കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിയെ കുറിച്ച് മിണ്ടിയില്ല!! മഞ്ചേശ്വരത്ത് മറ്റൊരു പേര്, പ്രതീക്ഷ കൈവിട്ട് ബിജെപി?

Google Oneindia Malayalam News

കാസര്‍ഗോഡ്: ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തവണ വിജയമുറപ്പിച്ചെങ്കിലും ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ അവസാന നിമിഷത്തിലാണ് മഞ്ചേശ്വരം ബിജെപിക്ക് നഷ്ടമായത്.ഇക്കുറി മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കിയാല്‍ വിജയം അനായാസമാണെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.

മഞ്ചേശ്വരത്ത് ഇടതു സ്ഥാനാര്‍ത്ഥി സിഎച്ച് കുഞ്ഞമ്പു അല്ല മറ്റൊരാള്‍? സുരേന്ദ്രനും മഞ്ചേശ്വരത്തേക്ക്?മഞ്ചേശ്വരത്ത് ഇടതു സ്ഥാനാര്‍ത്ഥി സിഎച്ച് കുഞ്ഞമ്പു അല്ല മറ്റൊരാള്‍? സുരേന്ദ്രനും മഞ്ചേശ്വരത്തേക്ക്?

സുരേന്ദ്രനെയോ കോണ്‍ഗ്രസ് വിട്ട് വന്ന എപി അബ്ദുള്ളക്കുട്ടിയേയോ ബിജെപി മത്സരിപ്പിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. അതേസമയം അബ്ദുള്ളക്കുട്ടിയുടെ പേര് പോലും ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 അട്ടിമറി പ്രതീക്ഷിച്ച് ബിജെപി

അട്ടിമറി പ്രതീക്ഷിച്ച് ബിജെപി

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിനോട് കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടത്. സിപിഎം യുഡിഎഫിന് വോട്ട് മറിച്ചതും തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നതിലാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടതെന്നായിരുന്നു ബിജെപിയുടെ വിലിയുത്തല്‍. ഇക്കുറി പക്ഷേ അട്ടിമറി ബിജെപി പ്രതീക്ഷിക്കുന്നു.

 സ്ഥാനാര്‍ത്ഥി ചര്‍ച്ച

സ്ഥാനാര്‍ത്ഥി ചര്‍ച്ച

ലോക്സഭ തിരഞ്ഞെടുപ്പില്‍ അട്ടിമറിയാണ് ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയത്. 68,000 വോട്ടുകളാണ് ഉണ്ണിത്താന് ലഭിച്ചത്. എല്‍ഡിഎഫിന് ലഭിച്ചതാകട്ടെ 33,000 ത്തില്‍ താഴെ വോട്ടുകളും. ഇവിടെ ബിജെപിയാണ് രണ്ടാമത് എത്തിയത്. 'രണ്ടില്‍' പ്രതീക്ഷ വെച്ച് മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കാണ് ബിജെപി ഒരുങ്ങുന്നത്.

 അബ്ദുള്ളക്കുട്ടിയെ പരിഗണിച്ചില്ല

അബ്ദുള്ളക്കുട്ടിയെ പരിഗണിച്ചില്ല

അതേസമയം ഇത്തവണ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ മുസ്ലീം ഭൂരിപക്ഷമായ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എപി അബ്ദുളളക്കുട്ടിയെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന രീതിയില്‍ ചില ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു. എന്നാല്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ അബ്ദുള്ളക്കുട്ടിയുടെ പേര് പോലും ചര്‍ച്ചയായിരില്ലെന്നാണ് റിപ്പോര്‍ട്ട്.

 മറ്റൊരു പേര്

മറ്റൊരു പേര്

മുന്‍ പാര്‍ട്ടി അധ്യക്ഷനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായി പികെ കൃഷ്ണദാസിനെയോ ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്ന രവീശ തന്ത്രിയെയോ ആണ് ബിജെപി പരിഗണിക്കുന്നത്. ആദ്യമായാണ് കൃഷ്ണദാസിന്‍റെ പേര് മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നത്. കൃഷ്ണദാസ് പിന്‍മാറിയാല്‍ രവീശ തന്ത്രിയുടെ പേരാകും പരിഗണിക്കുക.

 സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് തോറ്റ മണ്ഡലത്തില്‍ പക്ഷേ രവീശ തന്ത്രി യുഡിഎഫിന്‍റെ രാജ്മോഹനോട് പരാജയപ്പെട്ടത് പതിനൊന്നായിരത്തിലേറെ വോട്ടിനായിരുന്നു. അതുകൊണ്ട് തന്നെ രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനോട് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. മൂന്നാം പേരായി ജില്ലാ പ്രസിഡന്‍റ് ശ്രീകാന്തിനേയാണ് പരിഗണിച്ചേക്കുക.

 വിജയ സാധ്യത ഇല്ല?

വിജയ സാധ്യത ഇല്ല?

ഈ മൂന്ന് പേരുകള്‍ സംസ്ഥാന സമിതിക്ക് കൈമാറും. അതേസമയം വിജയ സാധ്യത ഇല്ലാത്തതിനാലാണ് സാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥികളെ ബിജെപി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ത്രികോണ മത്സരം വന്നാല്‍ ഇടത് വലത് മുന്നണികള്‍ ജയസാധ്യത ഉള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കുമെന്നാണ് ബിജെപി കരുതുന്നത്.

 വോട്ട് മറിക്കും

വോട്ട് മറിക്കും

കെ സുരേന്ദ്രന്‍റെ പിന്‍മാറ്റത്തിന് പിന്നിലും ഇതാണ് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. മഞ്ചേശ്വത്ത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം കൂടി കണക്കിലെട്ടുത്ത് വോട്ട് മറിക്കാനാള്ള സാധ്യത കൂടുതലാണെന്നും ബിജെപി കണക്ക് കൂട്ടുന്നു.

English summary
Kerala by election; these are the names BJP considers in Manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X