കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നി; കോണ്‍ഗ്രസില്‍ അടി മൂത്തു!! അടൂര്‍ പ്രകാശിനെതിരെ പടയൊരുക്കം, സാമുദായിക സമവാക്യം പ്രധാനം

Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് അടുത്തിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമവായത്തില്‍ എത്താനാകാതെ യുഡിഎഫ്. വട്ടിയൂര്‍ക്കാവിലും കോന്നിയിലുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കം മൂത്തിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ മുന്‍ എംപിയായ പിതാംബര കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസിനുള്ളില്‍ തിരുമാനമായത്. എന്നാല്‍ ഇതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവതാളത്തില്‍ ആയി.

'ടൈഗര്‍ ട്രയംഫ്' ന് ഒരുങ്ങി ഇന്ത്യയും യുഎസും!! ചരിത്രത്തിലെ ആദ്യ സൈനിക നീക്കം'ടൈഗര്‍ ട്രയംഫ്' ന് ഒരുങ്ങി ഇന്ത്യയും യുഎസും!! ചരിത്രത്തിലെ ആദ്യ സൈനിക നീക്കം

അതിനിടെ കോന്നിയിലും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള തര്‍ക്കം മുറുകുകയാണ്. കോന്നിയില്‍ സാമുദായിക സമവാക്യം പരിഗണിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്. എന്നാല്‍ ഇതിനെതിരെ അടൂര്‍ പ്രകാശും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വിശദാംശങ്ങളിലേക്ക്

ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

കോന്നിയില്‍ സാമുദായ സമവാക്യങ്ങള്‍ പരിഗണിച്ച് ഈഴവ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് ഡിസിസി അധ്യക്ഷന്‍ ബാബു ജോര്‍ജ്ജിന്‍റെ ആവശ്യം. എന്നാല്‍ ജാതിയല്ല ജയ സാധ്യത മാത്രമാണ് പരിഗണിക്കേണ്ടതെന്ന ഉറച്ച നിലപാടിലാണ് അടൂര്‍ പ്രകാശ്. തന്‍റെ പിന്‍ഗാമിയായി വിശ്വസ്തനായ പ്രമാടം പഞ്ചായത്ത് റോബിന്‍ പീറ്ററുടെ പേരാണ് അടൂര്‍ പ്രകാശ് മുന്നോട്ട് വെച്ചിരിക്കുന്നത്.

കെപിസിസിയുടെ പിന്തുണ

കെപിസിസിയുടെ പിന്തുണ

എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാട് ആവര്‍ത്തിക്കുകയാണ് ഡിസിസി അധ്യക്ഷന്‍. അതേസമയം കെപിസിസി സെക്രട്ടറി പഴകുളം മധുവും അടൂര്‍ പ്രകാശിന്‍റെ നീക്കത്തിനെതിരെ രംഗത്തെത്തി. അടൂര്‍ പ്രകാശും ഡിസിസിയും രണ്ട് തട്ടിലെത്തിയതോടെ കെപിസിസി നേതൃത്വം ആരെ പിന്തുണയ്ക്കുമെന്നതാണ് ഉറ്റു നോക്കുന്നത്.

ഷാനിമോളെ പരിഗണിച്ചേക്കും

ഷാനിമോളെ പരിഗണിച്ചേക്കും

അടൂര്‍ പ്രകാശിന് തഴഞ്ഞ് നേതൃത്വം ഒരു തിരുമാനം എടുത്തേക്കില്ലെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ റെബിന്‍ പീറ്റര്‍ തന്നെയാകും കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാവുക. അതേസമയം ഡിസിസിക്ക് വഴങ്ങിയാല്‍ മറ്റ് പല പൊട്ടിത്തെറികള്‍ക്കും ഇത് വഴി വെച്ചേക്കും. ഒപ്പം ഈഴവ സമുദായത്തിനുള്ള മികച്ച നേതാവിനെ കണ്ടെത്തേണ്ടതും പ്രയാസകരമാകും.

വിമര്‍ശിച്ച് വെള്ളാപ്പള്ളി

വിമര്‍ശിച്ച് വെള്ളാപ്പള്ളി

റോബിന്‍ പീറ്റര്‍ കോന്നിയില്‍ മത്സരിച്ചാല്‍ അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ വീണ്ടും പരിഗണിച്ചേക്കും. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. അതേസമയം കോന്നിയിലെ സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ അടൂര്‍ പ്രകാശിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. മതാധിപത്യം വളര്‍ത്തുന്ന അടൂരിന്‍റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

കപട മതേതരവാദിയെന്ന്

കപട മതേതരവാദിയെന്ന്

ഭൂരിപക്ഷ സമുദായത്തിന് ഇടംനല്‍കാത്തത് ജനാധിപത്യമല്ലെന്ന് വെളളാപ്പള്ളി പ്രതികരിച്ചു. അധസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തും. ഭൂരിപക്ഷ സമുദായത്തിന് ഇടം നല്‍കാത്തത് ജനാധിപത്യമല്ല. അടൂര്‍ പ്രകാശ് കുലംകുത്തിയെ പോലെയാണ്. അദ്ദേഹം കപട മതേതരവാദിയാണ്. സ്വന്തം കാര്യം വരുമ്പോള്‍ മതേതരത്വം മടിയില്‍ വെയ്ക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കശ്മീരിനെ യുദ്ധക്കളമാക്കാന്‍ ഗൂഢനീക്കം; ചൈനീസ് ഡ്രോണുകളില്‍ ആയുധങ്ങള്‍, പഞ്ചാബില്‍ കൂട്ട അറസ്റ്റ്</a><a class=" title="കശ്മീരിനെ യുദ്ധക്കളമാക്കാന്‍ ഗൂഢനീക്കം; ചൈനീസ് ഡ്രോണുകളില്‍ ആയുധങ്ങള്‍, പഞ്ചാബില്‍ കൂട്ട അറസ്റ്റ്" />കശ്മീരിനെ യുദ്ധക്കളമാക്കാന്‍ ഗൂഢനീക്കം; ചൈനീസ് ഡ്രോണുകളില്‍ ആയുധങ്ങള്‍, പഞ്ചാബില്‍ കൂട്ട അറസ്റ്റ്

നരേന്ദ്രമോദിയേയും അമിത്ഷായേയും ഡോവലിനേയും വധിക്കാന്‍ ജയ്ഷെ മുഹമ്മദിന്‍റെ നീക്കമെന്ന് റിപ്പോര്‍ട്ട്

English summary
Kerala by election; Pathanamthitta dcc against Adoor Prakash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X