരോ തിരഞ്ഞെടുപ്പിലും ബിജെപി ഏറ്റവും അധികം ഉറ്റുനോക്കിക്കൊണ്ടിരുന്ന മണ്ഡലം മറ്റൊന്നാണ്- മഞ്ചേശ്വരം. 1987 ല്‍ മുതല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എല്ലാം തന്നെ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയതും ബിജെപി തന്നെ.

സിപിഎം മുസ്ലീം ലീഗിന് വോട്ടുമറിക്കുന്നതുകൊണ്ട് മാത്രമാണ് മഞ്ചേശ്വരത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്നത് എന്നാണ് ബിജെപി കാലങ്ങളായി ഉന്നയിക്കുന്ന ആക്ഷേപം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച വിപി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോന്നിയില്‍ ത്രികോണ പോരാട്ടം...കരുത്ത് കൂട്ടി ബിജെപിയും എല്‍ഡിഎഫും, യുഡിഎഫിന് അഭിമാനപ്പോരാട്ടം!!കോന്നിയില്‍ ത്രികോണ പോരാട്ടം...കരുത്ത് കൂട്ടി ബിജെപിയും എല്‍ഡിഎഫും, യുഡിഎഫിന് അഭിമാനപ്പോരാട്ടം!!

ആകസ്മിക മരണം

ആകസ്മിക മരണം

തുടര്‍ച്ചയായി രണ്ടാം തവണയും മഞ്ചേശ്വരത്ത് നിന്ന് വിജയിച്ചുവന്ന ആളായിരുന്നു മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുള്‍ റസാഖ്. 2016 ലെ തിരഞ്ഞെടുപ്പില്‍ വെറും 89 റണ്‍സിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു അബ്ദുള്‍ റസാഖിന്റെ വിജയം. 2018 ഒക്ടോബര്‍ 20 ന് ആയിരുന്നു അബ്ദുള്‍ റസാഖിന്റെ ആകസ്മിക മരണം. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ് ഇപ്പോള്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കോടതിയിലെ കേസ്

കോടതിയിലെ കേസ്

2016 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് വലിയ തോതില്‍ കള്ളവോട്ട് നടന്നു എന്നായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്റെ ആരോപണം. ഒടുവില്‍ ഹൈക്കോടതിയില്‍ ഈ കേസ് അവസാനിക്കുകയായിരുന്നു. അബ്ദുള്‍ റസാഖിന്റെ മരണശേഷം കെ സുരേന്ദ്രന്‍ തന്നെയാണ് കേസ് പിന്‍വലിച്ചത്.

ബിജെപിയുടെ ശക്തി കേന്ദ്രം

ബിജെപിയുടെ ശക്തി കേന്ദ്രം

കേരളത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രം ആണ് മഞ്ചേശ്വരം. 1987 ലെ തിരഞ്ഞെടുപ്പ് മുതല്‍ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത് ബിജെപി മാത്രമായിരുന്നു. ഈ കാലഘട്ടത്തില്‍ ഒരു തിരഞ്ഞെടുപ്പില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ലീഗിന്റെ ഉരുക്കുകോട്ട

ലീഗിന്റെ ഉരുക്കുകോട്ട

1987 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മറ്റൊന്ന് കൂടി വ്യക്തമാകും. ഏഴ് തിരഞ്ഞെടുപ്പുകളില്‍ ആറിലും വിജയിച്ചത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മാത്രം ആയിരുന്നു. നാല് തവണ ചെര്‍ക്കളം അബ്ദുള്ളയും രണ്ട് തവണ പിവി അബ്ദുള്‍ റസാഖും മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി.

 സിപിഎമ്മിന്റെ അട്ടിമറി

സിപിഎമ്മിന്റെ അട്ടിമറി

ഇതിനിടെ 2006 ല്‍ മാത്രമാണ് ഒരു അട്ടിമറി നടന്നത്. അന്ന് സിപിഎമ്മിന്റെ സിഎച്ച് കുഞ്ഞമ്പു ആണ് വിജയിച്ചത്. ബിജെപിയുടെ എംപി നാരായണഭട്ടിനെ ആയിരുന്നു കുഞ്ഞമ്പു പരാജയപ്പെടുത്തിയത്. ആ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. നാല് തവണ തുടര്‍ച്ചയായി വിജയിച്ച ചെ#ക്കളം അബ്ദുള്ളയ്ക്ക് അത്തവണ വന്‍ പരാജയം ഏറ്റുവാങ്ങാന്‍ ആയിരുന്നു വിധി.

പ്രമുഖരുടെ പാളയം

പ്രമുഖരുടെ പാളയം

ബിജെപിയുടെ പല പ്രമുഖരും അങ്കം കുറിച്ചിട്ടുള്ള മണ്ഡലം ആണ് മഞ്ചേശ്വരം. 1991 ല്‍ കെജി മാരാര്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് വെറും 1072 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ചെര്‍ക്കളം അബ്ദുള്ളയുടെ വിജയം. 2001 ല്‍ സികെ പത്മനാഭനെ ആയിരുന്നു ബിജെപി രംഗത്തിറക്കിയത്.

 സുരേന്ദ്രന്റെ വരവ്

സുരേന്ദ്രന്റെ വരവ്

2011 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു കെ സുരേന്ദ്രന്‍ ആദ്യമായി മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. അന്ന് 43,989 വോട്ടുകളാണ് സുരേന്ദ്രന്‍ സ്വന്തമാക്കിയത്. പിവി അബ്ദുള്‍ റസാഖിന് കിട്ടിയ ഭൂരിപക്ഷം 5828 വോട്ടുകളും. 2016 ല്‍ എത്തിയപ്പോള്‍ സുരേന്ദ്രന്‍ പരാജയപ്പെട്ടത് വെറും 89 വോട്ടുകള്‍ക്കും. ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ തന്നെ ആയിരിക്കുമോ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി എന്നാണ് അറിയാനുള്ളത്.

ഇനിയാര്?

ഇനിയാര്?

ഉപതിരഞ്ഞെടുപ്പില്‍ എത്തിനില്‍ക്കുമ്പോള്‍ ആരൊക്കെ ആകും സ്ഥാനാര്‍ത്ഥികള്‍ എന്നതും ഏറെ നിര്‍ണായകമാണ്. സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്താന്‍ മുസ്ലീം ലീഗ് ഒരിക്കലും തയ്യാറാവില്ല. തലനാരിഴയ്ക്ക് നഷ്ടപ്പെട്ട സീറ്റ് പിടിച്ചെടുത്ത് നിയമസഭയിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാവും.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ദയനീയമായി പരാജയപ്പെട്ട എല്‍ഡിഎഫിനും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

English summary
Kerala By Election 2019: Manjeshwar is key constituency for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X