കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Kerala By-Election Results 2019: 5 ല്‍ 3 നേടി യുഡിഎഫ്, കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ്

Google Oneindia Malayalam News

Newest First Oldest First
12:51 PM, 24 Oct

അരൂരില്‍ ഷാനിമോള്‍ ഉസ്മാന് വിജയം
12:43 PM, 24 Oct

അരൂരില്‍ യുഡിഎഫ് അട്ടിമറി വിജയത്തിലേക്ക് .ഷാനിമോള്‍ ഉസ്മാന്‍റെ ലീഡ് 1343 ആയി. ഇനി എണ്ണാനുള്ളത് ഏതാനും ബൂത്തുകള്‍ മാത്രം
12:34 PM, 24 Oct

അരൂരില്‍ മൂന്ന് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത് സാങ്കേതിക തകരാറുകള്‍ മൂലം മാറ്റിവെച്ചു
12:28 PM, 24 Oct

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയത്തിലേക്ക്. ലീഡ് 1392 ആയി ഉയര്‍ന്നു. ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് മൂന്നാം തവണ
12:13 PM, 24 Oct

അരൂര്‍ ഫോട്ടോ ഫിനിഷിലേക്ക്. ഷാനിമോള്‍ ഉസ്മാന്‍റെ ലീഡ് 1392. അവസാന റൗണ്ടില്‍ എണ്ണാനുള്ള തുറവൂര്‍ പഞ്ചായത്ത് മാത്രം
12:11 PM, 24 Oct

കോന്നിയില്‍ നടത്തിയത് മികച്ച പ്രകടനമെന്ന് കെ സുരേന്ദ്രന്‍. ഉപതിരഞ്ഞെടുപ്പില്‍ 40000 വോട്ട് നേടിയത് ചെറിയ കാര്യമില്ല. എല്ലാ സമുദായങ്ങളില്‍ നിന്നും മികച്ച പിന്തുണ കിട്ടിയെന്നും സുരേന്ദ്രന്‍
12:04 PM, 24 Oct

കോന്നിയില്‍ കെ യു ജനീഷ് കുമാര്‍ വിജയിച്ചു. ഭൂരിപക്ഷം 10031
11:53 AM, 24 Oct

അരൂരില്‍ ലീഡുയര്‍ത്തി ഷാനിമോള്‍
11:45 AM, 24 Oct

വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് വിജയിച്ചു. ഭൂരിപക്ഷം 14215
11:20 AM, 24 Oct

വട്ടിയൂര്‍ക്കാവിലെ പരാജയം അതിശയപ്പെടുത്തുന്നതെന്ന് ശശി തരൂര്‍. പരാജയം പാര്‍ട്ടി വിശകലനം ചെയ്യണമെന്നും തരൂര്‍
11:16 AM, 24 Oct

എല്ലാം കണ്ണുകളും അരൂരിലേക്ക്.വോട്ടെണ്ണല്‍ എട്ടാം റൗണ്ടിലേക്ക്. നിലവില്‍ ഷാനിമോള്‍ ഉസ്മാന്‍റെ ലീഡ് 1669
11:10 AM, 24 Oct

മഞ്ചേശ്വരത്ത് ചിട്ടയായ പ്രവര്‍ത്തനം നേട്ടമായെന്ന് എംസി ഖമറുദ്ദീന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിയില്‍ യാതൊരു പ്രശ്നവും ഉണ്ടായില്ലെന്നും ഖമറുദ്ദീന്‍
11:04 AM, 24 Oct

എല്‍ഡിഎഫ് ആണ് ശരിദൂരമെന്ന് തെളിഞ്ഞതായി വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 11800 വോട്ടായി ഉയര്‍ന്നു
11:01 AM, 24 Oct

കോന്നിയില്‍ എല്‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിന്റെ ലീഡ് ഏഴായിരം കടന്നു.
11:00 AM, 24 Oct

വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന്‍റെ ലീഡ് 10000 കടന്നു
10:59 AM, 24 Oct

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍റെ ലീഡ് 1864 ആയി കുറഞ്ഞു
10:53 AM, 24 Oct

എറണാകുളത്ത് ലീഡിലുണ്ടായ കുറവിന് കാരണം വോട്ടെടുപ്പ് ദിനത്തിലെ മഴയെന്ന് യുഡിഎഫ് നേതാക്കള്‍. മഴ ഇല്ലായിരുന്നെങ്കില്‍ 20000 വോട്ടിന് വിജയിക്കുമായിരുന്നെന്നും നേതാക്കള്‍
10:48 AM, 24 Oct

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായി അപരനും. മനുവിന്‍റെ അപരന്‍ നേടിയത് 2400 വോട്ട്
10:45 AM, 24 Oct

എറണാകുളം അവസാന റൗണ്ടില്‍. വിജയം ഉറപ്പിച്ച് യുഡിഎഫ്
10:43 AM, 24 Oct

ലീഡ് നില ഇതുവരെ അരൂര്‍- 2553 (ഷാനിമോള്‍ ഉസ്മാന്‍), വട്ടിയൂര്‍ക്കാവ്- 9507 (വികെ പ്രശാന്ത്), കോന്നി- 4786 (ജനീഷ് കുമാര്‍) എറണാകുളം- 4257 (ടിജെ വിനോദ്), മഞ്ചേശ്വരം- 6601 (എംസി ഖമറുദ്ദീന്‍),
10:39 AM, 24 Oct

വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് ദയനീയ പ്രകടനം. എസ് സുരേഷ് ഇതുവരെ നേടിയത് പതിനായിരം വോട്ടുകള്‍ മാത്രം
10:34 AM, 24 Oct

തമ്മിലടി യു‍ഡിഎഫിന് തിരിച്ചടിയായെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ആരും പാര്‍ട്ടിക്ക് അതീതരല്ല. ചില നേതാക്കള്‍ തെറ്റായ സന്ദേശം നല്‍കിയെന്നും ഉണ്ണിത്താന്‍.
10:33 AM, 24 Oct

കോന്നിയില്‍ ചര്‍ച്ചയായത് രാഷ്ട്രീയമാണെന്ന് ജനീഷ് കുമാർ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വച്ചാണ് വോട്ട് ചേദിച്ചതെന്നും ജനീഷ് കുമാർ
10:28 AM, 24 Oct

അരൂരില്‍ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം. ബിജെപി വോട്ടുകളില്‍ വന്‍ കുറവ്
10:11 AM, 24 Oct

വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്‍റെ ലീഡ് നില 7000 കടന്നു. എല്ലാ റൗണ്ടിലും വികെ പ്രശാന്ത് തന്നെ മുന്നില്‍. വട്ടിയൂര്‍ക്കാവില്‍ 6 റൗണ്ട് വോട്ടെണ്ണിത്തീര്‍ന്നു.
10:10 AM, 24 Oct

ബിജെപിക്ക് ദയനീയ പ്രകടനം. മഞ്ചേശ്വരം ഒഴികെ എല്ലായിടത്തും മൂന്നാമത്
10:08 AM, 24 Oct

കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ലീഡ് 5000 കടന്നു
10:05 AM, 24 Oct

പ്രവര്‍ത്തനം നേരത്തെ തുടങ്ങിയത് എല്‍ഡിഎഫിന് നേട്ടമായെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍ കുമാര്‍
9:59 AM, 24 Oct

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍റെ ലീഡ് 2000 കടന്നു
9:53 AM, 24 Oct

ലീഡ് നില ഇതുവരെ അരൂര്‍- 1511 (ഷാനിമോള്‍ ഉസ്മാന്‍) വട്ടിയൂര്‍ക്കാവ്- 2225 (വികെ പ്രശാന്ത്) കോന്നി- 5003 (ജനീഷ് കുമാര്‍) എറണാകുളം- 1988 (ടിജെ വിനോദ്) മഞ്ചേശ്വരം- 4501(എംസി ഖമറുദ്ദീന്‍)
READ MORE

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം, എറണാകുളം, അരൂർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫല സൂചനകൾ വന്നു തുടങ്ങും. വോട്ടെണ്ണൽ ദിനത്തിൽ സുരക്ഷ ഒരുക്കാനായുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം മണ്ഡലങ്ങളിൽ ഒരുമിച്ച് വോട്ടെടുപ്പ് നടന്നതെന്ന പ്രത്യേകതയുമുണ്ട് ഇക്കുറി. വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും, ഓക്ടോബർ 21നാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് ദിവസം അനുഭവപ്പെട്ട കനത്ത മഴ പോളിംഗ് ശതമാനത്തെ ബാധിച്ചിരുന്നു. എറണാകുളത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 57.86 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് നേരിയ മുൻതൂക്കം നൽകുന്നതാണ്. വട്ടിയൂർക്കാവിലും അരൂരിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. വോട്ടെണ്ണലിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

cpm
English summary
Kerala by-election results 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X