കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നിയില്‍ അറ്റകൈയുമായി ബിജെപി; ഓര്‍ത്തഡോക്സ് വൈദികനെ ഇറക്കി പ്രചാരണം

Google Oneindia Malayalam News

പത്തനംതിട്ട: ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയ കോന്നിയില്‍ ഓര്‍ത്തഡോക്സ് വോട്ടുകള്‍ ഉറപ്പിക്കാന്‍ നിര്‍ണായക നീക്കവുമായി ബിജെപി. അങ്കമാലി അതിരൂപതയില്‍ നിന്നുള്ള ഫാദ‌‌‌‌‌‌‌ർ വ‍‍ർ​ഗീസാണ് പരസ്യപ്രചരണത്തിന്‍റെ അവസാന ദിനത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി വോട്ട് തേടിയത്.

pinarayisurendran-1

സഭാ തര്‍ക്കത്തിൽ ഇടത് വലത് മുന്നണികളിൽ നിന്ന് ഓര്‍ത്ത്ഡോക്സ് സഭ നേരിട്ടത് വലിയ അനീതിയാണെന്ന് ഫാദര്‍ വര്‍ഗീസ് ആഞ്ഞടിച്ചു. കോന്നി മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ ലക്ഷ്യമിട്ടാണ് ബിജെപി നീങ്ങുന്നത്. പള്ളിത്തര്‍ക്ക വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാവത്ത സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ കോന്നിയില്‍ വോട്ടുറപ്പിക്കാനാണ് ബിജെപി ശ്രമം.

ബിജെപി നേതാക്കളും ഓര്‍ത്തഡോക് സഭാ ഭാരവാഹികളുമായി പരസ്യമായും രഹസ്യമായും ഇതിനോടകം തന്നെ നിരവധി തവണ കൂടിക്കാഴ്ച്ച നടത്തികഴിഞ്ഞു. കെ സുരേന്ദ്രന് വോട്ടഭ്യര്‍ത്ഥിച്ച് ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം ഇതിനെതിരെ സഭ വക്താവും നിലപാട് വ്യക്താക്കിയിരുന്നു.

പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് ആരാണ് സഭാ മക്കളെ ദ്രോഹിച്ചതെന്ന് മനസിലായിട്ടുണ്ട്. ഇതനുസരിച്ച് അവര്‍ ഉപതിരഞ്ഞെടുപ്പില്‍ വിധിയെഴുതും. ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യമെന്ന് ഇതുവരെ സഭ നിലപാട് എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കത്തോലിക ബാവയോ വക്താവോ മറ്റ് സഭാ നേതൃത്വമോ പറയുന്നതാണ് നിലപാട് എന്നായിരുന്നു സഭാ വക്താവ് പറഞ്ഞത്.

അതിനിടെ കഴിഞ്ഞ ദിവസം കോന്നിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൈലപ്രയിലെ ഓര്‍ത്ത്ഡോക്സ് മഠത്തിലെത്തി വൈദികരെ കണ്ടിരുന്നു.

'ജോളിയുടെ മകന്‍ ഷിംലയിലേക്ക് മടങ്ങും; ആ 2 കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പിന്‍മാറിയേനെ''ജോളിയുടെ മകന്‍ ഷിംലയിലേക്ക് മടങ്ങും; ആ 2 കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പിന്‍മാറിയേനെ'

ആ 47 ഗുളികകള്‍ ജോളിയുടെ തന്ത്രം? കസ്റ്റഡിയില്‍ 18 അടവും പയറ്റി ജോളിആ 47 ഗുളികകള്‍ ജോളിയുടെ തന്ത്രം? കസ്റ്റഡിയില്‍ 18 അടവും പയറ്റി ജോളി

English summary
Kerala by-election; orthodox priest in NDA campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X